കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്

  • By Desk
Google Oneindia Malayalam News

ഹോങ്കോങ്: ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ് തായ്‌വാന്‍. സമ്പന്ന രാജ്യങ്ങള്‍ വരെ കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായപ്പോള്‍ വൈറസിനെ പിടിച്ചുകെട്ടിയ രാജ്യമാണിത്. ചൈനയ്ക്ക് പുറത്ത് രോഗം ആദ്യം കണ്ട രണ്ട് രാജ്യങ്ങളിലൊന്ന് തായ്‌വാനാണ്. മറ്റൊന്ന് ആസ്ത്രിലേയയും. ചൈനയുമായി വളരെ ഏറെ വ്യാപാര ബന്ധമുള്ള രാജ്യമാണിത്.

ചൈനയുടെ അയല്‍രാജ്യം. കൊറോണ വൈറസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇവര്‍ ശക്തമായ രക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചെയ്തപോലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല. എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തായ്‌വാന് സാധിച്ചത്. ആഗോള രാജ്യങ്ങള്‍ പരിശോധിക്കുന്ന പ്രധാന കാര്യം ഈ കൊച്ചു രാജ്യം സ്വീകരിച്ച നടപടികളാണ്. വിശദീകരിക്കാം....

ജനുവരി 25ന്

ജനുവരി 25ന്

ഡിസംബറിലാണ് ചൈനയില്‍ കൊറോണ രോഗം കണ്ടുതുടങ്ങിയത്. വുഹാനില്‍ തുടങ്ങിയ രോഗം പിന്നീട് ചൈനയുടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. ചൈനയുമായി അടുത്ത വ്യാപാര ബന്ധമുള്ള രണ്ട് രാജ്യങ്ങളാണ് തായ്‌വാനും ആസ്‌ത്രേലിയയും. അധികം വൈകാതെ, അതായത് ജനുവരി 25ന് രണ്ട് രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു.

സാമ്യത ഏറെ, പക്ഷേ..

സാമ്യത ഏറെ, പക്ഷേ..

ആസ്‌ത്രേലിയയും തായ്‌വാനും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. രണ്ടും ദ്വീപ് രാജ്യങ്ങളാണ്. രണ്ടിടത്തും രണ്ട് കോടി 40 ലക്ഷം ജനങ്ങളാണുള്ളത്. അതിര്‍ത്തി കടന്ന് ഈ രാജ്യങ്ങളിലെത്തുന്നതിന് മുമ്പ് കര്‍ശന പരിശോധന നേരിടണം. രണ്ടിനും ചൈനയുമായി അടുത്ത വ്യാപാര ബന്ധവുമുണ്ട്. പക്ഷേ ആസ്‌ത്രേലിയയില്‍ രോഗം വ്യാപിച്ചപ്പോള്‍ തായ്‌വാന് നിയന്ത്രിക്കാന്‍ പറ്റി.

മികച്ച പ്രവര്‍ത്തനം

മികച്ച പ്രവര്‍ത്തനം

ഇന്ന് ആസ്ത്രിലേയയില്‍ 5000 പേര്‍ക്ക് കൊറോണ വൈറസ് രോഗമുണ്ട്. തായ്‌വാനിലാകട്ടെ 400ല്‍ താഴെ ആളുകള്‍ക്ക് മാത്രമേ രോഗം റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഒട്ടേറെ പേര്‍ക്ക് അതിവേഗം രോഗം ഭേദമായി. മാത്രമല്ല, രോഗ വ്യാപനം തടയാനും ഇവര്‍ക്ക് സാധിച്ചു. അമേരിക്കയും യൂറോപ്പും അടക്കം ലോക വന്‍ശക്തികള്‍ പ്രതിസന്ധി നേരിടുമ്പോഴാണ് തായ്‌വാന്റെ മികച്ച പ്രവര്‍ത്തനം.

പഴയ അനുഭവം

പഴയ അനുഭവം

2003ല്‍ സാര്‍സ് രോഗം വ്യാപിച്ച വേളയില്‍ ഏറ്റവും പ്രതിസന്ധി നേരിട്ട രാജ്യങ്ങളിലൊന്ന് തായ്‌വാനായിരുന്നു. തായ്‌വാന്‍, ഹോങ്കോങ്, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ് സാര്‍സ് വന്‍ നാശം വിതച്ചത്. ചൈനയില്‍ നിന്ന് 180 കിലോമീറ്റര്‍ മാത്രം അകലെയുള്ള തായ്‌വാനില്‍ ഒന്നര ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും 181 പേര്‍ മരിക്കുകയും ചെയ്തു.

ജനങ്ങളുടെ സഹകരണം

ജനങ്ങളുടെ സഹകരണം

എന്നാല്‍ സാര്‍സിനെ നേരിടാന്‍ തായ്‌വാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അങ്ങനെയാണ് അന്ന് അവര്‍ അതിജീവിച്ചത്. അതേ നിയന്ത്രണം കൊറോണ റിപ്പോര്‍ട്ട് ചെയ്ത ആദ്യം ദിനം തന്നെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നതാണ് തായ്‌വാന്റെ നേട്ടം. സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ പ്രഖ്യാപിക്കുമ്പോഴേക്കും ജനങ്ങള്‍ നടപ്പാക്കിയിരുന്നു.

