കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടിയും മുടിയും മുറിച്ചും പര്‍ദ്ദ കത്തിച്ചും അവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു

  • By Sandra
Google Oneindia Malayalam News

ഡമാസ്‌കസ്: ഐസിസില്‍ നിന്നും മോചിതരായ സിറിയയിലെ മന്‍ബിജ് നഗരത്തിന് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. താടിയും മുടിയും മുറിച്ചും പര്‍ദ്ദകള്‍ അഗ്നിക്കിരയാക്കിയും അവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു. ഐസിസ് മോചിപ്പിച്ച സിറിയന്‍ ജനതയുടെ സ്വാതന്ത്യത്തിന് പറയാന്‍ ഐസിസിന്റെ ക്രൂരകൃത്യങ്ങളുടെ നീണ്ടകഥകളാണുള്ളത്. ഐസിസ് മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മോചനം ലഭിച്ചത്.

 അജ്ഞാതന്റെ വെടിയേറ്റ് ഇമാമുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ മുസ്ലിം വിരോധം അജ്ഞാതന്റെ വെടിയേറ്റ് ഇമാമുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ മുസ്ലിം വിരോധം

രണ്ട് വര്‍ഷമായി ഐസിസ് കയ്യടക്കി വച്ചിരുന്ന നഗരമാണ് രൂക്ഷമായ ഏറ്റുമുട്ടലിലൂടെ സിറിയന്‍ സഖ്യസേന പിടിച്ചെടുത്തത്. അമേരിക്കയുടെ പിന്തുണയോടെയായിരുന്നു സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ സൈനിക നടപടി. 73 ദിവസം നീണ്ടുനിന്ന സൈനിക പോരാട്ടത്തിനൊടുവിലാണ് മാന്‍ബിജിനെ ബാധിച്ച ഐസിസ് ആധിപത്യത്തിന് അന്ത്യമായത്.

ആരാണ് മിത്തു മിയാന്‍? പാകിസ്താനിലെ ഹിന്ദുക്കള്‍ ഇയാളെ ഭയക്കുന്നതിന് പിന്നില്‍!!!ആരാണ് മിത്തു മിയാന്‍? പാകിസ്താനിലെ ഹിന്ദുക്കള്‍ ഇയാളെ ഭയക്കുന്നതിന് പിന്നില്‍!!!

 സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍

അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം മാന്‍ബിജില്‍ ആധിപത്യമുറപ്പിച്ചിരുന്ന ഐസിസിനെ തുരത്തിയതോടെ മാന്‍ബിജ് നഗരത്തിലായിരുന്നു സിറിയന്‍ ജനതയുടെ ആഘോഷങ്ങള്‍.

 വീഴ്ച പറ്റിയത് ഐസിസിന്

വീഴ്ച പറ്റിയത് ഐസിസിന്

രണ്ട് വര്‍ഷത്തോളമായി കയ്യടക്കി വെച്ചിരുന്ന മാന്‍ബിജിലെ ഭൂപ്രദേശങ്ങളും ജനങ്ങള്‍ക്ക് മേലുള്ള അധികാരവും ഐസിസിന് നഷ്ടമായി. യൂറോപ്പിലേക്കുള്ള ഐസിസിന്റെ വഴി

 ശരിഅത്ത് നിയമങ്ങള്‍ക്ക് വിട

ശരിഅത്ത് നിയമങ്ങള്‍ക്ക് വിട

പുരുഷന്മാര്‍ താടിയും മുടിയും മുറിച്ചും സ്ത്രീകള്‍ പര്‍ദ്ദകളും ബുര്‍ഖകളും തീയിലെറിഞ്ഞും ഐസിസിന്റെ ശരീഅത്ത് നിയമങ്ങളില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിക്കുന്നു.

നൃത്തം ചെയ്തും

നൃത്തം ചെയ്തും

ഐസിസിന്റെ അധീനതയിരുന്നപ്പോള്‍ വിലക്കപ്പെട്ട പുകവലി പുനഃസ്ഥാപിച്ചുകൊണ്ടാണ് ഒരു സംഘം സ്ത്രീകള്‍ സന്തോഷത്തില്‍ പങ്കുചേരുന്നത്. മറ്റൊരു സംഘം നൃത്തം ചെയ്തുകൊണ്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വിട നല്‍കി

 ശരീഅത്ത് നിയമങ്ങള്‍

ശരീഅത്ത് നിയമങ്ങള്‍

സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖ ധരിക്കണമെന്നും പുരുഷന്മാര്‍ താടിവളര്‍ത്തണമെന്നുമുള്‍പ്പെടെയുള്ള ചട്ടങ്ങള്‍ അടിച്ചേല്‍പ്പിച്ച ഐസിസ് ശരിഅത്ത് നിയമങ്ങളാണ് സിറിയയില്‍ നടപ്പിലാക്കിയിരുന്നത്.

 റഖയിലേക്കുള്ള വഴി

റഖയിലേക്കുള്ള വഴി

തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശമായ മന്‍ജിബ് രണ്ട് വര്‍ഷം മുമ്പ് ഐസിസ് പിടിച്ചെടുത്തു. സിറിയയിലെ പ്രധാന നഗരമായ അലെപ്പോയിലേക്കും ഐസിസ് ആസ്ഥാനമായ റഖയിലേക്കും പോകാനുള്ള വഴിയാണ് മന്‍ജിബ്.

 ഐസിസിന്റെ പതനം ഇങ്ങനെ

ഐസിസിന്റെ പതനം ഇങ്ങനെ

മന്‍ജിബിന്റെ അധികാരം പിടിച്ചെടുത്ത സഖ്യസേന റഖായിലേക്കും യൂറോപ്പിലേക്കുമുള്ള ഐസിസിന്റെ പാതകള്‍ അടച്ചു. കുര്‍ദ്ദിഷ് നേതാവ് സാലിഹ് മുസ്ലിമാണ് ഇതറിയിച്ചത്

 കുര്‍ദ്ദുകളുടെ കരുത്ത്

കുര്‍ദ്ദുകളുടെ കരുത്ത്

73 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ അറബി കുര്‍ദ്ദ് സൈനികളുള്‍പ്പെട്ട സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിലെ സൈനികരാണ് ഐസിസിനെ തുരത്തി മന്‍ബിജ് നഗരത്തിന്റെ അധികാരം പിടിച്ചെടുത്തത്.

 കര- വ്യോമാക്രമണങ്ങള്‍

കര- വ്യോമാക്രമണങ്ങള്‍

അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങള്‍ക്ക് പുറമേ സിറിന്‍ ഡെമോക്രാറ്റിക് ഫോ്‌ഴിസും സിറിയന്‍ സേനയും കരയാക്രമണവും നടത്തിയതാണ് നിര്‍ണ്ണായകമായത്.

 പോരാളികളെ തുരത്തി

പോരാളികളെ തുരത്തി

ഐസിസ് മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന 2000 പേരെ സൈന്യം മോചിപ്പിച്ചു. ആക്രമണത്തിന് ശേഷം ചെറുത്തുനില്‍പ്പ് നടത്തിയ ഐസിസ് പോരാളികളെ പൂര്‍ണ്ണമായി തുരത്തിയ ശേഷമായിരുന്നു മാന്‍ബിജ് സ്വാതന്ത്ര്യം ആഘോഷിച്ചത്.

English summary
Syrian men and women enjoys freedom ISIS after attacks. American- Syrian alliance lead attack against ISIS for last 73 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X