കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിൽ തകർന്നുവീണത് യുഎസ് സൈനിക വിമാനം? താബിലാൻ വാദം ഇങ്ങനെ, സംഭവം താലിബാൻ അധീന പ്രദേശത്ത്

Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തകർത്തത് യുഎസ് സൈനിക വിമാനമെന്ന് താലിബാൻ. താലിബാൻ വക്താവ് സബീഹുള്ള മുജാഹിദാണ് ഈ അവകാശവാദമുന്നയിച്ചത്.ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച ഈസ്റ്റേൺ അഗാനിസ്താനിലെ ഗാനി പ്രവിശ്യയിൽ തകർന്നുവീണ വിമാനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴാണ് താലിബാൻ വക്താവിന്റെ പ്രതികരണം പുറത്തുവരുന്നത്. എന്നാൽ താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് എത്തിച്ചേരുന്നത് ദുഷ്കരണമാണെന്നാണ് രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. താബിലാൻ നിയന്ത്രണത്തിലുള്ള ഗാനി പ്രവിശ്യയിൽ വെച്ച് യുഎസ് വിമാനം തകർത്തതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറയുന്നു. അപകടത്തിൽ നിരവധി യുഎസ് സൈനികർ കൊല്ലപ്പെട്ടെന്നും താബിലാൻ വക്താവ് അവകാശപ്പെടുന്നു. യുഎസ് സൈനിക താവളത്തിൽ നിന്ന് 10 കിലോമീറ്റർ അകലെവെച്ചാണ് വിമാനം തകർന്നുവീണതെന്നും താലിബാൻ പറയുന്നു.

 അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നൂവീണു: സ്ഥിരീകരിച്ച് അധികൃതർ, സുരക്ഷിതമെന്ന് കമ്പനി, സത്യം! അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നൂവീണു: സ്ഥിരീകരിച്ച് അധികൃതർ, സുരക്ഷിതമെന്ന് കമ്പനി, സത്യം!

അഫ്ഗാനിലെ മാധ്യമപ്രവർത്തകനായ താരിഖ് ഖസ്നിവാൽ കത്തിക്കരിഞ്ഞ വിമാനവും മൃതദേഹങ്ങളും കണ്ടെന്നും അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചിരുന്നു. ഇതിൽ രണ്ട് മൃതദേഹങ്ങൾ വളരെയധികം കത്തിക്കരിഞ്ഞതാണെന്നും വിമാനത്തിന്റെ മുമ്പുവശവും പിറകുവശവും തകർന്നിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇക്കാര്യം പൂർണമായും സ്ഥിരീകരിച്ചിട്ടില്ല.

planecrash1-158

താലിബാന്റെ നിയന്ത്രണത്തിലിരിക്കുന്ന ഗാനി പ്രവിശ്യയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.10ഓടെയാണ് വിമാനം തകർന്നുവീണിട്ടുള്ളത്. എന്നാൽ ഇതിന്റെ ശബ്ദങ്ങളൊന്നും കേട്ടിട്ടില്ലെന്നാണ് പ്രദേശ വാസികൾ സാക്ഷ്യപ്പെടുത്തുന്നത്. വിമാനം തങ്ങളുടേതല്ലെന്ന് അഫ്ഗാന്റെ അരിയാന എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് സൈന്യം സ്ഥിരമായി ഉപയോഗിക്കുന്ന പ്രസ്തുുത വിമാനം വൈ ഫൈ ഇൻ ദി സ്കൈ എന്ന പേരിലാണ് അറിയപ്പെടുന്നത്.

എന്നാൽ താലിബാന്റെ വാദം പുറത്തുവന്നതോടെ യുഎസ് സൈനിക വക്താവ് മേജർ ബെത്ത് റിയോർഡൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ യുഎസ് വിമാനം അഫ്ഗാനിസ്താനിൽ തകർന്നുവീണെന്ന റിപ്പോർട്ടിനെക്കുറിച്ച് യുഎസ് സൈനിക ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണെന്ന് അവർ പിന്നീട് അറിയിച്ചു. ഏത് വിമാനമാണ് തകർന്നുവീണതെന്ന കാര്യം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വിമാനം അപകടത്തിൽപ്പെട്ട പ്രദേശത്തുനിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഫ്ഗാനിൽ നിരീക്ഷണത്തിനായി യുഎസ് വ്യോമസേന ഉപയോഗിച്ചുവരുന്ന ഇ 11എ എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ കാണുന്ന നമ്പറുകളും ഇതേ വിമാനം തന്നെയാണ് അഫ്ഗാനിസ്താനിൽ തകർന്നുവീണതെന്ന സൂചന നൽകുന്നതാണ്.

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണതായി അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചിരുന്നു. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിലെ ഘാനി പ്രവിശ്യയിലാണ് സംഭവം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.10ഓടെ ദേ യാ്ക് ജില്ലയിൽ വെച്ച് അപകടം നടന്നതായി രണ്ട് പ്രവിശ്യാ കൌൺസിൽ അംഗങ്ങളും സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ അരിയാന എയർലൈൻ വിമാനം തകർന്നുവീണെന്ന വാർത്ത എയർലൈൻസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്പനിയുടെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണെന്നും വെബ്സൈറ്റിൽ അരിയാന എയർലൈൻസ് വ്യക്തമാക്കിയിരുന്നു.

English summary
Taliban say mystery crash in Afghanistan was US aircraft, Whats reality behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X