കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തിയില്‍ ഘോര യുദ്ധം; താലിബാന്‍ പട്ടാളം ഇരച്ചെത്തി... തിരിച്ചടിച്ച് ഇറാന്‍

Google Oneindia Malayalam News

ടെഹ്‌റാന്‍: അഫ്ഗാന്‍ ഇറാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. താലിബാന്‍ പട്ടാളവും ഇറാന്‍ സൈനികരുമാണ് ഏറ്റുമുട്ടിയത്. ഏറെ നേരം ശക്തമായ വെടിവയ്പ്പും റോക്കറ്റാക്രമണവും നടന്നുവെന്നാണ് വിവരം. ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ഇക്കാര്യം സ്ഥിരീകരിച്ചു.

ഹിര്‍മന്ദിലെ ഷഗലക്ക് ഗ്രാമത്തിനോട് ചേര്‍ന്ന പ്രദേശത്താണ് യുദ്ധമുണ്ടായത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അയല്‍ രാജ്യങ്ങളുമായി തര്‍ക്കമുണ്ടാക്കില്ല എന്നായിരുന്നു താലിബാന്‍ ഭരണം പിടിച്ച വേളയില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...

1

ഇറാന്‍ സൈന്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയാണ് തസ്‌നിം. കള്ളക്കടത്ത് അതിര്‍ത്തിയില്‍ സജീവമാണ് എന്നാണ് ഇറാന്റെ ആരോപണം. ഇതിനെതിരെ സൈനികര്‍ ജാഗ്രത പുലര്‍ത്താറുണ്ട്. ഇറാനിലെ കര്‍ഷകരായ ചിലര്‍ അതിര്‍ത്തിയില്‍ എത്തിയ വേളയില്‍ താലിബാന്‍ സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്ന് ഇറാന്‍ ആരോപിക്കുന്നു.

2

അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് കര്‍ഷകര്‍ കടന്നിട്ടില്ലെന്നും എങ്കിലും താലിബാന്‍ വെടിവച്ചു എന്നാണ് ഇറാന്റെ ആരോപണം. തുടര്‍ന്ന് ഇറാന്‍ സൈന്യം തിരിച്ചടിച്ചു. ഏറെ നേരം പരസ്പരം വെടിവയ്പ്പുണ്ടായി. റോക്കാറ്റാക്രമണം നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് ഇറാന്‍-താലിബാന്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

3

അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായി എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖാതിബ് സാദി പ്രസ്താവനയില്‍ അറിയിച്ചു. അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെയും വിന്യസിക്കപ്പെട്ട സൈനികരുടെയും തെറ്റിദ്ധാരണയാണ് ഏറ്റുമുട്ടലിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കാര്യമായ പരിക്കില്ലെന്നാണ് ഇറാന്‍ സൈനികര്‍ നല്‍കുന്ന വിവരം. ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ താലിബാനെ കുറ്റപ്പെടുത്തുകയോ പേരെടുത്ത് പറയുകയോ ചെയ്യുന്നില്ല.

ഗള്‍ഫ് ഭീതിയില്‍!! സൗദിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു... പ്രവാസികള്‍ക്ക് ആശങ്ക, യാത്ര റദ്ദാക്കിഗള്‍ഫ് ഭീതിയില്‍!! സൗദിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു... പ്രവാസികള്‍ക്ക് ആശങ്ക, യാത്ര റദ്ദാക്കി

4

അതേസമയം, ഇറാന്‍ പറയുന്ന പോലെ നിസാരമായ ഏറ്റുമുട്ടലല്ല നടന്നത് എന്ന് പുറത്തുവന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു. താലിബാന്‍ സൈന്യം ഇറാന്റെ അതിര്‍ത്തിയില്‍ കടന്നു. ഇറാന്‍ സൈനികര്‍ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളില്‍ അവര്‍ കയറുകയും ചെയ്തു. ഇറാന്റെ അതിര്‍ത്തിയിലെ സൈനിക പുരകള്‍ താലിബാന്‍ പിടിച്ചടക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

5

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ താലിബാന്‍ പിടിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തസ്‌നിം വാര്‍ത്താ ഏജന്‍സി തള്ളി. ആക്രമണം തുടങ്ങിയ വേളയിലുള്ള വീഡിയോകളാണ് പ്രചരിക്കുന്നതെന്നും പിന്നീട് സാഹചര്യം മാറിയെന്നും ഇറാന്‍ പ്രതികരിക്കുന്നു. അതിര്‍ത്തി സേനയെ കൂടുതല്‍ വിന്യസിച്ചാണ് ഇറാന്‍ പിന്നീട് അടുത്ത നീക്കം നടത്തിയത്. മറുഭാഗത്ത് അവര്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിസന്ധി തീര്‍ന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മകള്‍ ഉത്തരയുടെ മികച്ച വിജയം!! സന്തോഷം പങ്കുവച്ച് ആശ ശരത്ത്, കാണാം പുതിയ ഫോട്ടോകള്‍

6

കഴിഞ്ഞ ആഗ്‌സ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചത്. വിദേശരാജ്യങ്ങള്‍ താലിബാന്‍ ഭരണകൂടത്തെ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. ചൈനയും പാകിസ്താനും താലിബാനുമായി സഹകരിക്കുന്നുണ്ടെങ്കിലും അമേരിക്കയും സഖ്യകക്ഷികളും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ല. ഇറാനും ഇതുവരെ താലിബാനെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ അഫ്ഗാനിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

7

അഫ്ഗാനിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഭരണകൂടം താലിബാന്‍ രൂപീകരിച്ചാല്‍ മാത്രമേ അംഗീകരിക്കൂ എന്നാണ് ഇറാന്റെ നിലപാട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും താലിബാന്‍ സര്‍ക്കാരില്‍ രാജ്യത്തെ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അയല്‍ രാജ്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണിയാകരുത് എന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

English summary
Taliban Army Clash With Iran Force In Iran-Afghanistan Border; Media Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X