നടി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു
ദമാസ്കസ്: തൊട്ടടുത്തെത്തിയ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷം ഫേസ് ബുക്കില്‍ പങ്ക് വച്ച് മണിയ്ക്കൂറുകള്‍ക്കകം ചലച്ചിത്രതാരം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയന്‍ നടിയായ സൂസി സല്‍മാന്‍ (31) ആണ് കൊല്ലപ്പെട്ടത്. നടിയുടെ വീടിന് പുറത്ത് ഒരു മോര്‍ട്ടാര്‍ ബോംബ് പൊട്ടിത്തെറിച്ചിരുന്നു എന്നാല്‍ അപകടമൊന്നും പറ്റാതെ ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഇക്കാര്യം എഴുതുകയും ചെയ്തു.
ദൈവത്തിന് നന്ദിയുണ്ട്. എന്തെന്നറിയാതെ കുറച്ച് മുമ്പ് ഞാന്‍ ദൈവത്തെക്കുറിച്ച് ആലോചിയ്ക്കുകയും പകയ്ക്കുകയും ചെയ്തു. അല്‍പ്പ സമയത്തിനകം തന്നെ എന്റെ വീടിന് പുറത്ത് ഒരു മോര്‍ട്ടാര്‍ ബോംബ് പൊട്ടിത്തെറിച്ചു. ദൈവം രക്ഷിച്ചു ഞാന്‍ രക്ഷപ്പെട്ടു.

സൂസിയുടെ അവസാനത്തെത്ത ഫേസ് ബുക്ക് പോസ്റ്റായിരുന്നു ഇത്. പോസ്റ്റിന് ഒട്ടേറെ കമന്റുകളും ലൈക്കുകളും ലഭിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നടിയ്ക്ക് ഒട്ടേറെപ്പേര്‍ ആശംസകള്‍ അറിയിച്ചു. എന്നാല്‍ മരണം സൂസിയ്ക്ക തൊട്ടുപിന്നാലെയുണ്ടായിരുന്നു.
മണിയ്ക്കൂറുകള്‍ക്കകം ദമാസ്‌കസിലെ അതേ വീട്ടിലിരിയ്ക്കുമ്പോള്‍ ഷെല്ലാക്രമണത്തില്‍ നടി കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന 'ആള്‍ ദിസ് ലവ് ' എന്ന സീരിയലിലാണ് സൂസി അഭിനയിച്ചു കൊണ്ടിരുന്നത്. യുദ്ധകാലത്തെ പ്രണയത്തെപ്പറ്റിപ്പറയുന്ന 30 എപ്പിസോഡുകളുള്ള സീരിയലാണ് ആള്‍ ദിസ് ലവ്.












Click it and Unblock the Notifications