കുഞ്ഞു ദാരിമിന് അച്ഛന്റെ മർദ്ദനത്തിൽ നിന്ന് മോചനം; സൗദി സർക്കാരിന് നന്ദി പറഞ്ഞ് അമ്മ
കുഞ്ഞിനെ അച്ഛൻ മർദ്ദിക്കുന്ന വീഡിയോ വൈറലായിരുന്നു, തുടർന്നാണ് സൗദി സർക്കാർ സഹായവുമായി എത്തിയത്.
റിയാദ്: പിതാവിന്‌റെ കസ്റ്റഡിയിലായിരുന്ന നവജാത ശിശുവിനെ അമ്മയ്ക്ക് തിരികെ കിട്ടി. കുഞ്ഞിനെ അച്ഛന്‍ മര്‍ദ്ദിയ്ക്കുന്ന വീഡിയോ അമ്മ തന്നെ പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് സൗദി സര്‍ക്കാരിന്‌റെ സഹായത്തോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചത്.

സിറിയന്‍ വംശജയായ യുവതിയുടെ ഭര്‍ത്താവ് സൗദി പൗരനാണ്. ഇയാൾ മക്കയിലായിരുന്നു താമസം. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ പിരിഞ്ഞു. ഒരുമാസം പ്രായമായി കൈക്കുഞ്ഞിനേയും കൊണ്ടായിരുന്നു ഇയാള്‍ മടങ്ങിയത്. കുഞ്ഞിന്‌റെ മുഖത്ത് അടിയ്ക്കുന്ന വീഡിയോ പിതാവ് തന്നെയാണ് അമ്മയ്ക്ക് അയച്ച് കൊടുത്തത്. തുടര്‍ന്ന് യുവതി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

സൗദി ആഭ്യന്തര മന്ത്രാലയം കുഞ്ഞിനെ കണ്ടെത്തി അമ്മയ്ക്ക് കൈമാറി. കുഞ്ഞിനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ യുവതി സോഷ്യല്‍ മീഡിയ വഴി സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.












Click it and Unblock the Notifications