കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിയാ സംഘം ഇസ്രായേലിനടുത്ത്; ഇറാന്‍ പിന്തുണയോടെ ബോംബ് വര്‍ഷം, യുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍

ഈ സാഹചര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടാണ് ഇസ്രായേല്‍ നടപടികള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്. സിറിയയില്‍ ഇറാന്‍ സംഘങ്ങള്‍ തമ്പടിച്ചുവെന്ന് സംശയമുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമാക്രമണ

  • By Ashif
Google Oneindia Malayalam News

ഇറാന്‍ പിന്തുണയോടെ ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നു. മേഖലയില്‍ ശക്തമായ ബോംബാക്രമണം നടത്തിയാണ് ആയുധധാരികള്‍ ഇസ്രായേല്‍ അതിര്‍ത്തിയോട് അടുക്കുന്നത്. ഈ മുന്നേറ്റത്തില്‍ ഭയം പൂണ്ട ഇസ്രായേല്‍ സൈന്യം അതിര്‍ത്തി സുരക്ഷ ശക്തമാക്കി സര്‍വസജ്ജരായി നിലയുറപ്പിച്ചു. ഷിയാ സംഘങ്ങള്‍ക്കെതിരേ അവര്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു. പശ്ചിമേഷ്യ പുതിയ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന സൂചനായണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. ഇറാന്റെ സഹായം ഷിയാ സംഘത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിയാ സംഘത്തോടൊപ്പം തന്നെ സിറിയന്‍ സര്‍ക്കാര്‍ സൈന്യവും ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് മുന്നേറുകയാണെന്നും എന്തുംസംഭവിക്കാമെന്ന സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 കൂടുതല്‍ മുന്നേറി സൈന്യം

കൂടുതല്‍ മുന്നേറി സൈന്യം

സിറിയയില്‍ സുന്നി വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്ന സര്‍ക്കാര്‍ സൈന്യത്തിന് ഷിയാ സായുധസംഘങ്ങളുടെ പിന്തുണയുണ്ട്. ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇറാന്റെ സഹായത്തോടെയാണ്. സിറിയന്‍ സൈന്യമാണ് ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ മുന്നേറുന്നത്.

ബയ്തുജിന്‍ വീഴുമോ

ബയ്തുജിന്‍ വീഴുമോ

തൊട്ടുപിന്നിലായിട്ടാണ് ഷിയാ സായുധസംഘങ്ങള്‍. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബയ്തുജിന്‍ എന്ന പ്രദേശം സുന്നി വിമതരുടെ നിയന്ത്രണത്തിലുള്ളതാണ്. ഈ പ്രദേശം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുഭാഗത്ത് സൈന്യവും മറുഭാഗത്ത് ഷിയാ സായുധവിഭാഗങ്ങളും മുന്നേറുന്നത്.

ഇസ്രായേലിന്റെ ആശങ്ക

ഇസ്രായേലിന്റെ ആശങ്ക

ഏറെ കാലമായി സുന്നി വിമതര്‍ക്ക് സ്വാധീനമുണ്ടായിരുന്ന ബയ്തുജിന്‍ സര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇസ്രായേല്‍, ലബ്‌നാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന സിറിയന്‍ മേഖലയാണിത്. സൈന്യത്തിന്റെയും ആയുധസംഘത്തിന്റെയും വരവില്‍ ഇസ്രായേല്‍ ആശങ്കയിലാണ്.

ഇസ്രായേല്‍ ആക്രമണം തുടങ്ങി

ഇസ്രായേല്‍ ആക്രമണം തുടങ്ങി

ഇസ്രായേലിനോട് അറബ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇറാനുള്ള ശത്രുത സംബന്ധിച്ച് ഇസ്രായേലിന് നന്നായറിയാം. അതുകൊണ്ടാണ് അതിര്‍ത്തിയില്‍ അവര്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഷിയാ സംഘത്തിന്റെ മുന്നേറ്റം തടയാന്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

ലബ്‌നാനിലെ ഷിയാ സംഘമായ ഹിസ്ബുല്ലയും ഇറാനും സിറിയന്‍ സൈന്യത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടെയാണ് സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം. മിസൈല്‍ ആക്രമണം നടത്തി സുന്നി വിമതരെ തുരത്തിയ ശേഷമാണ് സിറിയന്‍ കരസൈന്യം മുന്നോട്ട് കുതിക്കുന്നത്.

