കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സമാധാന ശ്രമങ്ങള്‍ പാളുന്നു!!! സിറിയന്‍ വിമതര്‍ എതിര്‍ക്കുന്നത് റഷ്യ- അമേരിക്ക സഖ്യത്തെയോ!!!

  • By Sandra
Google Oneindia Malayalam News

ഡമാസ്‌കസ്: റഷ്യയും അമേരിക്കയും ചേര്‍ന്ന് സിറിയയിലെ ജിഹാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ തീരമാനത്തിലെത്തിയതോടെ വെടിനിര്‍ത്തലിനെ എതിര്‍ത്ത് സിറിയന്‍ വിമതര്‍. സിറിയയിലെ അഹ് റര്‍ അല്‍ ഷാം എന്ന വിമത സംഘമാണ് യുഎന്‍ ഇടപെടലോടെയുള്ള സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത്. അമേരിക്ക- റഷ്യ സൈനിക ദൗത്യത്തെക്കുറിച്ചുള്ള തീരുമാനം പുറത്തുവന്നതോടെയാണ് പ്രമുഖ മുസ്ലിം ഗ്രൂപ്പ് കൂടിയായ വിമത സംഘം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

സിറിയ: ജിഹാദികള്‍ക്കെതിരെ അമേരിക്കയും റഷ്യയും കൈകോര്‍ക്കുന്നു, ഐസിസിന് അന്ത്യം!!!സിറിയ: ജിഹാദികള്‍ക്കെതിരെ അമേരിക്കയും റഷ്യയും കൈകോര്‍ക്കുന്നു, ഐസിസിന് അന്ത്യം!!!

സിറിയയിലെ ഇസ്ലാമിക ഭീകരര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയ അമേരിയ്ക്ക് പിന്നാലെ റഷ്യയും ഐസിസ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചതോടെ അമേരിക്ക ദൗത്യത്തില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാറ്റിവച്ച് സിറിയയില്‍ അക്രമം അഴിച്ചുവിടുന്ന ജിഹാദികള്‍ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ചത് ജനീവയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു.

ജമ്മു കശ്മീര്‍: ഭീകരരെ തിരിച്ചറിഞ്ഞ് വധിക്കും, സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ ദൗത്യംജമ്മു കശ്മീര്‍: ഭീകരരെ തിരിച്ചറിഞ്ഞ് വധിക്കും, സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ ദൗത്യം

മുസ്ലിം

മുസ്ലിം

അഹ് റര്‍ അല്‍ ഷാം ഇസ്ലാമിയ എന്നറിയപ്പെടുന്ന അഹ് റര്‍ അല്‍ ഷാം വിവിധ മുസ്ലിം സംഘടനകളുടെയും സലഫികളുടേയും സഖ്യമാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പോരാട്ടം നയിക്കുന്നതിന് വേണ്ടി രൂപീകരിച്ച വിമത സംഖ്യമാണിത്.

അല്‍ഖ്വയ്ദ

അല്‍ഖ്വയ്ദ

നേരത്തെ അല്‍ഖ്വയ്ദയോട് അടുത്തുനിന്നിരുന്ന ഫത്തേഹ് അല്‍ ഷാം ഫ്രണ്ട് എന്ന ഭീകര സംഘടന യൂട്യൂബില്‍ പുറത്തിറക്കിയ വീഡിയോയിലാണ് വെടിനിര്‍ത്തലിനെ അനുകൂലിക്കുന്നില്ലെന്ന് പ്രസ്താവനയിറക്കിയത്. പ്രസിഡന്റ് അല്‍ ബാഷറിന്‍സിറിയന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ വര്‍ധിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിശദീകരണം.

യുഎന്‍

യുഎന്‍

യുഎന്‍ സമാധാന ശ്രമത്തെ തുടര്‍ന്നുണ്ടായ അമേരിക്ക- റഷ്യ ഉടമ്പടിയോട് സഹകരിക്കാമെന്നും, എന്നാല്‍ അതിന് മുമ്പായി കരാറിനെക്കുറിച്ചുള്ള കൂടുതല്‍ വിരങ്ങള്‍ അറിയണമെന്നുമാണ് അമേരിക്കയ്്ക്ക് എഴുതിയ കത്തില്‍ സിറിയന്‍ വിമതര്‍ ഉന്നയിച്ച ആവശ്യം.

സൈനിക ദൗത്യം

സൈനിക ദൗത്യം

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കടുത്ത സ്വാധീനമുള്ള അഹ് റര്‍ അല്‍ ഷാം മാത്രമാണ് സിറിയയിലെ വെടിനിര്‍ത്തലിനെ സംബന്ധിച്ചും റഷ്യ- അമേരിക്ക സൈനിക ദൗത്യത്തെക്കുറിച്ചും പ്രതികരണവുമായി ആദ്യം രംഗത്തെത്തിയിട്ടുള്ളത്.

അമേരിക്ക

അമേരിക്ക

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ് റോവും നടത്തിയ 13 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മറന്ന് സിറിയിലെ ഇസ്ലാമിക ഭീകരവാദികളെ തുരത്താന്‍ ഒരുമിച്ച് പോരാടാമെന്ന് കരാറുണ്ടാക്കിയത്.

റഷ്യ

റഷ്യ

റഷ്യ സിറിയന്‍ പ്രസിഡന്റ് അല്‍ ബാഷര്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യത്തേയും അമേരിക്ക അസദിനെതിരെ പോരാട്ടം നയിക്കുന്ന വിമത ഗ്രൂപ്പുകള്‍ക്കുമാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയുടെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും വിമതരെ പിന്തുണയ്ക്കും.

ട്വിറ്ററില്‍

ട്വിറ്ററില്‍

റഷ്യയും അമേരിക്കയും ചേര്‍ന്ന് സിറിയയില്‍ നടത്താനിരിയ്ക്കുന്ന സൈനിക പോരാട്ടങ്ങള്‍ സിറിയന്‍ ജനതയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയാണ് എന്നാണ് ഫത്തേഹ് അല്‍ ഷാം വക്താവ് മുസ്തഫ മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

ഭീകരര്‍ക്കെതിരെ

ഭീകരര്‍ക്കെതിരെ

സിറിയയില്‍ ഐസിസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം അമേരിക്ക ആരംഭിച്ചതിന് പിന്നാലെ റഷ്യയും പോരാട്ടം ആരംഭിച്ചതോടെ അമേരിക്ക പിന്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ ആസ്ഥാനമായ ജനീവയില്‍ വച്ച് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

 അലെപ്പോ

അലെപ്പോ

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് തിങ്കളാഴ്ച മുതല്‍ റഷ്യ- അമേരിക്ക സഖ്യത്തിന്റെ സൈനിക നടപടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച അലെപ്പോയിലെ വ്യാപാര കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ 13 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പെടെ 62 പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Syrian rebel group rejects US-Russia brokered truce in Syria. Russia and America joined hands to fight against Islamist terror groups in Syria to save Syrian civilians to freedom after five years of Civil war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X