കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ മേധാവി മുല്ല അക്തര്‍ മന്‍സൂര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

  • By Pratheeksha
Google Oneindia Malayalam News

വാഷിങ്ടണ്‍; ഭീകരസംഘടനയായ താലിബാന്‍ മേധാവി മുല്ല അക്തര്‍ മന്‍സൂര്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. പാക് -അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ അഹമ്മദ് വാല്‍പട്ടണത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അക്തര്‍ കൊല്ലപ്പെട്ടതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. അക്തറിനൊപ്പം സംഘടനയുടെ മറ്റൊരു നേതാവും കൊല്ലപ്പെട്ടിട്ടുണ്ട്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു സേനയുടെ വ്യോമാക്രമണം.

പൊതുവേദികളില്‍ വളരെയൊന്നും പ്രത്യക്ഷപ്പെടാത്ത മന്‍സൂര്‍ അഫ്ഗാനിസ്ഥാിലും കാബൂളിലും താലിബാന്‍ നടത്തിയ മിക്ക ആക്രമണങ്ങളിലും പങ്കാളിയാണ് .രണ്ട് വര്‍ഷം മുമ്പ് താലിബാന്‍ മേധാവി മുല്ലാ മുഹമ്മദ് ഒമര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്
അക്തര്‍ നിയമിക്കപ്പെടുന്നത്. 2010ല്‍ അബ്ദള്‍ ഖനി ബരാദര്‍ കറാച്ചിയില്‍ പിടിയിലായതിനെ തുടര്‍ന്നാണ് ആദ്യം താലിബാന്റെ ഉപമേധാവിയായത്‌. ഒമറിന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്ന അക്തര്‍ മുന്പ് താലിബാന്‍ കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

mansoorakthar-

പാകിസ്ഥാനിലെ ക്വറ്റയിലുണ്ടായ ആക്രമണത്തില്‍ അക്തര്‍ കൊല്ലപ്പെട്ടതായി നേരത്തേയും വാര്‍ത്ത വന്നിരുന്നെങ്കിലും താലിബാന്‍ അത് നിഷേധിക്കുകയും അയാളുടെ ശബ്ദരേഖ പുറത്തിറക്കുകയുമായിരുന്നു. അക്തറിന്റെ ചിത്രങ്ങളും അപൂര്‍വമാണ്. ലഭ്യമായ ചിത്രത്തില്‍, തടിച്ച ശരീരപ്രകൃതിയുള്ള കറുത്തിരുണ്ട രൂപമാണ് ഇയാള്‍ക്ക്.. അഫ്ഗാനിസ്ഥാനും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളെ പ്രധാനമായും എതിര്‍ത്തിരുന്നത് അക്തറായിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമിച്ച താലിബാന്‍ നേതാക്കളെ പലപ്പോഴും മന്‍സൂര്‍ പിന്തിരിപ്പിച്ചിരുന്നതായും പറയുന്നു.

English summary
The US military on Saturday carried out an airstrike that targeted the Afghan Taliban leader Mullah Akhtar Mansoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X