മുഗ്രല്‍മീര്‍ ഗ്രാമം വളഞ്ഞു

മുഗ്രല്‍മീര്‍ ഗ്രാമം വളഞ്ഞു

പ്രദേശം നിയന്ത്രണത്തിലാക്കാന്‍ വന്‍ സന്നാഹങ്ങളുമായാണ് സിറിയന്‍ സൈന്യമെത്തുന്നതെന്ന് വിമതര്‍ പറയുന്നു. മുഗ്രല്‍മീര്‍ ഗ്രാമം സിറിയന്‍ സൈന്യം വളഞ്ഞിട്ടുണ്ട്. മൗണ്ട് ഹെര്‍മോണിന്റെ താഴ്ഭാഗത്തുള്ള ഗ്രാമമാണിത്. ഈ വേളയില്‍ തന്നെ സൈന്യത്തിന്റെ ഒരുഭാഗം ബയ്ത്ജിനിലേക്കും മുന്നേറുകയാണ്.

ഉപരോധം ഫലിച്ചില്ല

ഉപരോധം ഫലിച്ചില്ല

ബയ്ത്ജിന്‍ ഏറെ കാലമായി സര്‍ക്കാര്‍ സൈന്യം ഉപരോധിക്കുകയായിരുന്നു. ഇവിടെയുള്ള സുന്നി വിമതരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധം. പക്ഷേ, കീഴടങ്ങാന്‍ വിമതര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ആക്രമണം തുടങ്ങിയതും സൈന്യം മുന്നേറ്റം ആരംഭിച്ചതും.

ഇറാന് സ്വാധീനം കൂടി, ഇസ്രായേലിന് ഉറക്കം പോയി

ഇറാന് സ്വാധീനം കൂടി, ഇസ്രായേലിന് ഉറക്കം പോയി

സംഭവം നടക്കുന്നത് സിറിയയിലാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ്. പക്ഷേ, സിറിയന്‍ സൈന്യത്തിന് പുറമെ, ഇറാന്‍ സംഘങ്ങളും ഹിസ്ബുല്ലയും മേഖലയിലെത്തുന്നതാണ് ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്നത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസ് മുതല്‍ ഇസ്രായേല്‍ അതിര്‍ത്തിവരെ ഇറാന്റെ നിയന്ത്രണത്തിലുള്ള സംഘത്തിനാണിപ്പോള്‍ സ്വാധീനം.

ലിവ അല്‍ ഫുര്‍ഖാന്‍

ലിവ അല്‍ ഫുര്‍ഖാന്‍

സുന്നി വിമതസംഘമായ ലിവ അല്‍ ഫുര്‍ഖാനിന്റെ നേതാവ് ശുഐബ് അല്‍ റുഹൈലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഭീകരസംഘടനയായ ഐസിസിനെ പൂര്‍ണമായും ഇല്ലാതാക്കിയെന്ന് ഇറാന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ശേഷമാണ് ഇറാന്‍ പിന്തുണയുള്ള വിഭാഗങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നത്. നേരത്തെ ഫലസ്തീനില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയപ്പോള്‍ ഫലസ്തീനെ സഹായിക്കാന്‍ ആദ്യമെത്തിയത് ഇറാനായിരുന്നു.

കിസ്‌വയിലെ ആക്രമണം

കിസ്‌വയിലെ ആക്രമണം

ഈ സാഹചര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടാണ് ഇസ്രായേല്‍ നടപടികള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്. സിറിയയില്‍ ഇറാന്‍ സംഘങ്ങള്‍ തമ്പടിച്ചുവെന്ന് സംശയമുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ദമസ്‌കസിന്റെ തെക്കുള്ള കിസ്‌വയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത് മേഖലയില്‍ വന്‍ യുദ്ധമുണ്ടാകുമെന്ന ഭീതിക്ക് കാരണമായിട്ടുണ്ട്.

റഷ്യ വന്നില്ല, ഗൊലാന്‍ വിടാതെ ഇസ്രായേല്‍

റഷ്യ വന്നില്ല, ഗൊലാന്‍ വിടാതെ ഇസ്രായേല്‍

അതിര്‍ത്തിയിലെ ഗൊലാന്‍ കുന്നുകളിലേക്ക് ഷിയാ സംഘങ്ങളെ അടുപ്പിക്കാതിരിക്കാനാണ് ഇസ്രായേല്‍ സൈന്യം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഈ മേഖലയില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. റഷ്യന്‍ സൈന്യം സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ പിന്തുണച്ച് വിവിധ മേഖലകളില്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും പക്ഷേ, ഇസ്രായേല്‍ അതിര്‍ത്തിയില്‍ എത്തിയിട്ടില്ല.

English summary
Syrian army forces backed by Iranian-backed militias pushed deeper into the last rebel-held enclave near a strategic border area with Israel and Lebanon in a new expansion of Tehran's influence in the war-torn country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X