കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

അന്താരാഷ്ട്ര റസ്‌ക്യൂ കമ്മിറ്റി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിന് വിധേയരായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരുന്നു.

  • By Ashif
Google Oneindia Malayalam News

സ്ത്രീകളാണ് എവിടെയും ഇരയാക്കപ്പെടുന്നത് എന്ന വാദം ശരിവച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഇവിടെ ഭക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകരാണ് സ്ത്രീകളെ കൂട്ടമായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. കാമവെറിയന്‍മാരുടെ കഴുകകണ്ണുകള്‍ ദുരന്തമേഖലയില്‍ പോലും സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണുന്നുവെന്നതിന് ഉദാഹരണമാണ് പുതിയ വിവരങ്ങള്‍. സംഘര്‍ഷ കലുഷിതമായ സിറിയയില്‍ നിന്നാണ് ഐക്യരാഷ്ട്ര സഭാ ജീവനക്കാരുടെ ക്രൂരത തെളിയിക്കുന്ന റിപ്പോര്‍ട്ട്. കഠിനഹൃത്തുക്കള്‍ക്ക് പോലും മനസലിയുന്ന വിവരങ്ങള്‍...

ഏഴ് വര്‍ഷം

ഏഴ് വര്‍ഷം

സിറിയ ഏഴ് വര്‍ഷത്തോളമായി ആഭ്യന്തര യുദ്ധത്തില്‍ ദുരിതം പേറുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ കൂട്ടക്കൊലക്ക് ഇരയാക്കപ്പെട്ടു. അതിനേക്കാള്‍ ഇരട്ടിയാളുകള്‍ പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു.

സ്ത്രീകളും കുട്ടികളും

സ്ത്രീകളും കുട്ടികളും

സ്ത്രീകളും കുട്ടികളുമാണ് ഏറെ പ്രതിസന്ധി നേരിട്ടത്. സമീപത്തെ അറബ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്ത സിറിയന്‍ ജനതക്ക് അവിടെയും നല്ല ദിനങ്ങളല്ല കാത്തിരുന്നത്. സിറിയയില്‍ തന്നെ ദുരന്തമേഖലയില്‍ കഴിഞ്ഞവരുടെ കാര്യം അതിനേക്കാള്‍ കഷ്ടവുമയിരുന്നു.

അക്രമികള്‍ ഇവര്‍

അക്രമികള്‍ ഇവര്‍

ഇവിടെ ക്യാംപുകളില്‍ കഴിയന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ഐക്യരാഷ്ട്ര സഭയും മറ്റു സന്നദ്ധ സംഘടനകളും ശ്രമിക്കുന്നുണ്ട്. ഇതിന് നിയോഗിക്കപ്പെട്ടവരാണ് സിറിയന്‍ സ്ത്രീകളെ ബലാല്‍സംഗം ചെചെയ്യുന്നത്.

കൂട്ടമായി പീഡിപ്പിക്കുന്നു

കൂട്ടമായി പീഡിപ്പിക്കുന്നു

സിറിയയുടെ തെക്കന്‍ മേഖലകളിലാണ് യുവതികളെ കൂട്ടമായി പീഡിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച സൂചനകള്‍ നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും ഇടപെടാന്‍ സാധിച്ചില്ലെന്നാണ് വിവരങ്ങള്‍.

ഭക്ഷണം തരാം ശരീരം വേണം

ഭക്ഷണം തരാം ശരീരം വേണം

ഭക്ഷണം തരാം പകരം നിങ്ങളുടെ ശരീരം ഞങ്ങള്‍ക്ക് വേണം എന്നാണ് സഹായിക്കാനെത്തുന്ന വ്യക്തികള്‍ സിറിയന്‍ സ്ത്രീകളോട് പറയുന്നത്. മാനം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലാത്ത ധീരരായ വനിതകള്‍ ഐക്യരാഷ്ട്ര സഭയുടെ സഹായ കേന്ദ്രത്തില്‍ പോകുന്നില്ല.

