കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യ നിരോധനമുള്ള പാകിസ്താനില്‍ വ്യാജമദ്യ ദുരന്തം; മരിച്ചത് ക്രിസ്തുമസ് ആഘോഷിച്ച ക്രിസ്ത്യാനികള്‍

പാകിസ്താനില്‍ വ്യാജമദ്യം കഴിച്ച് 24 ക്രിസ്ത്യാനികള്‍ മരിച്ചു. മദ്യം കഴിച്ച 34 പേരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

  • By Jince K Benny
Google Oneindia Malayalam News

ഇസ്ലാമാബാദ്: മദ്യ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള പാകിസ്താനില്‍ ക്രിസ്തുമസ് രാവിന് വീര്യം പകരാന്‍ മദ്യ സേവ. വീട്ടില്‍ നിര്‍മിച്ച വ്യാജമദ്യമാണ് ക്രിസ്തുമസ് ആഘോഷത്തില്‍ വില്ലനായത്. ക്രിസ്തുമസ് അവധിക്കാലം ആഘോഷമാക്കാനായി വ്യാജമദ്യം കഴിച്ച് 24 പേരാണ് മരിച്ചത്.

മദ്യം കഴിച്ച് അപകടാവസ്ഥയിലായ 34 പേരെ മധ്യപാകിസ്താനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ നാല് പേരുടെ നിലഗുരുതരമായി തുടരുകയാണ്. ക്രിസ്തുമസ് അവധി ആഘോഷിക്കുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ വ്യാജമദ്യം കഴിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥനായ ശഹ്ബാസ് വിര്‍ക് പറഞ്ഞു.

സംഭവസ്ഥലത്ത് വ്യാജമദ്യം വിതരണം ചെയ്ത ഏഴ് പേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

മദ്യനിരോധനം

മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനില്‍ മദ്യത്തിന് നിരോധനമുണ്ട്. മദ്യത്തിന നിരോധമുണ്ടെങ്കിലും മദ്യ വില്പന അംഗീകൃത മദ്യ വില്പന ശാലകളില്‍ നടക്കുന്നുണ്ട്.

മറ്റു മതസ്ഥര്‍ക്ക് കഴിക്കാം

മുസ്ലീങ്ങള്‍ ഒഴികെയുള്ള മറ്റു മതസ്ഥര്‍ക്ക് മദ്യം കഴിക്കുന്നതിന് നിരോധനമില്ല.
ലൈസന്‍സ് ഉള്ള ഷോപ്പില്‍ നിന്നും വാങ്ങി കഴിക്കണമെന്നു മാത്രം.

ക്രിസ്ത്യാനികള്‍ ന്യൂനപക്ഷം

പാകിസ്താനില്‍ ക്രിസ്ത്യനികള്‍ ന്യൂനപക്ഷമാണ്. വളരെ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ലൈസലന്‍സ് ഉള്ള മദ്യ ഷോപ്പുകളില്‍ നിന്നും മദ്യം വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ല.

സ്വയം നിര്‍മിത മദ്യം

പണത്തിന്റെ അപര്യാപ്തത ഇവരെ മദ്യം വീടുകളില്‍ നിര്‍മിക്കാന്‍ നിര്‍ബന്ധിക്കുന്നു. സുരക്ഷിതത്വം കുറവാണെങ്കിലും പണത്തിന്റെ കാര്യത്തില്‍ ലാഭം സ്വയം നിര്‍മിതമാണെന്നത ഇവരെ ഇതിന പ്രേരിപ്പിക്കുന്നു.

English summary
Tainted alcohol kills 12 Christians in Pakistan. 34 people were consumed the alcohol and that four remain in critical condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X