വെടിനിർത്തലൊക്കെ പാഴ്വാക്ക് ; സിറിയയിൽ ഒരാഴ്ചക്കിടെ പൊലിഞ്ഞത് നൂറിലധികം കുട്ടികളുടെ ജീവൻ!
ദമസ്ക്കസ്: സിറിയന്‍ സര്‍ക്കാര്‍ റഷ്യന്‍ സേനയുമായി ചേര്‍ന്ന് വിമത പക്ഷത്തിനെതിരേ നടത്തുന്ന കര, വ്യോമ ആക്രമണത്തില്‍ ഒരാഴ്ചക്കിടെ നൂറിലധികം കുട്ടികളുടെ ജീവൻ പൊലിഞ്ഞതായി റിപ്പോർട്ട്. ട്ടികളുടെ മൃതദേഹവുമായി നില്‍ക്കുന്ന രക്ഷിതാക്കളുടെയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി വേദനകൊണ്ട് പുളയുന്ന ചോരയൊലിപ്പിച്ച മുഖവുമായി നില്‍ക്കുന്ന കരയാന്‍ പോലും സാധാക്കാതെ പേടിച്ച് വിറച്ചിരിക്കുന്ന കുട്ടികളുടെയും ഫോട്ടോകളാണ് സിറിയയിൽ നിന്നും പുറത്തു വരുന്നത്.
കിഴക്കന്‍ ഗൗത്തയില്‍ ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുകൊണ്ടിരിക്കുന്ന സിറിയയില്‍ യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ച 30 ദിവസത്തെ വെടിനിര്‍ത്തലിന് പുല്ലുവില. വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി മണിക്കൂറുകള്‍ കടന്നുപോയെങ്കിലും വിമത കേന്ദ്രമായ കിഴക്കന്‍ ഗൗത്തയില്‍ വ്യോമാക്രമണവും അതോടൊപ്പം കരയാക്രമണവും തുടരുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കെട്ടിടങ്ങളും മറ്റും തകര്‍ന്നപ്പോള്‍ അതിനുള്ളിലകപ്പെട്ടാണ് നൂറിലധികം പിഞ്ചു കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബശാറുല്‍ അസദിന്റെ സൈന്യം ഹൗത്തെയ്ക്ക് നേരെ വ്യോമാക്രമം ആരംഭിച്ചത്. ഇതില്‍ ഇന്നലെ വരെ 403 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 2120 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2013 മുതല്‍ സിറിയന്‍ സര്‍ക്കാര്‍ ഹൗത്ത വിമത പ്രദേശമാണെന്ന് പറഞ്ഞ ഉപരോധം എര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന്റെ ഏറ്റവും ദുരിതം പേറേണ്ടി വരുന്നത് ഈ പ്രദേശത്തെ സിവിലിയന്‍മാര്‍ക്കാണ്. നാല് ലക്ഷത്തോളം വരുന്ന ഇവര്‍ക്ക് ആവശ്യമായ ഭക്ഷണമോ മരുന്നോ ലഭ്യമാക്കാന്‍ ഒരു സംഘടനയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല.












Click it and Unblock the Notifications