കേന്ദ്രങ്ങളില്‍ വരുന്നവര്‍

കേന്ദ്രങ്ങളില്‍ വരുന്നവര്‍

സിറിയയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിരവധി ഐക്യരാഷ്ട്രസഭാ വിതരണ കേന്ദ്രങ്ങളുണ്ട്. ഇതിന് പുറമെ വിവിധ സന്നദ്ധ സംഘടനകള്‍ക്കും അവശ്യവസ്തു വിതരണ കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ കേന്ദ്രത്തിലെത്തുന്ന സ്ത്രീകളെയാണ് ബലാല്‍സംഗം ചെയ്യുന്നത്.

സെക്‌സില്ലെങ്കില്‍ ഭക്ഷണമില്ല

സെക്‌സില്ലെങ്കില്‍ ഭക്ഷണമില്ല

ഉദ്യോഗസ്ഥരുടെ ശല്യം സഹിക്കവയ്യാതെ പലരും ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപുകളില്‍ എത്തിയിട്ടുണ്ട്. ദര്‍ആയിലും ക്വുനിത്രയിലുമാണ് സ്ത്രീകള്‍ക്കെതിരേ കൂടുതല്‍ അക്രമം നടക്കുന്നത്. സെക്‌സിന് തയ്യാറാകാത്തവര്‍ക്ക് ഭക്ഷവും നല്‍കുന്നില്ലത്രെ.

സ്‌പെന്‍സര്‍ പറയുന്നു

സ്‌പെന്‍സര്‍ പറയുന്നു

സഹായ സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിഞ്ഞിട്ടും കാര്യമായെടുത്തിട്ടില്ലെന്ന് മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ശ്രമിക്കുന്ന ഡാനിയല്‍ സ്‌പെന്‍സര്‍ പറയുന്നു.

സ്ത്രീ കരഞ്ഞുവന്നു

സ്ത്രീ കരഞ്ഞുവന്നു

സഹായ കേന്ദ്രത്തിലേക്ക് ഭക്ഷണപ്പൊതി വാങ്ങാന്‍ പോയ സ്ത്രീ കരഞ്ഞുവന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് പെന്‍സര്‍ ബിബിസിയോട് പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒന്നും അറിയില്ലെന്ന്

ഒന്നും അറിയില്ലെന്ന്

അതേസമയം, ഇത്തരം പീഡനങ്ങളെ കുറിച്ച തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഐക്യരാഷ്ട്രസഭാ പോപ്പുലേഷന്‍ ഫണ്ട് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ലൈംഗിക അടിമകള്‍

ലൈംഗിക അടിമകള്‍

സിറിയയില്‍ വരുന്ന വിദേശ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക അടിമകളാകേണ്ട അവസ്ഥയാണ് സ്ത്രീകള്‍ക്കുള്ളത്. യുവതികളെ മാത്രമല്ല, പെണ്‍കുട്ടികളെയും അവര്‍ ഉപയോഗിക്കുന്നു. ചിലയിടങ്ങളില്‍ ചുരുങ്ങിയ കാലത്തേക്ക് മാത്രം വിവാഹം ചെയ്യുന്നുമുണ്ട്.

ഒരു രാത്രിക്ക് വേണ്ടി വിവാഹം

ഒരു രാത്രിക്ക് വേണ്ടി വിവാഹം

ഒരു രാത്രിക്ക് വേണ്ടി മാത്രം വിവാഹം ചെയ്ത സംഭവങ്ങളും നിരവധിയാണ്. സിറിയയിലെ അരക്ഷിതാവസ്ഥ വിദേശ ഉദ്യോഗസ്ഥര്‍ മുതലെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് ഐക്യരാഷ്ട്രസഭാ പോപ്പുലേഷന്‍ ഫണ്ടിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

40 ശതമാനം സ്ത്രീകള്‍

40 ശതമാനം സ്ത്രീകള്‍

അടുത്തിടെ അന്താരാഷ്ട്ര റസ്‌ക്യൂ കമ്മിറ്റി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിന് വിധേയരായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരുന്നു. ജോര്‍ദാന്‍ തലസ്ഥാനത്ത് ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെയും മറ്റു സന്നദ്ധ ഏജന്‍സികളുടെയും യോഗത്തില്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിരുന്നെങ്കിലും പക്ഷേ നടപടിയുണ്ടായില്ല.

ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

ശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷംശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷം

ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ.. ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..

English summary
Women in Syria 'are being exploited by men delivering aid for the UN and international charities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X