Get Updates
Get notified of breaking news, exclusive insights, and must-see stories!

അസദിന്റെ ചെറുത്തുനില്‍പ്പ് ദുര്‍ബലം; വിമതര്‍ ദമാസ്‌കസും കീഴടക്കി? അട്ടിമറിയിലേക്ക്...

ദമാസ്‌കസ്: സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മുന്നേറി വിമതര്‍. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അധികാരകേന്ദ്രമായ തലസ്ഥാനമായ ദമാസ്‌കസും ഹയാത് തഹ്രീര്‍ അല്‍ ഷാം വളഞ്ഞിരിക്കുകയാണ് എന്നാണ് വിവരം. അസദിന്റെ ഭരണകൂടത്തിന്റെ ചെറുത്തുനില്‍പ്പ് ദുര്‍ബലമാണ്. മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നും വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച്ടിഎസ് തലവന്‍ അഹമ്മദ് അല്‍ ഷാറാ അവകാശപ്പെട്ടു.

അതിനിടെ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടു എന്ന തരത്തില്‍ അഭ്യൂഹവും പടരുന്നുണ്ട്. എന്നാല്‍ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. സിറിയന്‍ സൈന്യം പ്രാന്തപ്രദേശങ്ങളിലേക്ക് പിന്‍വാങ്ങാന്‍ തുടങ്ങിയതിന് പിന്നാലെ സിറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഹോംസില്‍ തങ്ങള്‍ പ്രവേശിച്ചതായി എച്ച്ടിഎസ് വ്യക്തമാക്കി.

Syria

മെഡിറ്ററേനിയന്‍ തീരത്ത് ദമാസ്‌കസിനും അസദിന്റെ ശക്തികേന്ദ്രങ്ങള്‍ക്കും ഇടയിലുള്ള നിര്‍ണായക പ്രദേശമാണിത്. എച്ച്ടിഎസിനെ കൂടാതെ മറ്റ് വിമതരും ഭരണകൂടത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. സതേണ്‍ ഓപ്പറേഷന്‍സ് റൂമിന് കീഴിലുള്ള ഏകീകൃത വിമത വിഭാഗങ്ങള്‍ 2011 ലെ പ്രക്ഷോഭത്തിന്റെ കളിത്തൊട്ടിലായ ദാരാ പ്രവിശ്യയുടെ നിയന്ത്രണം പിടിച്ചെടുത്തു, അസദിന്റെ പിതാവും മുന്‍ഗാമിയുമായ ഹഫീസ് അല്‍-അസാദിന്റെ പ്രതിമ തകര്‍ത്തതായാണ് വിവരം.

തെക്കുപടിഞ്ഞാറന്‍ നഗരമായ സ്വീഡയുടെയും ഇസ്രായേല്‍ അധിനിവേശ ഗോലാന്‍ കുന്നുകള്‍ക്ക് സമീപമുള്ള ക്യുനീത്രയുടെയും നിയന്ത്രണം പ്രതിപക്ഷ വിഭാഗങ്ങള്‍ ഏറ്റെടുത്തു. അസദിന്റെ ഉറച്ച സഖ്യകക്ഷികളിലൊന്നായ ഇറാന്‍ സിറിയയില്‍ നിന്ന് സൈനിക മേധാവികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സ്വന്തം ആഭ്യന്തര വെല്ലുവിളികളും മേഖലയിലെ പിരിമുറുക്കങ്ങളുടേയും അടിസ്ഥാനത്തിലാണിത്.

ദമാസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും ഹോംസ് ഏരിയയില്‍ നിന്നും ഹിസ്ബുള്ളയും സൈന്യത്തെ പിന്‍വലിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അസദിന്റെ മറ്റൊരു നിര്‍ണായക സഖ്യകക്ഷിയായ റഷ്യയും ഈ പ്രതിസന്ധിയില്‍ പിന്തുണയൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം അസദിനെ ഒറ്റപ്പെടുത്തുകയാണ്.

ദമാസ്‌കസിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ പട്ടണമായ മൊദാമിയയില്‍ വിമത കമാന്‍ഡര്‍മാര്‍ സിറിയന്‍ സൈനികരെ ഒരു പോരാട്ടവുമില്ലാതെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോംസില്‍, ആയിരക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍ സേനയുടെ പിന്മാറ്റത്തെ ആഘോഷപൂര്‍വമാണ് എതിരേറ്റത്.

അതേസമയം സിറിയയിലെ സാഹചര്യം വഷളായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസും ഇന്ത്യയും തുര്‍ക്കിയും രംഗത്തെത്തി. ചില വിമത വിഭാഗങ്ങളുടെ പ്രധാന പിന്തുണയുള്ള തുര്‍ക്കി സിവിലിയന്മാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. സിറിയയിലേക്ക് യാത്ര ചെയ്യുന്നതിനെതില്‍ ഇന്ത്യ പൗരന്മാര്‍ക്ക് അറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+