കിഴക്കന്‍ അഫ്ഗാനില്‍ വീണ്ടും താലിബാന് ആക്രമണം; മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. മറ്റൊരു നാറ്റോ സൈനികനും രണ്ട് അഫ്ഗാന് സൈനികര്‍ക്കും പരിക്കേറ്റു. കിഴക്കന്‍ അഫ്ഗാന് പ്രവിശ്യയാ പര്‍വാനിലെ ചരികാര്‍ പട്ടണത്തിന് സമീപം ഞായറാഴ്ചയ രാവിലെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കളുമായെത്തിയ ആള് പൊട്ടിത്തെറിക്കുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് നാറ്റോ മിഷന് കമാന്റര്‍ ജോണ്‍ നിക്കോള്‍സണ്‍ അറിയിച്ചു. ഇക്കാര്യം ചെക്ക് റിപ്പബ്ലിക്കന്‍ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാനിലെ ഏറ്റവും വലിയ യു.എസ് സേനാ താവളമായ ബഗ്രാം എയര്‍ബേസിന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. രാവിലെ പട്രോളിംഗിനിറങ്ങിയ സൈനികര്‍ക്ക് നേരേയായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം താലിബാന് ആക്രമണകാരിയുടെ വെടിവയ്പ്പില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം നാറ്റോ സൈനികര്‍ക്കു നേരെയുണ്ടാവുന്ന പ്രധാന ആക്രമണമാണ് ഞായറാഴ്ചത്തേത്.

നാറ്റോയുടെ അഫ്ഗാന് സൈനിക ദൗത്യം 2014ല്‍ ഔപചാരികമായി അവസാനിപ്പിച്ചിരുന്നുവെങ്കിലും 16000 സൈനികരെ ഇവിടെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇവരില്‍ 14000 പേര് അമേരിക്കന്‍ സൈനികരാണ്. അഫ്ഗാന് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഭീകരവിരുദ്ധ പോരാട്ടത്തില്‍ അവര്‍ക്ക് സഹായം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഇത്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള 230 സൈനികര്‍ നിലവില്‍ അഫ്ഗാനിലുണ്ട്. 2020 ആകുമ്പോഴേക്ക് ഇവരുടെ എണ്ണം 390 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് തങ്ങളുടെ മൂന്ന് സൈനികര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications