'അക്രമത്തിന് പ്രേരിപ്പിക്കുന്നു'; അഫ്ഗാനിസ്ഥാനില്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് വീഡിയോ പങ്കിടല്‍ ആപ്ലിക്കേഷനായ ടിക് ടോക്കും ജനപ്രിയ മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിയും നിരോധിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആഅണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുത്.
അഫ്ഗാന്‍ യുവാക്കളെ 'വഴി തെറ്റിക്കുന്നു' എന്ന് അവകാശപ്പെട്ട് ഈ രണ്ട് ആപ്പുകളിലേക്കുമുള്ള ആക്സസ് തടയാനുള്ള തങ്ങളുടെ ഉദ്ദേശ്യം ഏപ്രിലില്‍ തന്നെ താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. 'യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാന്‍' ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാന്‍ വക്താവ് ഇനാമുള്ള സമംഗാനി പറഞ്ഞതായി ബി ബി സി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുവ അഫ്ഗാനികള്‍ക്കിടയില്‍ വിപുലമായ ഉപയോക്തൃ അടിത്തറ ആസ്വദിക്കുന്ന ടിക് ടോക്, പബ്ജി എന്നിവയുടെ നിരോധനം അടുത്ത 90 ദിവസത്തിനുള്ളില്‍ നടപ്പിലാക്കും. താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിന് ഉള്ളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുവ അഫ്ഗാനികള്‍ക്കിടയില്‍ വിപുലമായ ഉപയോക്തൃ അടിത്തറ ആസ്വദിക്കുന്ന ടിക് ടോക്, പബ്ജി എന്നിവയുടെ നിരോധനം അടുത്ത 90 ദിവസത്തിനുള്ളില്‍ നടപ്പിലാക്കും. താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിന് ഉള്ളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

'അധാര്‍മ്മിക ഉള്ളടക്കം' പ്രദര്‍ശിപ്പിച്ചതിന് 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടഞ്ഞതിന് ശേഷമാണ് ഏറ്റവും പുതിയ നിരോധനം. വെബ്സൈറ്റുകള്‍ക്ക് പുറമേ, സംഗീതം, സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിനോദ പരിപാടികളും താലിബാന്‍ നിരോധിച്ചിട്ടുണ്ട്.

2020-ല്‍ അഫ്ഗാനിസ്ഥാന് മുമ്പ് ഇന്ത്യ പബ്ജി, ടിക് ടോക് എന്നിവ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമാണ് എന്ന് പറഞ്ഞായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പബ്ജി, ടിക് ടോക് എന്നിവ നിരോധിച്ചത്. എന്നാല്‍ ഔദ്യോഗിക അംഗീകാരം ലഭിച്ചതിന് ശേഷം പബ്ജി മൊബൈല്‍, Battlegrounds Mobile India എന്ന പേരില്‍ ഒരു തിരിച്ചുവരവ് നടത്തി.

പാക്കിസ്ഥാനും പബ്ജി നിരോധിച്ചിരുന്നു. പബ്ജി ഗെയിം ആസക്തിയുള്ളതാണെന്നും അത് കുട്ടികള്‍ക്ക് നല്ലതല്ലെന്നും പാകിസ്ഥാന്‍ അധികൃതര്‍ പറഞ്ഞിരുന്നു. അശ്ലീലസാഹിത്യവുമായി ബന്ധപ്പെട്ട ആശങ്കകളുടെ പേരില്‍ ഇന്തോനേഷ്യയും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളില്‍ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം ആയ ടിക് ടോക്കും അടുത്തിടെ നിരോധിച്ചിരുന്നു.












Click it and Unblock the Notifications