എന്തിനും തയ്യാറായി ഐസിസ്, അസദ് സൈന്യത്തിന് നേരെ രാസയുധം പ്രയോഗിച്ചു, അടുത്ത ആക്രമണം...
ദമസ്‌ക്കസ്: സിറിയന്‍ സൈന്യത്തിന് നേരെ ഐസിസ് ഭീകരര്‍ രാസായുധം പ്രയോഗിച്ചതായി സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ സിറിയയിലെ വ്യോമതാവളത്തിന് നേരെയാണ് ഐസിസ് സള്‍ഫര്‍ മസ്റ്റാര്‍ഡ് എന്ന മസ്റ്റാര്‍ഡ് ഗ്യാസ് പ്രയോഗിച്ചത്. അലെപ്പോ നഗരത്തിലാണ് ഐസിസ് ഇത്തരം ആക്രമണം നടത്തിയത്.
ദേര്‍ എസര്‍ സിറ്റിയിയലെ സിറയന്‍ വ്യോമ താവണ പിടിച്ചടക്കുന്നതിന് വേണ്ടിയാണ് രാസായുധം പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ സൈനികര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. അതേ സമയം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം വ്യക്തമല്ല.

രാസായുധം
ഐസിസ് ഭീകരര്‍ സിറിയയിലും ഇറാഖിലും രാസായുധം പ്രയോഗിയ്ക്കുന്നതായി മുന്‍പും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മസ്ററാര്‍ഡ് ഗ്യാസും ക്‌ളോറിന്‍ ഗ്യാസും ഉള്‍പ്പടെയുള്ളവ ഐസിസ് പ്രയോഗിച്ചിട്ടുണ്ടത്രേ.

അലെപ്പോയില്‍
ഐസിസ് ഭീകരരില്‍ നിന്നും സിറിയന്‍ സൈന്യം ഏറെക്കുറെ മോചിപ്പിച്ചെടുത്ത നഗരമാണ് അലെപ്പോ. അലെപ്പോയില്‍ സൈന്യത്തിന് നേരെ ഭീകരര്‍ രാസായുധം പ്രയോഗിച്ചതായാണ് വിവരം

കൊല്ലപ്പെട്ടു
രാസായുധ പ്രയോഗത്തില്‍ ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്

ഇറാഖില്‍
ഇറാഖിലെ താസയിലും ഐസിസ് രാസായുധ പ്രയോഗം നടത്തിയിട്ടുണ്ട്്. ആക്രമണത്തിന് ഇരായകുന്നവര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പടെ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് പോകും

വിഷവാതക പ്രയോഗം
സിറിയന്‍ ആഭ്യന്തര യുദ്ധത്തെ അടിച്ചമര്‍ത്താന്‍ ഭരാണാധികാരിയായ ബാഷര്‍ അല്‍ അസദ് സരിന്‍ വാതകം പ്രയോഗിച്ചുവെന്നത് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. അതേ അസദ് ഭരണകൂടത്തിനാണ് ഇപ്പോള്‍ ഐസിസിന്റെ രാസായുധ പ്രയോഗത്തില്‍ ബുദ്ധിമുട്ടേണ്ടി വന്നത്.












Click it and Unblock the Notifications