India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌ഗാനിൽ സ്‌കൂളുകൾ അടുത്ത ആഴ്‌ചയോടെ തുറക്കും : പെൺകുട്ടികൾക്ക് പ്രത്യേക സ്‌കൂളുകൾ

Google Oneindia Malayalam News

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ അടുത്ത ആഴ്‌ചയോടെ സ്‌കൂളുകൾ തുറക്കുമെന്ന് താലിബാൻ. എന്നാൽ പതിവിൽ നിന്നും വിഭിന്നമായി ഇത്തവണ ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് പ്രത്യേക സ്‌കൂളുകളിലായാവും വിദ്യാഭ്യാസം നടക്കുക. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് താലിബാൻ അനുവാദം നൽകുമോയെന്ന് അനിശ്ചിതകാലമായി തുടരുകയായിരുന്ന ചോദ്യത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരു ക്ലാസിൽ പഠിക്കാൻ അനുവദിക്കില്ലെന്നത് താലിബാൻ വർഷങ്ങളായി തുടരുന്ന നിലപാടാണ്. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. സ്‌ത്രീകളായ അധ്യാപകർ മാത്രമായിരിക്കും പെൺകുട്ടികളെ പഠിപ്പിക്കാനായി എത്തുന്നതും. വനിത അധ്യാപകരുടെ കുറവുള്ള സ്ഥാപനങ്ങളിൽ പ്രായമുള്ള പുരുഷ അധ്യാപകരെയും നിയമിക്കും. ഈ വർഷം ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും പൂട്ടില്ലെന്നും, പൂട്ടിയാൽ അത് ഭരണകർത്താക്കളായ തങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കുമെന്നും സ്‌കൂളുകൾ തുറക്കുമെന്നും അസീസ് അഹമ്മദ് റയാൻ പറഞ്ഞു.

' മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കും'

കഴിഞ്ഞ ഓഗസ്റ്റിലാണ് നിലവിലുണ്ടായിരുന്ന സർക്കാരിനെ കീഴടക്കി താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചെടുത്തത്. പെൺകുട്ടികളുടെയും സ്‌ത്രീകളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നതായിരുന്നു അന്താരാഷ്‌ട്ര സമൂഹം താലിബാനോട് പ്രധാനമായും ആവശ്യപ്പെട്ടത്. സ്‌ത്രീകളോട് താലിബാനുള്ള ഇടുങ്ങിയ നിലപാടുകളും മനുഷ്യാവകാശ ലംഘനങ്ങളെയും തുടർന്ന് ഒട്ടുമിക്ക രാജ്യങ്ങളും താലിബാനെ ഇന്നും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അതേ സമയം ശത്രുക്കളോട് പ്രതികാര നടപടി സ്വീകരിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്താൻ തയ്യാറാണെന്നും താലിബാൻ പറഞ്ഞിട്ടുണ്ട്.

അഫ്‌ഗാനിലെ മാധ്യമ സ്വാതന്ത്ര്യം

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുകയാണെന്ന ആക്ഷേപവും ഉയർന്നുവരുന്നുണ്ട്. ഇതിനകം 150ഓളം മാധ്യമസ്ഥാപനങ്ങൾ പൂട്ടിച്ചെന്നും രാജ്യത്ത് 475 മാദ്ധ്യമ സ്ഥാപനങ്ങൾ ആണ് പ്രവർത്തിച്ചിരുന്നതെന്നും പറയുന്നു. മാധ്യമ സ്വാതന്ത്ര്യ സംരക്ഷണം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്‌സും, അഫ്ഗാൻ ഇൻഡിപെൻഡന്റ് ജേണലിസ്റ്റ് അസോസിയേഷനും ചേർന്ന് നടത്തിയ സർവ്വേയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

സ്‌ത്രീ മുഖം മറക്കണം

അതേ സമയം സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അഫ്‌ഗാൻ സ്ത്രീകൾ മുഖം മുഴുവനായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാൻ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഓഗസ്റ്റിൽ അധികാരമേറ്റ ശേഷം പ്രധാന സർക്കാർ സർവീസിൽ നിന്നെല്ലാം സ്ത്രീകളെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ ചില സ്ത്രീകളെ പുതിയ വ്യവസ്ഥകൾ തയാറായ ശേഷം ജോലിക്ക് തിരിച്ചെടുക്കുമെന്ന് താലിബാൻ വ്യക്തമാക്കുകയായിരുന്നു.
മുഖവും ശരീരവും മറയ്ക്കാതെ സ്ത്രീകൾ പുറത്തേക്ക് ജോലിക്ക് പോകരുതെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 'സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് പിന്തുടരാം. എന്നാൽ വസ്ത്രധാരണത്തിൽ വിട്ടുവീഴ്‌ചകൾ പാടില്ല. ശരീരം പൂർണമായി മറയ്ക്കണം. ബ്ലാങ്കറ്റ് അണിയേണ്ടിവന്നാൽ അങ്ങനെ ചെയ്യണം'- താലിബാൻ പ്രതിനിധിയുടെ വിശദീകരണം.

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

  ' ജി 23 നേതാക്കൾ പാർട്ടിയെ വിഭജിക്കരുത്, പരാജയത്തിന് കാരണം 'ഗാന്ധിമാർ' മാത്രമല്ല' : പി ചിദംബരം പറയുന്നു

  English summary
  Taliban allows girls education and open schools for girls in Afghanistan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X