കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന സിറിയന്‍ ശാസ്ത്രജ്ഞന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു: പിന്നില്‍ ഇസ്രയേല്‍?

  • By Desk
Google Oneindia Malayalam News

ദമസ്‌ക്കസ്: മുതിര്‍ന്ന സിറിയന്‍ ശാസ്ത്രജ്ഞന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മസ്യഫിലെ സിറിയന്‍ സൈന്റിഫിക് റിസേര്‍ച്ച് സെന്റര്‍ ഡയരക്ടര്‍ അസീസ് അസ്ബറാണ് ശനിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കാര്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. സിറിയന്‍ രാസായുധ പദ്ധതിയുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു.

ഹമ പട്ടണത്തിനു സമീപത്ത് വച്ചുണ്ടായ സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടനയും ശാസ്ത്രജ്ഞന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. സിറിയന്‍ മിസൈല്‍ പദ്ധതിയുടെ ഉപജ്ഞാതാവ് കൂടിയാണ് കൊല്ലപ്പെട്ട അസീസ് അസ്ബര്‍. ഇദ്ദേഹം സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

aseesabsar

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും ഇസ്രായേല്‍ കരങ്ങളിലേക്കാണ് സംശയങ്ങള്‍ നീളുന്നത്. ഇതുമായി ബന്ധപ്പെട്ട റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ സിറിയയില്‍ ഇതിനു മുമ്പും ഇസ്രായേല്‍ നടത്തിയിട്ടുണ്ട്. അസീസ് തലവനായ മസ്യഫിലെ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിനു നേരെ ജൂലൈയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമത കേന്ദ്രമായ ദൗമയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സിറിയന്‍ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിനെതിരേ കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി ആക്രമണം നടത്തിയിരുന്നു.

English summary
The head of a Syrian research centre that the West accuses of being part of a chemical weapons programme was killed after his car exploded, reports said,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X