കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ അഫ്ഗാനില്‍ വീണ്ടും താലിബാന്‍ ആക്രമണം; മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. മറ്റൊരു നാറ്റോ സൈനികനും രണ്ട് അഫ്ഗാന്‍ സൈനികര്‍ക്കും പരിക്കേറ്റു. കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയാ പര്‍വാനിലെ ചരികാര്‍ പട്ടണത്തിന് സമീപം ഞായറാഴ്ചയ രാവിലെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കളുമായെത്തിയ ആള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് നാറ്റോ മിഷന്‍ കമാന്റര്‍ ജോണ്‍ നിക്കോള്‍സണ്‍ അറിയിച്ചു. ഇക്കാര്യം ചെക്ക് റിപ്പബ്ലിക്കന്‍ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.

അഫ്ഗാനിലെ ഏറ്റവും വലിയ യു.എസ് സേനാ താവളമായ ബഗ്രാം എയര്‍ബേസിന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്. രാവിലെ പട്രോളിംഗിനിറങ്ങിയ സൈനികര്‍ക്ക് നേരേയായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം താലിബാന്‍ ആക്രമണകാരിയുടെ വെടിവയ്പ്പില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം നാറ്റോ സൈനികര്‍ക്കു നേരെയുണ്ടാവുന്ന പ്രധാന ആക്രമണമാണ് ഞായറാഴ്ചത്തേത്.

news

നാറ്റോയുടെ അഫ്ഗാന്‍ സൈനിക ദൗത്യം 2014ല്‍ ഔപചാരികമായി അവസാനിപ്പിച്ചിരുന്നുവെങ്കിലും 16000 സൈനികരെ ഇവിടെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇവരില്‍ 14000 പേര്‍ അമേരിക്കന്‍ സൈനികരാണ്. അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഭീകരവിരുദ്ധ പോരാട്ടത്തില്‍ അവര്‍ക്ക് സഹായം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഇത്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള 230 സൈനികര്‍ നിലവില്‍ അഫ്ഗാനിലുണ്ട്. 2020 ആകുമ്പോഴേക്ക് ഇവരുടെ എണ്ണം 390 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് തങ്ങളുടെ മൂന്ന് സൈനികര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.
English summary
A suicide bomber killed three NATO troops in eastern Afghanistan in an attack that also wounded a US service member and two Afghan troops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X