കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഞങ്ങളെ കൊല്ലാകൊല ചെയ്യുന്നു... വംശീയവെറി, ചൈന പ്രതിക്കൂട്ടില്‍, തായ്‌വാന്‍ പറയുന്നത്!!

Google Oneindia Malayalam News

ബെയ്ജിംഗ്: കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് തായ്‌വാന്‍. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പോര് തായ്‌വാനും ലോകാരോഗ്യ സംഘടനയും തമ്മില്‍ ഉടലെടുത്തിരിക്കുകയാണ്. ചൈനയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രശ്‌നങ്ങളാണ്. വംശീയവെറി വരെ ഇതിലൂടെ ആരോപിക്കപ്പെട്ടിരിക്കുകയാണ്. തായ്‌വാനുമായുള്ള പ്രശ്‌നങ്ങളാണ് ചൈനയെ പ്രതിക്കൂട്ടിലാക്കുന്നത്.

ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഇടപെട്ട് ചൈനയും രംഗത്ത് വന്നതോടെ വിഷയം വഷളായിരിക്കുകയാണ്. ബ്രസീലിന് ശേഷം ഒരുരാജ്യവുമായി ചൈന കൊമ്പുകോര്‍ക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പിന്തുണയ്ക്കായി തായ്‌വാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ചൈനീസ് പക്ഷമാണെന്ന് നേരത്തെ തന്നെ ഡൊണാള്‍ഡ് ആരോപിച്ചിരുന്നു. തായ്‌വാന് കൂടുതല്‍ ഗുണം ചെയ്യുന്ന നിലപാടാണിത്.

അവര്‍ കൊല്ലാകൊല ചെയ്യുന്നു

അവര്‍ കൊല്ലാകൊല ചെയ്യുന്നു

തായ്‌വാനിലെ ജനങ്ങള്‍ക്ക് കൊറോണയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. ജനങ്ങളെ അവര്‍ കൊല്ലാകൊല ചെയ്യുകയാണ്. ലോകാരോഗ്യ സംഘടന വിവരങ്ങള്‍ നല്‍കാത്തത് കൊണ്ട് രോഗവ്യാപനത്തെ തടയാന്‍ തായ്‌വാന് സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഇത് തള്ളി. ചൈനയുടെ നിര്‍ദേശപ്രകാരം ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് വിലയിരുത്തല്‍. നേരത്തെ തന്നെ ചൈനീസ് സന്ദര്‍ശനത്തിലൂടെ ഗെബ്രിയെസൂസ് വിവാദ നായകനാണ്.

എന്തുകൊണ്ട് തായ്‌വാന്‍

എന്തുകൊണ്ട് തായ്‌വാന്‍

തായ്‌വാന്‍ ചൈനയ്ക്ക് സമീപമുള്ള രാജ്യമാണ്. ഇത് തങ്ങളുടെ ഭാഗമാണെന്ന് ചൈന പലപ്പോഴായി വാദിക്കുന്നുണ്ട്. ഐക്യ ചൈനയില്‍ നിന്ന് വിട്ടുപോയ ഭാഗമാണെന്നും, വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ച് ഇതിനെ ചൈനയുടെ ഭാഗമാക്കുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തായ്‌വാന്‍ ലോകാരോഗ്യ സംഘടനയില്‍ അംഗത്വമുള്ള രാജ്യമല്ല. ഇവരെ പുറത്താക്കിയത് ചൈനയുടെ എതിര്‍പ്പ് മൂലമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ട്.

ഗെബ്രിയെസൂസ് പറയുന്നത്

ഗെബ്രിയെസൂസ് പറയുന്നത്

മാസങ്ങളോളമായി തനിക്കെതിരെ തായ്‌വാനീസ് നേതാക്കള്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ഗെബ്രിയെസൂസ് പറയുന്നു. പലതും വ്യക്തിപരമായുള്ള ആക്രമണങ്ങളാണ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ പോലുമുണ്ടായെന്ന് ഗെബ്രിയെസൂസ് പറഞ്ഞു. എന്നാല്‍ ഒരുതരത്തിലുള്ള വിവേചനവും തായ്‌വാനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു. ഗെബ്രിയെസൂസിനെ തായ്‌വാന്‍ സന്ദര്‍ശനത്തിനായി ഇവര്‍ ക്ഷണിച്ചിട്ടുണ്ട്. അതേസമയം വംശീയ ആക്രമണങ്ങള്‍ക്ക് കൃത്യമായി വിശദീകരണം നല്‍കാനും ഗെബ്രിയെസൂസിന് സാധിച്ചിട്ടില്ല.

ഞാന്‍ അഭിമാനിക്കുന്നു

ഞാന്‍ അഭിമാനിക്കുന്നു

എന്നെ അവര്‍ വംശീയമായി ആക്രമിക്കുകയാണ്. എന്നെ കറുത്തവനെന്നോ നീഗ്രോയെന്നോ വിശേഷിപ്പിച്ചോ, ഞാന്‍ കറുത്തവംശജനാണെന്നതില്‍ അഭിമാനിക്കുന്നു. ഇനി നീഗ്രോയായതിലും അഭിമാനിക്കുന്നുവെന്നായിരുന്നു ഗെബ്രിയെസൂസിന്റെ മറുപടി. എനിക്കെതിരെയുള്ള വധഭീഷണികള്‍ കാര്യമായിട്ടെടുക്കുന്നില്ല. തായ്‌വാനില്‍ നിന്നാണ് ഈ വംശീയ ആക്രമണങ്ങളെല്ലാം വരുന്നത്. അവരുടെ വിദേശ മന്ത്രാലയം പോലും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ലെന്നും ഗെബ്രിയെസൂസ് ആരോപിച്ചു. അതേസമയം വിവേചനം എന്താണെന്ന് തായ്‌വാന് നന്നായി അറിയാം. ആരെയും ഒറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ രാജ്യം ആരെയും വംശീയമായി കാണുന്നില്ലെന്നും സായ് പറഞ്ഞു.

ചൈനയെ മാറ്റിനിര്‍ത്തൂ

ചൈനയെ മാറ്റിനിര്‍ത്തൂ

ഗെബ്രിയെസൂസ് ചൈനയില്‍ നിന്നുള്ള സമ്മര്‍ദത്തെ അതിജീവിക്കണം. ഞങ്ങളുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് നിങ്ങള്‍ വിലയിരുത്തണം. വിവേചനമായി പെരുമാറുന്നത് കൊണ്ട് ഇരകളാകുന്നത് തായ്‌വാനീസ് ജനതയാണെന്ന് നിങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലാവുമെന്നും സായ് പറഞ്ഞു. ഗെബ്രിയെസൂസിന്റെ പ്രസ്താവനകള്‍ സാങ്കല്‍പ്പികമാണ്. അദ്ദേഹത്തിന് മാപ്പുപറയാതെ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് തായ്‌വാന്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

പറയുന്നത് പച്ചക്കള്ളം

പറയുന്നത് പച്ചക്കള്ളം

ലോകാരോഗ്യ സംഘടനയ്ക്ക് പിന്നില്‍ ചൈനയുടെ വലിയ നിര തന്നെയുണ്ടെന്ന കാര്യം സത്യമാണ്. ഗെബ്രിയെസൂസിനെ അധ്യക്ഷനാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ചൈനയാണ്. കൊറോണയുടെ കാലത്ത് രാഷ്ട്രീയമില്ലെന്ന് പറയുന്ന ലോകാരോഗ്യ സംഘടന തായ്‌വാനെ ശരിക്കും ഉപേക്ഷിച്ച മട്ടാണ്. തായ്‌വാനെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ലോകാരോഗ്യ സംഘടന പൂര്‍ണമാകൂ എന്നും പ്രസിഡന്റ് സായ് ഇങ് വെന്‍ തുറന്നടിച്ചു. കൊറോണ പ്രതിസന്ധി കഴിഞ്ഞാല്‍ ഗെബ്രിയെസൂസിന് സ്ഥാന നഷ്ടം വരെ സംഭവിക്കാന്‍ സാധ്യത ശക്തമാണ്.

Recommended Video

cmsvideo
കൊറോണ ചൈന കൃത്രിമമായി ഉണ്ടാക്കിയത് | Oneindia Malayalam
ചൈന പറയുന്നത്

ചൈന പറയുന്നത്

തായ്‌വാന്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ വിഷം ചീറ്റുകയാണെന്ന് ചൈന ആരോപിക്കുന്നു. ഇന്റര്‍നെറ്റ് യൂസര്‍മാരിലൂടെ വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയാണ് തായ്‌വാന്‍ എന്നാണ് ചൈനയുടെ ആരോപണം. തായ്‌വാനിലെ ഡെമോക്രാറ്റിക് പ്രോഗസീവ് പാര്‍ട്ടിയാണ് ഇതിന് പിന്നിലെന്ന് ചൈന തുറന്നടിച്ചിട്ടുണ്ട്. അവരുടെ പാര്‍ട്ടിയുടെ പച്ച ചിഹ്നത്തെ ഇതിന് പിന്നിലെ കാരണക്കാരായിട്ടാണ് ചൈന ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം ചൈനയാണ് ഈ വംശീയ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് തായ്‌വാന്‍ ആരോപിക്കുന്നു. ഇത് തായ്‌വാന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്.

English summary
taiwan china spat continues over who siding with beijing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X