Get Updates
Get notified of breaking news, exclusive insights, and must-see stories!

30 മാസത്തെ ശമ്പളം ബോണസ്; ജീവനക്കാര്‍ക്ക് പണമെണ്ണാനേ സമയം കാണൂ... ആശ്ചര്യപ്പെടുത്തി കമ്പനി

മിക്ക സ്വകാര്യ കമ്പനികളും ബോണസ് നല്‍കാറുണ്ട്. ആഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ വര്‍ഷത്തില്‍ ലഭിക്കുന്ന ബോണസ് ജീവനക്കാര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുകയും ചെയ്യും. സാധാരണ കമ്പനികള്‍ ഒരു മാസത്തെ ശമ്പളമോ, 15 ദിവസത്തെ ശമ്പളമോ ആണ് ബോണസ് ആയി നല്‍കാറ്. എന്നാല്‍ 30 മാസത്തെ ശമ്പളം ബോണസ് നല്‍കുകയാണ് തായ്‌വാനിലെ ഒരു കമ്പനി.

തായ്‌വാനിലെ ഷിപ്പിങ് കമ്പനിയായ യങ് മിങ് മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എന്ന കമ്പനിയാണ് 75 ദശലക്ഷം ഡോളര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ മാറ്റിവച്ചിരിക്കുന്നത്. കമ്പനിയുടെ കഴിഞ്ഞ ബോര്‍ഡ് യോഗമാണ് ഈ തീരുമാനം എടുത്തത്. എല്ലാ ജീവനക്കാര്‍ക്കും 30 മാസത്തെ ശമ്പളം ബോണസ് ആയി കിട്ടില്ല. അവരുടെ പ്രവര്‍ത്തന കാലം അടിസ്ഥാനമാക്കിയാണ് ബോണസ് നിശ്ചയിക്കുക.

bonus

ഭീമമായ തുക ഷിപ്പിങ് കമ്പനി ബോണസ് നല്‍കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ഇക്കണോമിക് ഡെയ്‌ലി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ കമ്പനി ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയിരുന്നു. 12 മാസത്തെ ശമ്പളമാണ് അന്ന് ബോണസ് ആയി നല്‍കിയത്. അതിന് പുറമെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

മുന്‍ വര്‍ഷത്തെ ലാഭത്തിന്റെ ഒരു ശതമാനം തൊഴിലാളികള്‍ക്കിടയില്‍ വീതിച്ചു നല്‍കണം എന്നാണ് കമ്പനിയുടെ ചട്ടം. ഇതു പ്രകാരം എല്ലാ വര്‍ഷവും ബോണസ് നല്‍കാറുണ്ട്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക നല്‍കുന്നതാണ് ഇപ്പോള്‍ വാര്‍ത്തയാകാന്‍ കാരണം. വാര്‍ത്ത ശരിയാണെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ ബ്ലൂംബെര്‍ഗ് ടെലിവിഷനോട് പ്രതികരിച്ചു.

അതേസമയം, എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പറേഷന്‍ എന്ന കമ്പനിയും വന്‍തുകയാണ് ജീവനക്കാര്‍ക്ക് ബോണസ് ആയി നല്‍കുന്നത്. 12 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ഇവരുടെ ബോണസ്. 3100 ജീവനക്കാര്‍ക്കാണ് ഇത്രയും തുക ലഭിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. തൊട്ടുപിന്നാലെയാണ് യങ് മിങ് മറൈന്‍ കോര്‍പറേഷന്റെ തീരുമാനം വന്നത്.

കൊവിഡ് കാലത്ത് വലിയ ലാഭമാണ് ഷിപ്പിങ് കമ്പനികള്‍ നേടിയത്. ചരക്ക് കടത്ത് ഇക്കാലയളവില്‍ കൂടിയിരുന്നു. വിമാന സര്‍വീസ് മിക്ക രാജ്യങ്ങളും നിര്‍ത്തിവച്ചപ്പോള്‍ കപ്പല്‍ മാര്‍ഗമുള്ള ചരക്കുകടത്ത് സജീവമായി. ഇത് ഷിപ്പിങ് കമ്പനികള്‍ക്ക് വലിയ നേട്ടമായിരുന്നു. ഇതിന്റെ ഗുണമാണ് ജീവനക്കാര്‍ക്കും ലഭിക്കുന്നത്. അതേസമയം, വരും വര്‍ഷങ്ങൡ ഷിപ്പിങ് കമ്പനികളുടെ വരുമാനം കുറയാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+