Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനെട്ട് ഐസിസുകാരെ അതേ മാതൃകയില്‍ തലവെട്ടി പ്രതികാരം

ബീററ്റ്: തങ്ങളുടെ പിടിയിലാകുന്നവരെ അതിക്രൂരമായി കൊലപ്പെടുത്തുന്ന ഐസിസ് ഭീകരര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി. സിറിയയിലെ ഐസിസ് ഭീകരരുമായി ഏറ്റമുട്ടുന്ന ഗോത്രവിഭാഗ സൈന്യമായ ജയ്ഷ് അല്‍ ഇസ്ലാം 18 ഭീകരരുടെ തലവെട്ടിയാണ് പകരംവീട്ടിയത്. തങ്ങളുടെ മൂന്നു ആളുകളെ കൊന്നതിന് പകരമായിട്ടാണ് ഇതെന്ന് ജയ്ഷ് അല്‍ ഇസ്ലാം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കി.

ഐസിസ് ഭീകരര്‍ തലവെട്ടുന്ന അതേ മാതൃകയിലാണ് ജയ്ഷ് അല്‍ ഇസ്ലാമിന്റെയും പ്രതികാരം. തങ്ങള്‍ക്കുമുന്നില്‍ മുട്ടുകുത്തി ഇരുത്തിയ തീവ്രവാദികളെ നിരന്നുനിന്ന ഇയ്ഷ് ഇസ്ലാം സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഐസിസിന്റെ കറുപ്പ് വസ്ത്രം അവരെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓറഞ്ച് കളറുള്ള വസ്ത്രത്തിലാണ് ജയ്ഷ് അല്‍ഇസ്ലാം.

isis--2

വിദേശികള്‍ അടക്കമുള്ള അനേകം ബന്ദികളെ ഓറഞ്ച് വസ്ത്രം അണിയിച്ചായിരുന്നു ഐസിസ് തലയറുത്തുമാറ്റിയിരുന്നത്. അതുകൊണ്ടാവാം അവരുടെ പ്രതിനിധിയെന്ന നിലയില്‍ ജയ്ഷ് അല്‍ ഇസ്ലാം ഓറഞ്ചുവസ്ത്രമണിഞ്ഞത്. കൊലയ്ക്കുമുന്നേ ഐസിസ് തീവ്രവാദികള്‍ ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോകളില്‍ വ്യക്തമാണ്.

തങ്ങളെ കൊല്ലരുതെന്നും ഇനി ഒരിക്കലും ഐസിസുമായി ചേരില്ലെന്നുും അവര്‍ പറയുന്നുണ്ട്. ഐസിസിന്റെ ക്രൂരതകള്‍ക്ക് ഇതേ രീതിയില്‍ ഇനിയും തിരിച്ചടി തങ്ങള്‍ നല്‍കുമെന്ന് സംഘടന അറിയിച്ചു. സുന്നി മുസ്ലീങ്ങള്‍ക്കെതിരായ ഐസിസ് ആക്രമണത്തിനെയും ജയ്ഷ് അല്‍ ഇസ്ലാം വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+