കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേര്‍ക്ക് ചാവേര്‍ ആക്രമണം... പിന്നില്‍ ഐസിസ്?

Google Oneindia Malayalam News

ദമാസ്‌കസ്: സുറിയാനി സഭകളുടെ പരമാധ്യക്ഷനായ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേരെ സിറിയയില്‍ ചാവേര്‍ ആക്രമണം. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയന്‍ ബാവയ്ക്ക് നേര്‍ക്കാണ് ആക്രണം ഉണ്ടായത്. പാത്രിയാര്‍ക്കീസ് ബാവ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഖാമിഷ്‌ലി ജില്ലയിലെ ഖാതിയില്‍, സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരുടെ അനുസ്മരണ പരിപാടിയ്ക്കിടെ ആയിരുന്നു ആക്രമണം. ബാവയെ രക്ഷിയ്ക്കുന്നതിനിടെ സുരക്ഷാ സേനയിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

Bava

കേരളത്തിലെ യാക്കോബായ സഭ ഉള്‍ക്കൊള്ളുന്ന സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ. അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ വച്ചാണ് ആക്രമണം നടന്നത്.

പ്രാദേശിക സുരക്ഷാ സംഘടനയായ സോറോതോ ആണ് ബാവയുടെ ജീവന്‍ രക്ഷിച്ചത്. പരിപാടി നടക്കുന്ന ഹാളിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാസേന തടഞ്ഞു. ചാവേര്‍ ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്.

ഐസിസ് ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് കരുതുന്നത്. ഐസിസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പലതവണ ചാവേര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

English summary
The head of the Syriac Orthodox Church on June 19 escaped unhurt an attempt on his life by a suicide bomber in northeast Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X