ലോകത്തെ കരയിപ്പിച്ച് 'കീഴടങ്ങുന്ന' സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം
ദമാസ്‌ക്കസ്: ഒരു ചിത്രത്തിന് ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിയുമെങ്കില്‍ അവിടെ നടക്കുന്ന സകലതിനേയും പറ്റി പറയാന്‍ കഴിയുമെങ്കില്‍ സിറിയയെപ്പറ്റി അറിയാന്‍ ഈ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം മതി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്ന് അല്‍ജസീറയുടെ ഫോട്ടോ ജേര്‍ണലിസ്റ്റായ നദിയ അബു ഷബാന്‍ പുറത്ത് വിട്ട ഒരു കൊച്ച് പെണ്‍കുട്ടിയുടെ ചിത്രമാണ് ലോകത്തെ കരിയിപ്പിയ്ക്കുന്നത്..
തുര്‍ക്കി ഫോട്ടോ ജേണലിസ്റ്റായ ഇസ്മാന്‍ സാഗിര്‍ലി പകര്‍ത്തിയതാണ് ചിത്രം. സിറിയയിലെ യുദ്ധ രംഗങ്ങളും ജനജീവിതവും ചിത്രീകരിയ്ക്കുന്നതിനായി ക്യാമറയുമായി ഇറങ്ങിയതായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍. അവിചാരിതമായാണ് പെണ്‍കുട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കുഞ്ഞിന്റെ പടമെടുക്കാന്‍ ക്യാമറ ഉയര്‍ത്തുമ്പോേേഴയ്ക്കും ക്യാമറ തോക്കാണെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞ് കീഴടങ്ങാന്‍ കൈകള്‍ ഉയര്‍ത്തുകയായിരുന്നു .

സിറിയയിലെ ഭീകകരാന്തരീക്ഷം ഇത്രയേറെ കുട്ടികളുടെ ജീവിത്തെപ്പോലും ബാധിച്ചുവെന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് ചിത്രം . ട്വിറ്ററില്‍ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ സിറിയയിലെ കരളലിയിപ്പിയ്ക്കുന്ന കാഴ്ചകളില്‍ ഒന്നായി അത് മാറി . ലോക മാധ്യമങ്ങളില്‍ പലതും ഈ ചിത്രത്തിന് പ്രാധാന്യം നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം .












Click it and Unblock the Notifications