Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിൽ വീണ്ടും ചോരപ്പുഴ; ഹിജാബ് പരിശോധനയ്ക്കെതിരെ സ്ത്രീകളുടെ വൻ പ്രതിഷേധം, താലിബാൻ വെടിവെപ്പ്!

അഫ്ഗാനിസ്താനിൽ ഹിജാബ് നിയമങ്ങൾ കർശനമാക്കിയതിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങിയതിനെ തുടർന്ന് വൻ സംഘർഷം. പടിഞ്ഞാറൻ നഗരമായ ഹെരാത്തിൽ പ്രതിഷേധക്കാർക്ക് നേരെ താലിബാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതാണ് അസാധാരണമായ ഈ തെരുവ് യുദ്ധത്തിന് കാരണമായത്.

വസ്ത്രധാരണ നിയമം കർശനമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച മുതൽ താലിബാൻ പൊലീസ് നഗരങ്ങളിൽ കടുത്ത പരിശോധനയാണ് ആരംഭിച്ചത്. ഹിജാബ് ശരിയായ രീതിയിലല്ല ധരിച്ചതെന്ന് ആരോപിച്ച് റോഡുകളിൽ കാറുകളും റിക്ഷകളും തടഞ്ഞുനിർത്തി സ്ത്രീകളെ പരസ്യമായി പരിശോധിക്കുകയും ജയിലിലടക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെയാണ് ഹെരാത്ത് നഗരത്തിൽ സ്ത്രീകളുടെ ഭാഗത്തുനിന്ന് അസാധാരണമായ തെരുവ് പ്രതിഷേധം ഉണ്ടായത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ താലിബാൻ പൊലീസ് വടികളും ചാട്ടവാറുകളും തോക്കുകളും ഉപയോഗിച്ചതായി നാട്ടുകാരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ജനക്കൂട്ടത്തിന് നേരെ താലിബാൻ ഉദ്യോഗസ്ഥർ തുരുതുരാ വെടിയുതിർക്കുന്നതിനും സ്ത്രീകളെ ക്രൂരമായി മർദ്ദിക്കുന്നതിനും സാക്ഷിയായതായി എഎഫ്പി വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫർ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ വെടിയൊച്ചകളും സ്ത്രീകളുടെ കൂട്ടനിലവിളികളും വ്യക്തമാക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താലിബാന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും തങ്ങളുടെ അവകാശങ്ങൾക്കായി സ്ത്രീകൾ മുദ്രാവാക്യം വിളിക്കുന്നത് ഈ വീഡിയോകളിൽ കേൾക്കാം.

taliban-1781093693 jpg

എന്നാൽ പ്രതിഷേധത്തിനിടെ ആരും മരിച്ചിട്ടില്ലെന്നാണ് താലിബാൻ പൊലീസിന്റെ ഔദ്യോഗിക വാദം. ഇസ്‌ലാമിക നിയമപ്രകാരം ദൈവീക കടമയായ ഹിജാബിനെ എതിർത്ത് മനഃപൂർവ്വം സംഘർഷമുണ്ടാക്കാനാണ് പ്രതിഷേധക്കാർ ശ്രമിച്ചതെന്നും, വസ്ത്രധാരണ പരിശോധന കർശനമായി തന്നെ തുടരുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. താലിബാൻ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും പിടിച്ചെടുത്തതിനുശേഷം രാജ്യത്ത് ഇത്തരം പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ വളരെ അപൂർവ്വമാണ്. സ്ത്രീകളുടെ വസ്ത്രധാരണം മുതൽ വിദ്യാഭ്യാസം വരെയുള്ള കാര്യങ്ങളിൽ മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സ്ത്രീകൾ നടത്തിയ ആദ്യകാല പ്രതികരണങ്ങളെല്ലാം താലിബാൻ പൂർണ്ണമായി അടിച്ചമർത്തിയിരുന്നു. 2022 മേയ് മാസത്തിലാണ് താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കി ഉത്തരവിറക്കിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന താലിബാന്റെ നിലപാട് അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+