കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികള്‍ക്ക് പിന്തുണയുമായി മലാല നൈജീരിയയില്‍

  • By Gokul
Google Oneindia Malayalam News

അബുജ: ബൊക്ക ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുട്ടികള്‍ക്ക് പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകയായ പാക് സ്വദേശിനി മലാല യൂസഫ് സായി നൈജീരിയയില്‍ സന്ദര്‍ശനത്തിനെത്തി. കൂട്ടികളെ തട്ടിക്കൊണ്ടുപോയി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ വിട്ടയക്കാന്‍ തീവ്രവാദികള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മലാല സമാധാന സന്ദേശവുമായി നൈജീരിയയിലെത്തിയത്.

തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളുടെ വീടുകള്‍ മലാല സന്ദര്‍ശിച്ചു. പല വീട്ടുകാരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മലാലയോട് കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങളുടെ കുട്ടികളെ മോചിപ്പിക്കാന്‍ ആവശ്യമായത് ചെയ്യാനെത്തിയ മലാലയെ അവര്‍ അഭിനന്ദിച്ചു. പ്രാര്‍ത്ഥനയിലും കണ്ണീരിലും മുഴുകിയാണ് തങ്ങളുടെ ജീവിതമെന്നും അവര്‍ പറയുന്നു.

malala

കുട്ടികള്‍ തന്റെ സഹോദരികളാണെന്നും അവരെ മോചിപ്പിക്കാന്‍ വേണ്ടത് ശ്രമിക്കാമെന്നും മലാല വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. പാശ്ചാത്യ വിദ്യാഭ്യാസം ചെയ്യുന്നുവെന്ന പേരിലാണ് തീവ്രവാദികള്‍ കുട്ടികളെ കടത്തിയത്. എന്നാല്‍ വിദ്യാഭ്യാസം അവകാശമാണെന്നും അത് നിഷേധിക്കാന്‍ തീവ്രവാദികള്‍ക്ക് അധികാരമില്ലെന്നും മലാല പറഞ്ഞു.

വടക്കുകിഴക്കന്‍ ഗ്രാമമായ ചിബൂക്കില്‍ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് തീവ്രവാദികള്‍ 300 ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ചിലര്‍ പിന്നീട് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പെണ്‍കുട്ടികളെ മതം മാറ്റിയതായും പലരെയും ഗര്‍ഭിണികളാക്കിയതായും തീവ്രവാദികള്‍ ചില മാധ്യമങ്ങള്‍ മുഖേന സന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കിലും ഇതിന് സ്ഥിതീകരണം ലഭിച്ചിട്ടില്ല.

English summary
Taliban survivor Malala, to meet escaped Nigerian girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X