'ഹിന്ദുക്കളെയും സിഖുകാരെയും താലിബാൻ ലക്ഷ്യമിടുന്നു': അഫ്ഗാനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന് കോൺഗ്രസ്
ദില്ലി: അഫ്ഗാനിസ്താനിൽ താലിബാൻ സൈനികാധിപത്യം ഉറപ്പിക്കുന്നതോടെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ്. സെപ്തംബർ 11ന് മുന്നോടിയായി അമേരിക്ക അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ആരംഭിച്ചതോടെയാണ് താലിബാൻ രാജ്യത്ത് പിടിമുറുക്കാൻ ആരംഭിച്ചത്.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്താനിൽ നിന്ന് ഹിന്ദുക്കളെയും സിഖ് വംശജരെയും പ്രത്യേക വിസയിൽ ഒഴിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യവുമായി ഇദ്ദേഹം വിദേശകാര്യമന്ത്രി എസ് ജയ് ശങ്കറിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ജനങ്ങളോട് എനിക്കുള്ള സ്നേഹമാണ് ഈ വിഷയം നിങ്ങളുടെ ഓഫീസിലേക്ക് എത്തിക്കാൻ എന്നെ പ്രേരിപ്പിച്ചിട്ടുള്ളത്. അഫ്ഗാൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കോൺഗ്രസിന്റെ ദേശീയ വക്താവ് കൂടിയായ ഷെർഗിൽ ആവശ്യപ്പെടുന്നുണ്ട്.

650 ഓളം സിഖ് വംശജരും 50 ഓളം ഹിന്ദുക്കളുമാണ് അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് ഷെർഗിൽ കത്തിൽ പറയുന്നു. ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് താലിബാൻ ആക്രമണം നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ താലിബാൻ തേടിപ്പിടിച്ച് വകവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് പാകിസ്താനിലെ വിശുദ്ധ ഗുരുദ്വാരയിൽ നിന്ന് സിഖ് വിശുദ്ധ പതാകയായ നിഷാൻ സാഹിബ് നീക്കം ചെയ്തത് താലിബാൻറെ സമീപകാലത്തെ ലജ്ജാകരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗുരുദ്വാര ഹർ റായ് സാഹിബിനെതിരായ ആക്രമണത്തിൽ 25 സിഖുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2018 ജൂലൈ 1 ന് കാബൂളിലെ ജലാലാബാദിൽ നടന്ന ചാവേർ ആക്രമണത്തിൽ 19 സിഖുകാരും ഹിന്ദുക്കളും കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ ഇനി ഇന്ത്യൻ വംശജരായ ഹിന്ദു-സിഖുകാർക്ക് സുരക്ഷിതമായ രാജ്യമല്ല എന്നതിന്റെ നേർസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

"അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിച്ചതിന് ശേഷം താലിബാന്റെ ആക്രമണം വർദ്ധിച്ചു, ," അവർ വീണ്ടും തോക്ക് ചൂണ്ടി, രാജ്യത്തെ വീണ്ടും ദേശാന്തര ഭീകരതയുടെ കേന്ദ്രമാക്കി മാറ്റാൻ പോരാടുകയാണ്. ഇന്ത്യൻ വംശജരായ ന്യൂനപക്ഷങ്ങൾ ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്ന് തങ്ങളെ ഉടൻ ഒഴിപ്പിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് കത്തിൽ വ്യക്തമാക്കി. അഫ്ഗാനിസ്താനിൽ ഇപ്പോഴുള്ള ഇന്ത്യക്കാർക്ക് ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടതിനാൽ, അവർക്ക് സാമ്പത്തിക സുരക്ഷയും ഇന്ത്യൻ സർക്കാർ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയോടെ വടക്കൻ അഫ്ഗാനിസ്ഥാനിലാണ് താലിബാൻ പിടിമുറുക്കിയിട്ടുള്ളത്. സമീപ മാസങ്ങളിൽ ഗ്രാമപ്രദേശങ്ങൾ പിടിച്ചടക്കിയ ശേഷം മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ കൂടി താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ അഞ്ച് പ്രവിശ്യാ തലസ്ഥാനങ്ങളും വിമതർ പിടിച്ചെടുത്തിട്ടുണ്ട്. അഫ്ഗാൻ സേനയെ അടിച്ചമർത്തിക്കൊണ്ടാണ് താലിബാൻ ആധിപത്യം തുടരുന്നത്. പക്തിയയുടെ കിഴക്കൻ പ്രവിശ്യയിൽ താലിബാൻ ഒരു ഗുരുദ്വാരയുടെ മേൽക്കൂരയിൽ നിന്ന് നിഷാൻ സാഹിബ് നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇന്ത്യ അപലചിച്ചതോടെ ഇത് പിന്നീട് പുനഃസ്ഥാപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം താലിബാൻ മുന്നേറ്റം തുടങ്ങിയത്. താലിബാനെ അട്ടിമറിച്ച അധിനിവേശത്തിന് കാരണമായ അമേരിക്കയ്‌ക്കെതിരായ സെപ്റ്റംബർ 11 ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തിന് മുന്നോടിയായി ഈ മാസാവസാനം യുഎസ് സൈന്യത്തിന്റെ പിൻവലിക്കൽ പൂർത്തിയാകും.

അഫ്ഗാനിസ്ഥാനിൽ ആക്രമണം തുടരുന്ന താലിബാൻ കൂടുതൽ പ്രദേശം പിടിച്ചെടുത്ത് മുന്നേറുകയാണ്. ഇത്തവണ രാജ്യത്തിന്റെ വടക്കൻ ഭാഗത്ത്- കുണ്ടുസ് നഗരം ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. പ്രവിശ്യാ തലസ്ഥാനമായ സാർ-ഇ-പുളിനെ കീഴടക്കിയ താലിബാൻ രാജ്യത്തിന്റെ വടക്കുഭാഗത്തും ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. അതേ സമയം അഫ്ഗാനിസ്താനെ പിന്തുണയ്ക്കുന്ന നടപടിയിൽ പാകിസ്താനെ അപലപിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കുണ്ടുസ് നഗരത്തിന്റെ എല്ലാ ഭാഗങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ട താലിബാൻ, കവചിത വാഹനങ്ങൾ, ആയുധങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തതായി താലിബാൻ പറയുന്നു. കുണ്ടൂസിൽ ശനിയാഴ്ച താലിബാനും അഫ്ഗാൻ സുരക്ഷാ സേനയും തമ്മിലുള്ള കനത്ത പോരാട്ടത്തിനിടെ 11 അഫ്ഗാൻ പൌരന്മാർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹെൽത്ത് ഡയറക്ടർ ഡോ. എഹ്സാനുല്ല ഫസ്ലി വ്യക്തമാക്കി.

മെയ് മാസത്തിൽ അമേരിക്കയും മറ്റ് വിദേശ രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതോടെയാണ് അഫ്ഗാനിസ്താനിൽ താലിബാന്റെ ആധിപത്യത്തിന് തുടക്കം കുറിക്കുന്നത്. സെപ്തംബർ 11 ഓടെ സൈനിക പിന്മാറ്റം പൂർത്തിയാവും. ഗ്രാമപ്രദേശങ്ങളിലെ നല്ലൊരു ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞ താലിബാൻ നിരവധി വലിയ നഗരങ്ങളിൽ അഫ്ഗാൻ സേനയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ ഹെൽമണ്ട് പ്രവിശ്യാ കേന്ദ്രമായ ലഷ്കാർഗയുടെ പ്രാന്തപ്രദേശത്ത് അഫ്ഗാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള മൂന്ന് പാകിസ്താൻ പൗരന്മാർ ഉൾപ്പെടെ 572 താലിബാൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഹെൽമണ്ട് പ്രവിശ്യയിലെ താലിബാൻ ലക്ഷ്യമിട്ട വ്യോമാക്രമണത്തിൽ അൽ-ക്വയ്ദയിൽ അംഗങ്ങളായ 30 പാകിസ്താൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. താലിബാന്റെ മുന്നേറ്റം തടയുന്നതിനായി അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് ബി -52 ബോംബറുകളും സ്പെക്ടർ ഗൺഷിപ്പുകളും ലക്ഷ്യെവച്ചതായുള്ള മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പറയുന്നതനുസരിച്ച്, ഖത്തറിലെ വ്യോമതാവളത്തിൽ നിന്ന് കാണ്ഡഹാർ, ഹെറാത്ത്, ലഷ്‌കർ ഗാഹ് എന്നിവിടങ്ങളിൽ ലക്ഷ്യമിട്ടുകൊണ്ട് ബോംബാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം നിമ്രുസ് പ്രവിശ്യയിലെ സരാഞ്ച് നഗരം കൂടി പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. അഫ്ഗാന്‍ സര്‍ക്കാറില്‍ നിന്ന് ആദ്യത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുത്തത്. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. അഫ്ഗാനിലെ മറ്റ് പ്രവിശ്യകളും ഉടന്‍ നിയന്ത്രണത്തിലാകുമെന്ന് താലിബാന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു. സരാഞ്ച് ജയില്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാന്‍ തടവുകാരെയും മോചിപ്പിച്ചിരുന്നു. കൂടാതെ ഇന്റലിജൻസ് ആസ്ഥാനത്തിന്റെ നിയന്ത്രണവും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications