അഫ്ഗാനിസ്ഥാന്‍ വിടാന്‍ ഇതാണ് സമയം; ട്രംപിന് താലിബാന്റെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഡൊണാള്‍ഡ് ട്രംപിന് അഫ്ഗാനിസ്ഥാനിലെ താലിബാന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്‍ വിട്ടുപോകാന്‍ ഇതാണ് പറ്റിയ സമയമെന്ന് നാലു പേജ് നീളമുള്ള കത്തില്‍ താലിബാന്‍ വക്താവ് അമേരിക്കയെ ഓര്‍മിപ്പിച്ചു. ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ മെയില്‍ വഴിയാണ് കത്ത് അയച്ചുകൊടുത്തത്.
അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസേന തുടരുന്നിടത്തോളം കാലം സമാധാനം ഉണ്ടാകില്ലെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളുടെ സ്വാതന്ത്ര്യം അമേരിക്ക മാനിക്കണമെന്നും അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്കയ്ക്ക് കാര്യമില്ലെന്നും കത്തില്‍ പറയുന്നു.

ഇംഗ്ലീഷിലും അഫ്ഗാനിസ്ഥാന്‍ ഭാഷയിലും എഴുതിയ കത്തില്‍ അഫ്ഗാനിസ്ഥാന്റെ ചരിത്രം, ചരിത്രപരമായ യുദ്ധവിജയങ്ങള്‍ തുടങ്ങിയവയെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പ്രസിഡന്റ് അധികാരമേറ്റടുത്തതോടെ അമേരിക്കയുടെ വിദേശ നയത്തിലും സൈനിക നയത്തിലും കാതലായ മാറ്റം വരുമെന്ന പ്രത്യാശയിലാണ് ഭീകരസംഘടനയായ താലിബാന്‍. അതേസമയം, അമേരിക്കന്‍ അധികൃതര്‍ കത്തുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.












Click it and Unblock the Notifications