പാക് തീവ്രവാദി ആക്രമണത്തിന് പിന്നില്‍ താലിബാന്‍; മരിച്ചത് 25 പേര്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബച്ചാ ഖാന്‍ യൂണിവേഴ്സ്റ്റിയില്‍ തീവ്രവാദ ആക്രമണം നടത്തിയത് താലിബാന്‍ ആണെന്ന് സ്ഥിരീകരണം. യൂണിവേഴ്സ്റ്റി കാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 25 പേര്‍ ആക്രമണത്തില്‍ മരിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
വലിയ തോതിലുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായാണ് തീവ്രവാദികള്‍ കാമ്പസിനകത്ത് പ്രവേശിച്ചതെന്ന് പോലീസ് പറയുന്നു. കാമ്പസിനകത്ത് ഒരു സാംസ്‌കാരിക പരിപാടി നടക്കുന്നതിനിടെയായിരുന്നു തീവ്രവാദികള്‍ തോക്കുകളുമായി ആക്രമിച്ചത്. കാമ്പസിനകത്തുനിന്നും വെടിയൊച്ചയും സ്‌ഫോടക ശബ്ദങ്ങളും കേട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

ഒരു പ്രൊഫസര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പാക്കിസ്ഥാന്‍ തെഹ്‌രിക്ക് ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഷൗക്കത്ത് യൂസഫ്‌സായി വ്യക്തമാക്കി. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് ഉടന്‍ മാറ്റിയിരുന്നു. പലരുടെയും നില അതീവ ഗുരുതരമാണ്. പ്രദേശത്തെ എല്ലാ സ്‌കൂളുകളും അടച്ചിട്ടു. സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പെഷവാര്‍ ആര്‍മി സ്‌കൂളില്‍ താലിബാന്‍ ആക്രമണം നടത്തി ഒരു വര്‍ഷം കഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും സമാനരീതിയിലുള്ള ആക്രമണം ഉണ്ടായിരിക്കുന്നത്. അന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 150 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയ്‌ക്കെതിരെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് പണവും ആയുധങ്ങളും പരിശീലനവും നല്‍കുന്ന പാക്കിസ്ഥാന്‍ അടുത്തിടെ വലിയതോതിലുള്ള തീവ്രവാദി ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications