പാക് താലിബാന്റെ അടുത്ത ലക്ഷ്യം രാഷ്ട്രീയനേതാക്കളുടെ മക്കള്‍
കറാച്ചി: ഗോത്രമേഖലയില്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി സൈനിക സ്കൂളിലെ കുട്ടികളെ കൊലപ്പെടുത്തിയ പാക് താലിബാനില്‍ നിന്നും അടുത്ത ഭീഷണി. പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കുട്ടികളെ വധിയ്ക്കുമെന്നാണ് താലിബാന്റെ ഭീഷണി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കളെയും താലിബാന് ലക്ഷ്യം വയ്ക്കുന്നു. മാത്രമല്ല താലിബാന് നേരെ സൈനിക നീക്കം ഉണ്ടായാല്‍ സൈനികരുടെ മക്കള്‍ക്ക് നേരെയും ആക്രമണം നടത്തുമെന്നും താലിബാന് പറയുന്നു.
രാഷ്ട്രീയ നേതാക്കളുടെ മക്കളാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഒരു കത്തിലൂടെയാണ് താലിബാന് വ്യക്തമാക്കുന്നത്. മുഹമ്മദ് കര്‍സാനി, താലിബാന് നേതാവ് മുല്ല ഫസ്ലുള്ളയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് പാക് അധികൃതര്‍ക്ക് കത്ത് ലഭിയ്ക്കുന്നത്. കത്തിന്റെ വിശ്വാസ്യതയെപ്പറ്റി അന്വേഷണം പുരോഗമിയ്ക്കുന്നു.

രാഷ്ട്രീയ നേതാക്കളുടെ മക്കളെ കൊല്ലുന്നതിനെ കത്തില്‍ ന്യായീകരിയ്ക്കുന്നുണ്ട്. മക്കളെ കൊന്നില്ലെങ്കില്‍ അവരും മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് രാഷ്ട്രീയത്തില്‍ എത്തുമെന്നും ഇത് തടയണമെന്നും കത്തില്‍ പറയുന്നു. മാത്രമല്ല തടവിലുള്ള ഏതെങ്കിലും പാക് താലിബാന് ഭീകരന് കൊല്ലപ്പെട്ടാല്‍ തങ്ങള്‍ കൂടുതല്‍ കുട്ടികളെ കൊന്ന് പ്രതികാരം തീര്‍ക്കുമെന്നും പാക് താലിബാന്റേതെന്ന് സംശയിക്കുന്ന കത്തില്‍ പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications