കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ സൈന്യം വിമതരില്‍ നിന്ന് സൈനിക താവളം തിരിച്ചുപിടിച്ചു

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: തലസ്ഥാന നഗരമായ ദമസ്‌കസിനു സമീപമുള്ള സൈനിക താവളം വിമതസൈനികരില്‍ നിന്ന് തിരിച്ചുപിടിച്ചതായി സിറിയന്‍ സൈന്യം അറിയിച്ചു. കിഴക്കന്‍ ജില്ലയായ ഗൗസയിലെ ഹറസ്ത നഗരത്തിലുള്ള സൈനിക താവളമാണ് സൈന്യം തിരിച്ചുപിടിച്ചത്. ഇവിടെയുള്ള കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഇരുനൂറോളം സൈനികരെ മോചിപ്പിക്കുകയും ചെയ്തു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സും ഇക്കാര്യം ശരിവച്ചിട്ടുണ്ട്.

 അബുദാബി റോഡുകളില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ 2000 ദിര്‍ഹം!12 ബ്ലാക്ക് പോയിന്റും അബുദാബി റോഡുകളില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ 2000 ദിര്‍ഹം!12 ബ്ലാക്ക് പോയിന്റും

ഡിസംബര്‍ 31 മുതല്‍ ഇരുനൂറോളം സര്‍ക്കാര്‍ സൈനികരെ ഈ കേന്ദ്രത്തില്‍ അഹ്‌റാര്‍ അല്‍ശാം, അല്‍ റഹ്മാന്‍ കോര്‍പ്‌സ് എന്നീ സായുധ വിഭാഗങ്ങള്‍ ഉപരോധിക്കുകയായിരുന്നു. കിഴക്കന്‍ ഗൗസയിലെ വിമത കേന്ദ്രങ്ങള്‍ക്കെതിരേ സിറിയന്‍ സൈന്യം ഇവിടെ നിന്ന് നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ നവംബറിലാണ് സൈനിക കേന്ദ്രത്തിലേക്ക് ഇരച്ചുകയറി വിമതര്‍ നിയന്ത്രണം ഏറ്റെടുത്തത്. സിറിയയില്‍ അവശേഷിക്കുന്ന പ്രധാന വിമതകേന്ദ്രങ്ങളിലൊന്നായ കിഴക്കന്‍ ഗൗസ ജില്ലയ്‌ക്കെതിരേ ശക്തമായ ആക്രമണമാണ് സിറിയന്‍ സര്‍ക്കാര്‍ സൈന്യം ഈയിടെയായി നടത്തുന്നത്. നാലു ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ വ്യോമാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

syria

തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ സിറിയയില്‍ പ്രഖ്യാപിച്ച ഡി എസ്‌കലേഷന്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നിട്ടുകൂടി കിഴക്കന്‍ ഗൗസയ്‌ക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആക്രമണം അവസാനിപ്പിക്കാന്‍ എല്ലാവരും പൊതു ധാരണയിലെത്തിയ പ്രദേശങ്ങളാണ് ഡി എസ്‌കലേഷന്‍ സോണുകള്‍. നാലുവര്‍ഷമായി വിമത കേന്ദ്രമായ പ്രദേശത്തിനെതിരേ സര്‍ക്കാര്‍ സൈന്യം ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണമോ മരുന്നോ കിട്ടാതെ ആയിരങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
English summary
syrian forces recapture military base
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X