കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റില്‍ ചാവേറാക്രമണം; 6 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • By Aiswarya
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനില്‍ പാര്‍ലമെന്റ് ആക്രമിച്ച ആറ് താലിബാന്‍ തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രാവിലെ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് താലിബാന്‍ പാര്‍ലമെന്റിനുനേരെ ചാവേറാക്രമണം നടത്തിയത്.ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വനിതാ എം.പിയും ഉള്‍പ്പെടുന്നു. സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.

taliban.jpg

പാര്‍ലമെന്റിനു പുറത്ത് ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിനു തൊട്ടടുത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തു. പ്രദേശം വളഞ്ഞ് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

പ്രതിരോധ മന്ത്രി മസൂം സറ്റനേക്‌സി എംപിമാരെ അഭിസംബോധ ചെയ്യുമ്പോഴാണ് അക്രമണം ഉണ്ടായത്. പാര്‍ലമെന്റ് സമുച്ചയത്തിലുള്ളവരെ സുരക്ഷിതരായി പുറത്തേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്

English summary
A co-ordinated Taliban attack on the Afghan parliament in Kabul has ended with all six gunmen killed, the interior ministry says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X