കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിക്കരഞ്ഞ് ലഡാക്ക് അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ട ചൈനീസ് പട്ടാളക്കാര്‍; വീഡിയോയില്‍ തര്‍ക്കം

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെ അയക്കുന്നത് നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരിക്കുകയാണ്. 14 മണിക്കൂറോളം നീണ്ട കഴിഞ്ഞ ദിവസത്തെ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും ഇത്തരമൊരു ധാരണയിലെത്തിയത്. ചര്‍ച്ചയിലൂടെ എത്തിച്ചേര്‍ന്ന സമവായം വീഴ്ച വരാതെ നടപ്പാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം, മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും അതിർത്തിയിലെ സംഘർഷത്തിനു വ്യക്തമായ പരിഹാരം തെളിഞ്ഞില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനിടയിലാണ് ചൈനീസ് പട്ടാളത്തെ അപഹാസ്യരാക്കുന്ന തരത്തിലുള്ള ഒരു വീഡിയോയും വൈറലാവുന്നത്.

കരയുന്ന വീഡിയോ

കരയുന്ന വീഡിയോ

ചൈനയുടെ സേനാവിഭാഗമായ ചൈനീസ് ലിബറേഷന്‍ ആര്‍മിയില്‍ പുതുതായി ചേര്‍ന്ന സൈനികര്‍ വാഹനത്തിലിരുന്ന് കരയുന്ന വീഡിയോ ആണ് വൈറവലായത്. ഞായറാഴ്ച മുതലാണ് ഈ വീഡിയോ ലോകവ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ടതിനാലാണ് സേനാംഗങ്ങള്‍ കരയുന്നതെന്നായിരുന്നു പ്രചിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം.

പാകിസ്ഥാനി കൊമേഡിയന്‍

പാകിസ്ഥാനി കൊമേഡിയന്‍

പ്രശസ്ത പാകിസ്ഥാനി കൊമേഡിയനായ സയ്യിദ് ഹമീദ് വീഡോയോ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഇതിന് വലിയ പ്രചാരണം ലഭിച്ചത്. പുതുതായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സഞ്ചിരിക്കുന്ന ബസിലെ കാഴ്ചയാണ് ഇതെന്ന് അവകശപ്പെട്ടുകൊണ്ടായിരുന്നു സയ്യീദ് ഹമീദ് വീഡിയോ പങ്കുവെച്ചത്.

ഇന്ത്യന്‍ പട്ടാളത്തെ നേരിടാന്‍

ഇന്ത്യന്‍ പട്ടാളത്തെ നേരിടാന്‍

'ഇന്ത്യന്‍ പട്ടാളത്തെ നേരിടാന്‍ ഇവര്‍ക്ക് ലഡാക്ക് അതിര്‍ത്തിയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിരിക്കുകയാണ്. ചൈനയുടെ ഒരു നയം ചൈനീസ് സഹോദരങ്ങളുടെ ആത്മവിശ്വാസത്തെ ഗൗരവമായി ബാധിച്ചിട്ടുണ്ട്. പകിസ്താന്‍ ചൈനയെ പിന്തുണയ്ക്കുന്നുവെന്നും ധീരരായി തുടരണമെന്നും സയ്യിദ് അഹമ്മദ് തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്.

ഫ്യൂയാങ് സിറ്റി

ഫ്യൂയാങ് സിറ്റി

അതേസമയം, പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച് ത്വായ്വാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ചൈനീസ് വീചാറ്റ് പേജിലൂടെയാണ് ഈ വീഡിയോ ആദ്യം പുറത്തു വന്നതെന്നാണ് തായ്വാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ അന്യേഹി പ്രവിശ്യയിലെ യെന്‍സോഹു ജില്ലയിലെ ഫ്യൂയാങ് സിറ്റിയില്‍ നിന്നുള്ള കാഴ്ചയാണ് ഇതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ പോസ്റ്റിങ് ടിബറ്റില്‍

ആദ്യ പോസ്റ്റിങ് ടിബറ്റില്‍

ചൈനീസ് പീപ്പിള്‍ ആര്‍മിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൈനികരാണ് ഇവര്‍. എല്ലാവരും കോളോജ് വിദ്യാര്‍ത്ഥികളാണ്. ടിബറ്റിലാണ് ഇവര്‍ക്ക് ആദ്യ പോസ്റ്റിങ് ലഭിച്ചത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ടിബറ്റന്‍ മേഖലയാണ് ചൈന ഇന്ത്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഏര്‍പ്പെടുന്ന ലഡാക്ക് അതിര്‍ത്തി വരുന്നത്

ഗ്രീന്‍ ഫ്‌ലവേഴ്‌സ് ഇന്‍ ദ ആര്‍മി’

ഗ്രീന്‍ ഫ്‌ലവേഴ്‌സ് ഇന്‍ ദ ആര്‍മി’

ഫ്യൂയാങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണ് ഫ്യൂയാങ് ടൈംസിന്‍റെ പേജില്‍ വന്ന വീഡിയോ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വീഡിയോ പിന്നീട് ഫ്യൂയാങ് ടൈംസിന്‍റെ പേജില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്നും തയ്വാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സേനാംഗങ്ങള്‍ സാധാരണ പാടാറുള്ള വിപ്ലവഗീതം' ഗ്രീന്‍ ഫ്‌ലവേഴ്‌സ് ഇന്‍ ദ ആര്‍മി' എന്ന ഗീതം പാടാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്.

Recommended Video

cmsvideo
Amid Tensions On Border, Indian Navy Tracks Chinese Research Vessel In Indian Ocean
നിഷേധിച്ച് ചൈന

നിഷേധിച്ച് ചൈന

കരച്ചില്‍ അടക്കാന്‍ കഴിയാതെ സേനാംഗങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത വെയിന്‍ സെന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ട് അവകാശപ്പെടുന്നത്. അതേസമയം, പ്രചാരണങ്ങള്‍ നിഷേധിച്ചുകൊണ്ട് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ചൈനീസ് ആര്‍മിയെ അപഹാസ്യപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നവരില്‍ അധികവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

English summary
Taiwan Times reports Chinese soldiers sent to the Indian border are bursting into tears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X