കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയ: ഏഴു വര്‍ഷത്തെ യുദ്ധത്തിന് പരിസമാപ്തി, ദമസ്‌ക്കസിനു ചുറ്റുമുള്ള സൈനിക ചെക്‌പോയിന്റുകള്‍ നീക്കി

  • By Desk
Google Oneindia Malayalam News

മസ്‌ക്കസ്: കഴിഞ്ഞ ഏഴുവര്‍ഷമായി സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിലേക്കും പുറത്തേക്കും നാട്ടുകാര്‍ക്കു പോലും യാത്ര ചെയ്യണമെങ്കില്‍ നിരവധി സൈനിക ചെക്ക്‌പോയിന്റുകളിലെ പരിശോധനകള്‍ അതിജീവിച്ചു വേണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവസരം അവര്‍ക്ക് കൈവന്നു. സിറിയന്‍ സൈന്യവും സര്‍ക്കാറിന് അനുകൂലമായി യുദ്ധം ചെയ്യുന്ന സായുധ സംഘങ്ങളും നിര്‍മിച്ച റോഡ് ബ്ലോക്കുകളും ചെക്ക്‌പോയിന്റുകളും എടുത്തുകളയാന്‍ സിറിയന്‍ ഭരണകൂടം തീരുമാനിച്ചതോടെയാണിത്. ദമസ്‌ക്കസിന് ചുറ്റും ശക്തമായി നിലകൊണ്ട വിമത സൈന്യങ്ങളെ ഒന്നൊന്നായി തുരത്തിയതിന് ശേഷമായിരുന്നു ഈ നടപടി. ഇനി അനാവശ്യ തടസ്സങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാമല്ലോ എന്ന ആശ്വാസത്തിലാണ് ദമസ്‌ക്കസുകാരിപ്പോള്‍.

റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ദമസ്‌ക്കസിന്റെ പരിസര പ്രദേശങ്ങള്‍ വിമത പോരാളികളില്‍ നിന്ന് മുക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ തന്നെ ഐ.എസ് ഭീകരരില്‍ നിന്ന് തെക്കന്‍ ദമസ്‌ക്കസ് മോചിപ്പിക്കാന്‍ സിറിയയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ശക്തമായ പോരാട്ടത്തിനൊടുവില്‍ 2012 മുതല്‍ വിമത പോരാളികള്‍ പിടിച്ചടക്കിയ കിഴക്കന്‍ ഗൗത്തയെയും സിറിയന്‍ സൈന്യം മോചിപ്പിച്ചിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ നടത്തിയ സൈനിക നടപടികളില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ആക്രമണം ശക്തമായതോടെ വിമതര്‍ സിറിയയിലെ വിദൂരപ്രവിശ്യകളിലേക്ക് നീങ്ങുകയായിരുന്നു.

syria

തലസ്ഥാന നഗരിക്കു ചുറ്റുമുള്ള നിരവധി ചെക്ക്‌പോയിന്റുകളില്‍ 90 ശതമാനവും ഇതിനകം നീക്കം ചെയ്യപ്പെട്ടതായി ദമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള ഗവര്‍ണര്‍ അലാ ഇബ്രാഹീം അറിയിച്ചു. അതേസമയം, സിറിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പോരാടിയ സായുധ സംഘങ്ങള്‍ പിരിച്ചുവിട്ട് അവരെ സര്‍ക്കാര്‍ സൈന്യത്തിന്റെ ഭാഗമാക്കിയും അവരുടെ ആയുധങ്ങള്‍ തിരികെ വാങ്ങിയും ജനജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ റഷ്യന്‍ സൈനികരുടെ സഹായത്തോടെ സിറിയന്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
English summary
For the first time since the outbreak of the war in 2011, the Syrian government has removed several checkpoints and roadblocks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X