കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് ആയുധം നല്‍കിയതാര്? ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് ഇസ്രായേല്‍-നാറ്റോ ആയുധങ്ങള്‍

ഐസിസിന് ആയുധം നല്‍കിയതാര്? ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് ഇസ്രായേല്‍-നാറ്റോ ആയുധങ്ങള്‍

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: ഐസിസ് ഭീകരരില്‍ നിന്ന് സിറിയന്‍ സര്‍ക്കാര്‍ സേന തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ ഇസ്രായേല്‍ നിര്‍മിത ആയുധങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളമായിരുന്ന ദേര്‍ അസ്സൂര്‍ പ്രവിശ്യയിലെ അല്‍ മദായിന്‍ പ്രദേശത്തു നിന്നാണ് ഭീകരര്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍ സിറിയന്‍ സൈന്യം കണ്ടെടുത്തത്. ചെറുതും വലുതുമായ വിവിധ തരം ആയുധങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇസ്രായേലിന് പുറമെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നാറ്റോ സൈനിക സഖ്യത്തില്‍ നിന്നുമുള്ള ആയുധങ്ങള്‍ ഇവിടെ കണ്ടെത്തിയതായി സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു.

പാലായില്‍ പാലക്കാടന്‍ കാറ്റ് വീശിത്തുടങ്ങി... കായികമേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്
ആയുധ ശേഖരങ്ങളുടെ ഫോട്ടോയും വീഡിയോയുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്. മോര്‍ട്ടാറുകള്‍, വെടിമരുന്നുകള്‍, 40 കിലോമീറ്റര്‍ അകലെ വരെയെത്തുന്ന 155 മില്ലിമീറ്റര്‍ പീരങ്കികള്‍, തോക്കുകള്‍ തുടങ്ങിയവ ഇവിടെ ഐ.എസ് ഭീകരര്‍ ഉപേക്ഷിച്ച് പോയതായി സിറിയന്‍ സേനയുടെ ഫീല്‍ഡ് കമാന്റര്‍ അറിയിച്ചു. കിഴക്കന്‍ ഹുംസിലും നേരത്തേ ഈ രീതിയില്‍ ഇസ്രായേല്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നതായും ഏജന്‍സി വ്യക്തമാക്കി. സിറിയയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ഇസ്രായേലും ചില പടിഞ്ഞാറന്‍ രാജ്യങ്ങളും സഹായിക്കുന്നതായി സിറിയെ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേലിന്റെ ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഐ.എസ്സിനെതിരേ പോരാടുന്ന സിറിയന്‍ സൈന്യത്തിന്റെ ശക്തിക്ഷയിപ്പിക്കുന്നതിനായി ഇസ്രായേല്‍ ഇടയ്ക്കിടെ സിറിയന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സനാ റിപ്പോര്‍ട്ട് ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി ദിലീപ് തന്നെ; കുറ്റപത്രം ഉടനെന്ന് എവി ജോര്‍ജ്നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി ദിലീപ് തന്നെ; കുറ്റപത്രം ഉടനെന്ന് എവി ജോര്‍ജ്

isis4

കഴിഞ്ഞ വ്യാഴാഴ്ചയും ഈ രീതിയില്‍ ഇസ്രായേല്‍ സൈന്യം സിറിയന്‍ സൈനിക കന്ദ്രങ്ങള്‍ക്കുനേരെ ഷെല്ലാക്രമണം നടത്തിയ കാര്യം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതിനു തൊട്ടുമുമ്പ് സിറിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇസ്രായേല്‍ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. ഇതിനെതിരേ സിറിയ നടത്തിയ ആക്രമണത്തില്‍ ഒരു വിമാനത്തിന് വെടിയേറ്റിരുന്നതായി സിറിയ അവകാശപ്പെട്ടു. തുടര്‍ന്നാണ് സിറിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ജൂതരുടെ സൃഷ്ടിയാണെന്ന് നേരത്തേ ഉയര്‍ന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് സിറിയയില്‍ നിന്ന് ഇസ്രായേല്‍ ആയുധങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളെന്നാണ് വിലയിരുത്തപ്പെടുന്നത്.
English summary
Syrian military forces have discovered a large cache of Israeli-made weapons in the strategic city of Mayadin in Dayr al-Zawr province
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X