124 കര്‍മ പദ്ധതി

124 കര്‍മ പദ്ധതി

സാര്‍സ് കാലത്ത് നടപ്പാക്കിയ 124 കര്‍മ പദ്ധതി തായ്‌വാന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കി. മാസ്‌കുകള്‍ കൂടുതല്‍ നിര്‍മിച്ച് വിതരണം ചെയ്തു. ചൈനയിലേക്കും തിരിച്ചുമുള്ള യാത്ര നിരോധിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ബന്ധിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഏര്‍പ്പെടുത്തി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല

നേരത്തെ ന്യുമോണിയ റിപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും പരിശോധന കര്‍ശനമാക്കി തായ്‌വാന്‍. കൊറോണ വൈറസ് വിവരം മറച്ചുവച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇങ്ങനെയൊക്കെ ചെയ്‌തെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല. സാമ്പത്തിക തിരിച്ചടി ഭയന്നാണ് ലോക്ക് ഡൗണില്‍ നിന്ന് തായ്‌വാന്‍ വിട്ടുനിന്നത്. പക്ഷേ നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നു.

 യൂറോപ്പിന്റെ പരാജയം

യൂറോപ്പിന്റെ പരാജയം

ഇറ്റലിയും സ്‌പെയിനും അമേരിക്കയും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ തായ്‌വാന്‍ ഇവ സമ്പൂര്‍ണമായി നടപ്പാക്കിയിരുന്നു. തായ്‌വാനിലെ ജനങ്ങള്‍ക്ക് ഇക്കാര്യം അംഗീകരിക്കുന്നതിന് തടസവും ഉണ്ടായിരുന്നില്ല. സാര്‍സ് അവര്‍ക്ക് പാഠം നല്‍കിയിരുന്നു. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലും നിയന്ത്രണം പുതിയ അനുഭവമായിരുന്നു.

മാസ്‌ക് കയറ്റുമതി നിരോധിച്ചു

മാസ്‌ക് കയറ്റുമതി നിരോധിച്ചു

മാസ്‌കുകളുടെയും മറ്റ് രക്ഷാ ഉപകരണങ്ങളുടെയും കയറ്റുമതി നിരോധിക്കുകയാണ് തായ്‌വാന്‍ ആദ്യം ചെയ്തത്. ശേഷം രാജ്യത്തെ എല്ലാവര്‍ക്കും മാസ്‌കുകള്‍ വിതരണം ചെയ്തു. ഇതോടെ കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു. ഭീതി മാറിയതോടെ കഴിഞ്ഞ ബുധനാഴ്ച ഒരു കോടി മാസ്‌കുകളാണ് തായ്‌വാന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റി അയച്ചത്.

 ഇറ്റലിക്കാര്‍ തള്ളിയ നിയന്ത്രണം

ഇറ്റലിക്കാര്‍ തള്ളിയ നിയന്ത്രണം

തായ്‌വാനില്‍ ജനുവരി അവസാന വാരത്തില്‍ തന്നെ നിയന്ത്രണം ശക്തമാക്കി. എന്നാല്‍ ഇറ്റിലിയും സ്‌പെയിനും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും കര്‍ശനമാക്കിയില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച വേളയിലും ഇറ്റലിയിലും സ്‌പെയിനിലും ജര്‍മനിയിലും ജനം തെരുവിലിറങ്ങുകയും ഓഫീസുകളിലും പാര്‍ക്കുകളിലും പോകുകയും ചെയ്തിരുന്നു. അനന്തര ഫലമാണ് ഇന്ന് ഈ രാജ്യങ്ങള്‍ അനുഭവിക്കുന്നത്.

തായ്‌വാന്‍ മാതൃക

തായ്‌വാന്‍ മാതൃക

ചൈന തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെന്ന് അവകാശപ്പെടുന്ന രാജ്യമാണ് തായ്‌വാന്‍. തായ്‌വാനിലെ വലിയൊരു ജനവിഭാഗം ഇക്കാര്യം അംഗീകരിക്കുന്നില്ല. അമേരിക്കയും യൂറോപ്പും ചൈനയും തോറ്റുപോയിടത്താണ് ഇന്ന് തായ്‌വാന്‍ എന്ന കൊച്ചുരാജ്യം പിടിച്ചുനില്‍ക്കുന്നത്. ആഗോളതലത്തില്‍ തായ്‌വാന്‍ മാതൃക നടപ്പാക്കുകയാണിപ്പോള്‍ മിക്ക രാജ്യങ്ങളും.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണിവ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണി

വൈറസിനെ കൊല്ലാന്‍ മോദിയുടെ രണ്ടാം അടവ്; ദീപം കത്തിച്ചാല്‍ വൈറസുകള്‍ ചാകുമെന്ന് ബിജെപി എംഎല്‍എവൈറസിനെ കൊല്ലാന്‍ മോദിയുടെ രണ്ടാം അടവ്; ദീപം കത്തിച്ചാല്‍ വൈറസുകള്‍ ചാകുമെന്ന് ബിജെപി എംഎല്‍എ

English summary
Taiwan's coronavirus response is among the best in World
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X