കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ ഗൗത്തയിലെ പ്രധാന നഗരങ്ങള്‍ സിറിയ തിരിച്ചുപിടിച്ചു; കീഴടങ്ങിയ വിമത പോരാളികള്‍ക്ക് സുരക്ഷ

  • By Desk
Google Oneindia Malayalam News

ദമസ്‌ക്കസ്: ശക്തമായ പോരാട്ടത്തിനൊടുവില്‍ വിമതരുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ ഗൗത്തയിലെ പ്രധാന നഗരങ്ങളുടെ നിയന്ത്രണം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. ഇര്‍ബിന്‍, ഹറസ്ത, സമല്‍ഖ, ജുബാര്‍ തുടങ്ങിയ നഗരങ്ങളാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ഇവിടെ സൈന്യവുമായി പോരാട്ടത്തിലായിരുന്ന മൂന്ന് വിമത പോരാളികളില്‍ രണ്ടു വിഭാഗവും പരാജയം സമ്മതിച്ച് കീഴടങ്ങാന്‍ തയ്യാറായതോടെയാണിത്.

ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം.. 37 പേർ വെന്ത് മരിച്ചു.. നിരവധി പേർക്ക് പരിക്ക്!!ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം.. 37 പേർ വെന്ത് മരിച്ചു.. നിരവധി പേർക്ക് പരിക്ക്!!

റഷ്യന്‍ സൈന്യവുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കീഴടങ്ങിയ വിമത സൈനികര്‍ക്ക് പ്രദേശത്ത് നിന്ന് രക്ഷപ്പെടാന്‍ സൈന്യം സുരക്ഷിത പാതയൊരുക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോരാട്ടം രൂക്ഷമായ കിഴക്കന്‍ ഗൗത്തയിലെ പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. കീഴടങ്ങിയ പോരാളികളും അവരുടെ കുടുംബങ്ങളും കിഴക്കന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലേക്കാണ് രക്ഷപ്പെട്ടത്.

 syria-evacuations

നേരത്തേ അഹ്‌റാര്‍ അല്‍ ശാം വിമതസേനയുടെ നിയന്ത്രണത്തിലായിരുന്ന ഹറസ്തയില്‍ നിന്ന് ഇരുപതോളം ബസ്സുകളില്‍ സിവിലിയന്‍മാരും വിമത പോരാളികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. നേരത്തേ 25ഓളം ബസ്സുകളിലായി വിമതപോരാളികള്‍ രക്ഷപ്പെട്ടിരുന്നു. ആദ്യം പരിക്കേറ്റവരെയാണ് പ്രദേശത്തു നിന്ന് മാറ്റുന്നതെന്നും അതിനുശേഷം മാത്രമേ പോരാളികള്‍ പ്രദേശം വിടുകയുള്ളൂ എന്നും വിമതവിഭാഗങ്ങളിലൊന്നായ ഫൈലഖ് അല്‍ റഹ്മാന്റെ വക്താവ് വാഇല്‍ ഉല്‍വാന്‍ പറഞ്ഞു.

അതേസമയം ജയ്ശുല്‍ ഇസ്‌ലാം വിമതവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദൗമ പ്രദേശം സിറിയന്‍ സൈന്യത്തിനെതിരായ ചെറുത്തുനില്‍പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഗൗത്തയിലെ അവശേഷിക്കുന്ന ഏക വിതമ പ്രദേശമാണ് ദൗമ. ഇവിടെയുള്ള വിമതര്‍ക്ക് സിറിയന്‍ സൈന്യവുമായി കരാറിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒന്നര ലക്ഷത്തിലേറെ സിവിലിയന്‍മാര്‍ക്കൊപ്പം പോരാളികളും കുടുങ്ങിയിരിക്കുകയാണ്.

2013 മുതല്‍ സൈനിക ഉപരോധത്തില്‍ കഴിയുന്ന വിമത പ്രദേശമായ കിഴക്കന്‍ ഗൗത്തയ്‌ക്കെതിരായ സിറിയ-റഷ്യ സൈന്യത്തിന്റെ ആക്രമണം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. മെയ് 18ന് ആരംഭിച്ച പുതിയ ആക്രമണത്തില്‍ ഇതിനകം 1500 പേര്‍ കൊല്ലപ്പെടുകയും 5000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.

ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദം വേണ്ട; പശ്ചാത്യ സംസ്ക്കാരം അനുകരിക്കേണ്ട, എംഎൽഎയുടെ ഉപദേശം!ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദം വേണ്ട; പശ്ചാത്യ സംസ്ക്കാരം അനുകരിക്കേണ്ട, എംഎൽഎയുടെ ഉപദേശം!

English summary
Thousands of Eastern Ghouta residents are being evacuated from the besieged enclave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X