കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മുടെ ഗാന്ധി അവിടെയും; സിറിയയിലെ അഹിംസാവാദിയെക്കുറിച്ചുള്ള 'ലിറ്റില്‍ ഗാന്ധി'ക്ക് ഓസ്‌കാര്‍ നോമിനേഷന്‍

  • By Desk
Google Oneindia Malayalam News

ബെയ്‌റൂത്ത്: സിറിയന്‍ ഭരണകൂടത്തിനെതിരേ അഹിംസാ മാര്‍ഗത്തിലൂടെ ചെറുത്തുനില്‍പ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ സൈന്യം പീഡിപ്പിച്ചുകൊന്ന ചെറുപ്പക്കാരനെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രമാണ് ലിറ്റില്‍ ഗാന്ധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഈ ഡോക്യുമെന്ററി സിറിയയില്‍ നിന്ന് ഓസ്‌കാര്‍ നോമിനേഷന് അര്‍ഹമായി. ഇതാദ്യമായാണ് മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിക്കുന്നത്.

അമേരിക്കയും സിറിയയും പത്തിമടക്കി; സിറിയന്‍ കുര്‍ദുകള്‍ക്കെതിരായ പോരാട്ടവുമായി തുര്‍ക്കി മുന്നോട്ട്അമേരിക്കയും സിറിയയും പത്തിമടക്കി; സിറിയന്‍ കുര്‍ദുകള്‍ക്കെതിരായ പോരാട്ടവുമായി തുര്‍ക്കി മുന്നോട്ട്

സിറിയയിലെ ഗാന്ധി

സിറിയയിലെ ഗാന്ധി

തികച്ചും സമാധാനമാര്‍ഗത്തിലൂടെ സിറിയന്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കെതിരേ ചെറുത്തുനില്‍ക്കാന്‍ ആയിരങ്ങളെ സംഘടിപ്പിച്ച ഗിയാത് മത്താറിനെ കുറിച്ചുള്ള ഹ്രസ്വചിത്രമാണ് ലിറ്റില്‍ ഗാന്ധി. ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും അമേരിക്കന്‍ വംശീയതാവിരുദ്ധ സമരനായകന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെയും ആശയങ്ങളില്‍ ആകൃഷ്ടനായാണ് ഗിയാത് മത്താര്‍ സൈനിക ഭീകരതയ്‌ക്കെതിരേ സമാധാനപരമായി സമരം നടത്താന്‍ രംഗത്തിറങ്ങിയത്.

വെടിവച്ച് സൈനികര്‍ക്ക് റോസാപ്പൂ സമ്മാനം

വെടിവച്ച് സൈനികര്‍ക്ക് റോസാപ്പൂ സമ്മാനം

2011ല്‍ അറബ് മേഖലയില്‍ പടര്‍ന്നു പിടിച്ച ജനാധിപത്യ സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു മത്താറിന്റെ അഹിംസാ സമരം. തന്റെ അനുയായികള്‍ക്കെതിരേ വെടിവയ്പ്പ് നടത്തിയ സൈനികര്‍ക്ക് റോസാപ്പൂ സമ്മാനിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രതിഷേധിച്ചത്. മത്താറിന്റെ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ വിറളി പൂണ്ട അസദ് ഭരണകൂടം 2011 സപ്തംബര്‍ ആറിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ക്രൂരമായ പീഡനത്തിന് ശേഷം കൊന്നുകളയുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് നാലു ദിവസത്തിന് ശേഷമാണ് പീഡനങ്ങളുടെ പാടുകളോടെ അദ്ദേഹത്തിന്റെ മൃതദേഹം സൈന്യം കുടുംബക്കാര്‍ക്ക് തിരികെ നല്‍കിയത്.

സിനിമയെടുത്തത് സ്‌കൈപ്പ് വഴി

സിനിമയെടുത്തത് സ്‌കൈപ്പ് വഴി

അമേരിക്കയില്‍ താമസിക്കുന്ന സിറിയന്‍ സംവിധായകന്‍ സാം കാദിയാണ് ലിറ്റില്‍ ഗാന്ധി തയ്യാറാക്കിയത്. പ്രശ്‌നകലുഷിതമായ സിറിയയിലേക്ക് പ്രവേശിക്കാന്‍ കഴിയാതിരുന്ന അദ്ദേഹം, സിറിയിയിലെ സുഹൃത്തുക്കള്‍ വഴിയാണ് സിനിമ ചിത്രീകരിച്ചത്. സ്‌കൈപ്പിലൂടെയായിരുന്നു ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് കാദി പറയുന്നു. പലരും ജീവന്‍ പണയം വച്ചാണ് മത്താറിനെ കുറിച്ചുള്ള അഭിമുഖങ്ങള്‍ സിനിമയ്ക്കായി തയ്യാറാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കപ്പെട്ട ലിറ്റില്‍ ഗാന്ധിക്ക് വന്‍ സ്വീകാര്യതയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്.

ഭരണകൂട ഭീകരതയുടെ നേര്‍ക്കാഴ്ച

ഭരണകൂട ഭീകരതയുടെ നേര്‍ക്കാഴ്ച

അഹിംസാ ചെറുത്തുനില്‍പ്പിന്റെ പേരില്‍ കൊല്ലപ്പെട്ട മത്താറിനെ കുറിച്ച് മാത്രമല്ല, സിറിയയിലെ ഭരണകൂടം പൗരന്‍മാര്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ നടപടികളുടെ നേര്‍ക്കാഴ്ച കൂടിയാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സിനിമയിലെ രംഗങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
syrian documentary film wins oscar entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X