കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് താലിബാന്‍റെ അടുത്ത ലക്ഷ്യം രാഷ്ട്രീയനേതാക്കളുടെ മക്കള്‍

  • By Meera Balan
Google Oneindia Malayalam News

കറാച്ചി: ഗോത്രമേഖലയില്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി സൈനിക സ്‌കൂളിലെ കുട്ടികളെ കൊലപ്പെടുത്തിയ പാക് താലിബാനില്‍ നിന്നും അടുത്ത ഭീഷണി. പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കുട്ടികളെ വധിയ്ക്കുമെന്നാണ് താലിബാന്റെ ഭീഷണി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കളെയും താലിബാന്‍ ലക്ഷ്യം വയ്ക്കുന്നു. മാത്രമല്ല താലിബാന് നേരെ സൈനിക നീക്കം ഉണ്ടായാല്‍ സൈനികരുടെ മക്കള്‍ക്ക് നേരെയും ആക്രമണം നടത്തുമെന്നും താലിബാന്‍ പറയുന്നു.

രാഷ്ട്രീയ നേതാക്കളുടെ മക്കളാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഒരു കത്തിലൂടെയാണ് താലിബാന്‍ വ്യക്തമാക്കുന്നത്. മുഹമ്മദ് കര്‍സാനി, താലിബാന്‍ നേതാവ് മുല്ല ഫസ്ലുള്ളയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് പാക് അധികൃതര്‍ക്ക് കത്ത് ലഭിയ്ക്കുന്നത്. കത്തിന്റെ വിശ്വാസ്യതയെപ്പറ്റി അന്വേഷണം പുരോഗമിയ്ക്കുന്നു.

Terrorist

രാഷ്ട്രീയ നേതാക്കളുടെ മക്കളെ കൊല്ലുന്നതിനെ കത്തില്‍ ന്യായീകരിയ്ക്കുന്നുണ്ട്. മക്കളെ കൊന്നില്ലെങ്കില്‍ അവരും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്തുമെന്നും ഇത് തടയണമെന്നും കത്തില്‍ പറയുന്നു. മാത്രമല്ല തടവിലുള്ള ഏതെങ്കിലും പാക് താലിബാന്‍ ഭീകരന്‍ കൊല്ലപ്പെട്ടാല്‍ തങ്ങള്‍ കൂടുതല്‍ കുട്ടികളെ കൊന്ന് പ്രതികാരം തീര്‍ക്കുമെന്നും പാക് താലിബാന്റേതെന്ന് സംശയിക്കുന്ന കത്തില്‍ പറയുന്നു.

English summary
After the gruesome killing of children in Peshawar this week, Tehrik-e-Taliban Pakistan has warned the Nawaz Sharif government that it will start eliminating children of politicians, including Sharif's family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X