കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ മുത്തലാഖ്? ഇമ്രാന്റെ വരവോടെ എല്ലാം മാറുന്നു!! മുസ്ലിം വിവാഹ മോചനവഴികള്‍...

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയില്‍ ദേശീയ തലത്തില്‍ പ്രധാന ചര്‍ച്ചയാണ് മുത്തലാഖ് വിവാദം. മുസ്ലിംകള്‍ വിവാഹ മോചനം നടത്തുന്ന ഒരു രീതിയാണിത്. പരക്കെ വിമര്‍ശിക്കപ്പെടുന്ന ഈ രീതി പല മുസ്ലിം രാജ്യങ്ങളിലും നിലവിലില്ല. എന്നാല്‍ പാകിസ്താനിലുണ്ട്. പാകിസ്താനില്‍ മുത്തലാഖിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുമുണ്ട്. പല പണ്ഡിതന്‍മാരും മുത്തലാഖ് വഴിയുള്ള വിവാഹ മോചന രീതിയോട് യോജിക്കുന്നില്ല. ഇന്ത്യയില്‍ അടുത്തിടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുമ്പോള്‍ മുസ്ലിം വിവാഹ മോചന നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ....

പാകിസ്താന്‍ മുത്തലാഖ്

പാകിസ്താന്‍ മുത്തലാഖ്

പാകിസ്താന്‍ മുത്തലാഖ് നിരോധിക്കാന്‍ ഒരുങ്ങുകയാണ്. പാര്‍ലമെന്റിനെയും സര്‍ക്കാരിനെയും മതകാര്യങ്ങളില്‍ ഉപദേശിക്കുന്ന കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി എന്ന സര്‍ക്കാര്‍ വകുപ്പ് മുത്തലാഖ് നിരോധിക്കണം എന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കൗണ്‍സില്‍.

പുരുഷന്‍മാര്‍ക്ക് ശിക്ഷ

പുരുഷന്‍മാര്‍ക്ക് ശിക്ഷ

മുത്തലാഖ് വഴി വിവാഹ മോചനം നടത്തുന്ന പുരുഷന്‍മാര്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് കൗണ്‍സിലിന്റെ അഭിപ്രായം. ഈ മാസം അവസാനത്തില്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. പിന്നീട് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്യും.

ഇന്ത്യയില്‍ നിരോധിച്ചു

ഇന്ത്യയില്‍ നിരോധിച്ചു

ഇന്ത്യയില്‍ സുപ്രീംകോടതി കഴിഞ്ഞ ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചിരുന്നു. തുടര്‍ന്നാണ് പാകിസ്താനിലും വിഷയം പ്രധാന ചര്‍ച്ചയായത്. അടുത്ത യോഗം വിഷയം ചര്‍ച്ച ചെയ്യും. വിവിധ മതസംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ ഖിബ്‌ല അയാസ് പറയുന്നു.

പുതിയ സര്‍ക്കാരിന്

പുതിയ സര്‍ക്കാരിന്

മുത്തലാഖ് കുറ്റകരമാക്കണമെന്ന് ഈ വര്‍ഷം കൗണ്‍സില്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന് പ്രാഥമിക നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിന് പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കൗണ്‍സില്‍.

മത പണ്ഡിതരുടെ അഭിപ്രായം

മത പണ്ഡിതരുടെ അഭിപ്രായം

മുത്തലാഖ് ചൊല്ലുന്ന പുരുഷന്‍മാര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും നല്‍കണമെന്ന നിര്‍ദേശമാണ് കൗണ്‍സില്‍ മുന്നോട്ട് വയ്ക്കുന്നത്. മത പണ്ഡിതരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കുക. ഈ മാസം നടക്കുന്ന യോഗത്തില്‍ പ്രധാന പണ്ഡിതന്‍മാര്‍ പങ്കെടുക്കും.

എന്താണ് മുത്തലാഖ്

എന്താണ് മുത്തലാഖ്

നിന്നെ വിവാഹ മോചനം ചെയ്യുന്നുവെന്ന് തുടര്‍ച്ചയായി മൂന്ന് തവണ പുരുഷന്‍ സ്ത്രീയോട് പറയുന്നതാണ് മുത്തലാഖ്. ഈ രീതി പാകിസ്താനില്‍ സാധാരണ ഉപയോഗിക്കാറില്ല. എങ്കിലും പല ഭാഗങ്ങളില്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇത്തരം രീതി ആവര്‍ത്തിക്കരുതെന്നാണ് കൗണ്‍സിലിന്റെ നിലപാട്.

തലാഖും ഫസ്ഖും

തലാഖും ഫസ്ഖും

തലാഖ്, മുത്തലാഖ് എന്നിവ വഴിയാണ് മുസ്ലിംകള്‍ക്കിടയില്‍ പുരുഷന്‍മാര്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുക. സ്ത്രീകള്‍ക്കാണെങ്കില്‍ ഫസ്ഖ് വഴി ബന്ധം വേര്‍പ്പെടുത്താം. മത പണ്ഡിതരുടെയും നിയമവിദഗ്ധരുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തില്‍ നടക്കുന്ന സമവായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിവാഹ മോചന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തേണ്ടത്.

ഇന്ത്യയില്‍ പുതിയ നിയമം

ഇന്ത്യയില്‍ പുതിയ നിയമം

ചിലര്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ വേഗത്തില്‍ വിവാഹമോചനം ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഇത്തരം സംഭവങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണം. പാകിസ്താനിലേത് പോലെ ഇന്ത്യയിലും ചില സംഭവങ്ങള്‍ വിവാദമായിരുന്നു. മുത്തലാഖ് സുപ്രീംകോടതി നിരോധിച്ച ശേഷം പുതിയ വിവാഹ മോചന നിയമം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

സൗദിയിലേക്ക് പോകേണ്ട; കപ്പലണ്ടി വില്‍ക്കല്‍ പോലും നടക്കില്ല!! രണ്ടിലൊന്ന് കല്‍പ്പിച്ച് അറബികള്‍സൗദിയിലേക്ക് പോകേണ്ട; കപ്പലണ്ടി വില്‍ക്കല്‍ പോലും നടക്കില്ല!! രണ്ടിലൊന്ന് കല്‍പ്പിച്ച് അറബികള്‍

English summary
Taking inspiration from India, top Pakistani Islamic council to push for punishing instant triple talaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X