ഇറുകിയ വസ്ത്രം ധരിച്ചു, തല മറച്ചില്ല, 21കാരിയെ വെടിവെച്ച് കൊന്ന് താലിബാൻ ക്രൂരത
ബല്‍ഖ്: അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന് ക്രൂരത. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചു എന്നാരോപിച്ച് താലിബാന് തീവ്രവാദികള്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബല്‍ഖ് പ്രവിശ്യയില്‍ ആണ് സംഭവം എന്ന് റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്ത് ഇറങ്ങിയപ്പോള്‍ ആണ് തുണ ഇല്ലായിരുന്നു എന്നതും കൊലപാകത്തിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്.
താലിബാന്റെ നിയന്ത്രണത്തിലുളള സമര് ഖണ്ഡ് എന്ന ഗ്രാമത്തില്‍ ആണ് യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയൊന്നുകാരിയായ നസനിനെ ആണ് താലിബാന് കൊലപ്പെടുത്തിയത്. മസര്‍ ഇ ഷരീഫിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ തീവ്രവാദികള്‍ കാറില്‍ നിന്ന് വലിച്ചിറക്കി തലയില്‍ വെടിവെയ്ക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ നസനിന്‍ ബുര്‍ഖ ധരിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു.
ടോക്കിയോയില്‍ ചരിത്രം പിറന്ന നിമിഷങ്ങള്‍; നീരജ് ചോപ്രയിലൂടെ... ചിത്രങ്ങള്‍ കാണാം

സ്ത്രീകള്‍ പുറത്ത് ജോലി ചെയ്യുന്നത് താലിബാന് വിലക്കിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണം താലിബാന് നിഷേധിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തിന്റെ ഉള്‍പ്പെടെ പിന്മാറ്റത്തോടെ താലിബാന് അഫ്ഗാനിസ്ഥാനില്‍ പിടി മുറുക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയമങ്ങള്‍ നടപ്പിലാക്കുകയാണ് താലിബാന്. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി പഠിക്കുന്നത് താലിബാന് വിലക്കിയിരിക്കുകയാണ്. മാത്രമല്ല തലമുതല്‍ കാല് വരെ പൂര്‍ണമായും മറയ്ക്കാതെ സ്ത്രീകള്‍ക്ക് പുറത്തേക്ക് ഇറങ്ങാനും താലിബാന് തീവ്രവാദികള്‍ അനുവാദം നല്‍കുന്നില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications