കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുതിക്കളമായി അഫ്ഗാന്‍; ചിതറിത്തെറിച്ചത് 30 സൈനികര്‍!! രണ്ടിടത്ത് ഒളിയാക്രമണം, ഉപാധികള്‍

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാന്‍ സൈനികര്‍ക്ക് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികര്‍ക്ക് പരിക്കുണ്ട്. പടിഞ്ഞാറന്‍ പ്രവിശ്യയായ ബദ്ഗിസിലാണ് സംഭവം. രണ്ട് സൈനിക കാവല്‍പുരകള്‍ക്ക് നേരെ താലിബാന്‍ ഒളിയാക്രമണം നടത്തുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയായ ഉടനെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്.

ഒരേ സമയം രണ്ടിടത്തുണ്ടായ ആക്രമണം സൈനികരെയും വിറപ്പിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടണമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായില്ല. പെരുന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ 10 ദിവസത്തേക്ക് നീട്ടണമെന്നായിരുന്നു സര്‍ക്കാരിന്റെ അഭ്യര്‍ഥന...

വെടിനിര്‍ത്തല്‍ അവസാനിച്ച ഉടനെ

വെടിനിര്‍ത്തല്‍ അവസാനിച്ച ഉടനെ

പെരുന്നാൡനോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ വെടിനിര്‍ത്തലാണ് താലിബാന്‍ പ്രഖ്യാപിച്ചത്. പത്ത് ദിവസം വെടിനിര്‍ത്തണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. താലിബാന്‍ പ്രഖ്യാപിച്ച സമയ പരിധി കഴിഞ്ഞ ഉടനെ ആക്രമണം ആരംഭിക്കുകയായിരുന്നു. 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു.

വെല്ലുവിളിയായി ഐസിസ് ഭീകരരും

വെല്ലുവിളിയായി ഐസിസ് ഭീകരരും

വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയും അഫ്ഗാനില്‍ ശക്തമായ ആക്രമണമുണ്ടായിരുന്നു. ആ ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയായ ഐസിസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നങ്കര്‍ഹാര്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്.

 താലിബാന്റെ ഉപാധികള്‍

താലിബാന്റെ ഉപാധികള്‍

ആക്രമണം നിര്‍ത്തുന്നതിന് ചില ഉപാധികള്‍ താലിബാന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വിദേശ സൈനികര്‍ രാജ്യം വിടണം. അമേരിക്കയുടേയോ മറ്റു വിദേശ രാജ്യങ്ങളുടെയോ സൈനകരുമായി നേരിട്ട് മാത്രം ചര്‍ച്ച നടത്താന്‍ ഒരുക്കമാണ്. ഇടനിലക്കാര്‍ മുഖേനയുള്ള ചര്‍ച്ചയ്ക്ക് താല്‍പ്പര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. 2001 മുതല്‍ അമേരിക്കന്‍ സൈന്യത്തിനെതിരെ പോരാട്ടത്തിലാണ് താലിബാന്‍.

അ്‌മേരിക്കന്‍ സൈന്യത്തിന്റെ വരവ്

അ്‌മേരിക്കന്‍ സൈന്യത്തിന്റെ വരവ്

അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാന്‍ അധിനിവേശം തുടങ്ങിയത്. ആക്രമണത്തിന് പിന്നില്‍ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനാണെന്നും അദ്ദേഹത്തിന് അഫ്ഗാനില്‍ അഭയം നല്‍കിയിരിക്കുകയാണെന്നുമായിരുന്നു അധിനിവേശത്തിന്റെ കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടിയത്.

ഇനി ബാക്കിയുള്ളത്

ഇനി ബാക്കിയുള്ളത്

നിലവില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് ഔദ്യോഗികമായി പിന്‍മാറിയിട്ടുണ്ട്. എങ്കിലും താലിബാന്റെ ആക്രമണം തുടരുകയാണ്. അഫ്ഗാന്‍ സൈനികരെ പരിശീലിപ്പിക്കാന്‍ 10000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവരും അഫ്ഗാന്‍ വിട്ടുപോകണമെന്നാണ് ്താലിബാന്റെ ആവശ്യം.

കശ്മീരില്‍ എന്തുകൊണ്ട് രാഷ്ട്രപതി ഭരണമില്ല? പ്രത്യേക ഭരണഘടനയും നിയമവും!! സ്വന്തം പ്രധാനമന്ത്രികശ്മീരില്‍ എന്തുകൊണ്ട് രാഷ്ട്രപതി ഭരണമില്ല? പ്രത്യേക ഭരണഘടനയും നിയമവും!! സ്വന്തം പ്രധാനമന്ത്രി

English summary
Taliban kill dozens of soldiers despite government ceasefire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X