കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുഭൂമിയില്‍ വന്ന് ചാവേണ്ട വല്ല കാര്യവുമുണ്ടോ അമേരിക്കക്കാര്‍ക്ക്?- ട്രംപിനോട് ചങ്കില്‍ കുത്തുന്ന ചോദ്യവുമായി താലിബാന്റെ കത്ത്

  • By Desk
Google Oneindia Malayalam News

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബുദ്ധി ഉപദേശിച്ചുകൊണ്ട് കത്തെഴുതിയിരിക്കുകയാണ് താലിബാന്റെ ഉന്നതാധികാര സമിതിയായ ശൂറാ കൗണ്‍സില്‍. ലോകത്ത് എന്തിനെക്കുറിച്ചും വായില്‍തോന്നുന്നത് പറഞ്ഞ് ശീലമുള്ള ട്രംപ്, അഫ്ഗാനെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ ഉപദേശിക്കാന്‍ താലിബാന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കത്ത് ട്വിറ്ററിലൂടെ

കത്ത് ട്വിറ്ററിലൂടെ

യു.എസ് പ്രസിഡന്റിന് ഏറെ താല്‍പര്യമുള്ള ട്വിറ്ററില്‍ തന്നെയാണ് താലിബാന്‍ തങ്ങളുടെ സന്ദേശം ടാഗ് ചെയ്തിരിക്കുന്നത്. യുദ്ധക്കൊതിയന്‍മാരായ കോണ്‍ഗ്രസ്‌കാരുടെയും ഉദ്യോഗസ്ഥരുടെയും വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം അഫ്ഗാന്‍ പ്രശ്‌നം ഏറ്റവും നന്നായി മനസ്സിലാവുന്ന തങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നതാവും പ്രസിഡന്റിന് നല്ലതെന്ന് കത്തില്‍ പറയുന്നു.

പൂര്‍വഗാമികളുടെ തെറ്റുകള്‍ തിരുത്തണം

പൂര്‍വഗാമികളുടെ തെറ്റുകള്‍ തിരുത്തണം

മുന്‍ഗാമികള്‍ക്ക് പറ്റിയ തെറ്റുകള്‍ താങ്കള്‍ തിരിച്ചറിഞ്ഞുവെന്നത് തന്നെ വലിയ കാര്യമാണെന്ന് കത്തില്‍ പറയുന്നു. ആ തെറ്റുകള്‍ തിരുത്തുന്നതാവും എല്ലാവര്‍ക്കും ഗുണം ചെയ്യുക. അഫ്ഗാന്‍ വിഷയത്തില്‍ താങ്കള്‍ കൈക്കൊള്ളുമെന്ന് പറയുന്ന പുതിയ തന്ത്രം അനുഭാവപൂര്‍വം പരിഗണിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും കത്തിലുണ്ട്.

അമേരിക്കന്‍ യുവാക്കളുടെ ജീവന് വിലയില്ലേ?

അമേരിക്കന്‍ യുവാക്കളുടെ ജീവന് വിലയില്ലേ?

അഫ്ഗാനിലെ ഈ വരണ്ടുണങ്ങിയ മരുഭൂമിയിലും മലയിടുക്കുകളിലും വന്ന് മരിച്ചുവീഴാന്‍ വേണ്ടി ജനിച്ചവരാണോ അമേരിക്കന്‍ യുവാക്കള്‍? കള്ളന്‍മാരും ഒന്നിനും കൊള്ളാത്തവരുമായ ഈ അഫ്ഗാന്‍ ഭരണാധികാരികള്‍ക്കായി കളയാന്‍ മാത്രം വിലകുറഞ്ഞതാണോ അമേരിക്കന്‍ ജീവനുകള്‍? - ചങ്കില്‍ക്കുത്തുന്ന ഈ ചോദ്യവും തുറന്ന കത്തിലൂടെ താലിബാന്‍ ചോദിക്കുന്നുണ്ട്. അമേരിക്കക്കാരുടെ മനസ്സ് നന്നായി വായിച്ചവരാണ് താലിബാന്‍ എന്നതിന് തെളിവാണിത്.

സമ്പൂര്‍ണ പിന്‍മാറ്റം ഏറ്റവും നല്ല പോംവഴി

സമ്പൂര്‍ണ പിന്‍മാറ്റം ഏറ്റവും നല്ല പോംവഴി

കത്തിലൂടെ താലിബാന്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനമിതാണ്- 16 കൊല്ലമായി തുടരുന്ന ഈ പരിപാടി എത്രയും വേഗം മതിയാക്കി അഫ്ഗാനില്‍ നിന്ന് സൈനികരെ പൂര്‍ണമായി പിന്‍വലിക്കണം. അമേരിക്കക്ക് ഈ കുരുക്കില്‍ നിന്ന് തലയൂരാന്‍ വേറെ മാര്‍ഗമില്ല. അത്‌കൊണ്ട് രണ്ടുണ്ട് നേട്ടം. ഒന്ന് അമേരിക്കക്കാര്‍ക്ക് തങ്ങളുടെ തടി രക്ഷപ്പെടുത്താം. മറ്റൊന്ന് മുന്‍ ഭരണാധികാരികളുടെ തെറ്റായ ചെയ്തികള്‍ മൂലമുണ്ടായ യുദ്ധത്തിന് അറുതിവരുത്തുകയും ചെയ്യാം.

ഇവിടെ ഓരോ കുഞ്ഞും ജനിക്കുന്നത് പ്രതികാരദാഹത്തോടെ

ഇവിടെ ഓരോ കുഞ്ഞും ജനിക്കുന്നത് പ്രതികാരദാഹത്തോടെ

സ്വകാര്യ സൈനിക കരാറുകാര്‍ക്ക് യുദ്ധം ഏല്‍പ്പിക്കാനുള്ള വൈറ്റ് ഹൗസിലെ ഉപദേശകരുടെ വാക്ക് കേട്ട് അതിനു മുതിര്‍ന്നാല്‍ വിരല്‍കടിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കാനും അവര്‍ മറന്നിട്ടില്ല. കാരണം ഇവിടെ ഓരോ കുട്ടിയും ജനിച്ചുവീഴുന്നത് തീരാത്ത പ്രതികാര ദാഹത്തോടെയാണ്. അഫ്ഗാനില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ കെട്ടുകെട്ടിക്കുന്നതിലൂടെ വലിയ ഉപകാരമല്ലേ താലിബാന്‍ അമേരിക്കയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിനായി ചെയ്തതെന്നും കത്തില്‍ ചോദിക്കുന്നു.

ഏതായാലും ട്രംപിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് കാത്തിരുന്നു കാണാം.


English summary
Donald Trump has now got some advice from an unexpected quarter - the Taliban. The hard-line Islamic group tagged him on his medium of choice, Twitter, urging him to heed their thoughts on this fraught issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X