കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനില്‍ സ്ഫോടനത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടു: താലിബാന്‍ പകരം വീട്ടുന്നു!

ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനിലെ സൈനിക താവളത്തിലുണ്ടായ സ്ഫോടനത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു സൈനിക താവളത്തിന് നേരെ ആക്രമണമുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അടുത്ത ദിവസങ്ങളിലുണ്ടായ മൂന്നാമത്തെ ആക്രമണമാണിത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്. 140 സൈനികര്‍ക്ക് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

399 ന് പകരം 459: ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ...399 ന് പകരം 459: ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ...

ap4-

സായുധ കലാപകാരികളാണ് കാണ്ഡഹാര്‍ പ്രവിശ്യയിലെ ചഷ്മോയിലെ സൈനിക താവളം ആക്രമിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിലെ ഗര്‍ദേസിലെ പോലീസ് ട്രെയിനിംഗ് ക്യാമ്പിലും ചാവേര്‍ സ്ഫോടനമുണ്ടായിരുന്നു. പാക്ഷ്യ പ്രവിശ്യയിലായിരുന്നു സ്ഫോടനം. ഗസ്നി പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 30 പേരും കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാരുമായി ജിഹാദ് പ്രഖ്യാപിച്ച താലിബാന്‍ എല്ലാ ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.

English summary
At least 43 Afghan soldiers were killed in a Taliban-claimed attack on a military base in southern Afghanistan on Thursday, officials said, in the third attack on a security installation this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X