കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാന ഉടമ്പടിയില്‍ നിന്ന് താലിബാന്‍ പിന്‍മാറി....അഫ്ഗാനിസ്ഥാന്‍ സൈന്യത്തിനെതിരെ പോരാട്ടം തുടരും!!

Google Oneindia Malayalam News

കാബൂള്‍: അമേരിക്കയുമായുള്ള സമാധാന ഉടമ്പടിയില്‍ നിന്ന് പിന്മാറുകയാണെന്ന് താലിബാന്‍. തടവിലുള്ളവരെ വിട്ടയക്കാതെയുള്ള യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു. അതേസമയം വിദേശ സൈനികരെ ആക്രമിക്കില്ലെന്നും താലിബാന്‍ പറഞ്ഞു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ സേനയ്‌ക്കെതിരായ. ആക്രമണം പുനരാരംഭിക്കുകയാണെന്ന് താലിബാന്‍ അറിയിച്ചു. ഇതോടെ സമാധാന കരാര്‍ തീര്‍ത്തും പ്രതിസന്ധിയിലായിരിക്കുകയാണ്.

1

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും താലിബാനും സമാധാനക്കരാറില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രസിഡന്റ് താലിബാന്‍ തടവുകാരെ വിട്ടയക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. കരാര്‍ പ്രകാരം 5000 താലിബാന്‍ തടവുകാരെ സര്‍ക്കാര്‍ വിട്ടയക്കേണ്ടി വരും. പകരം സര്‍ക്കാരിന്റെ ഭാഗമായ 1000 തടവുകാരെ താലിബാനും വിട്ടയക്കും. മാര്‍ച്ച് പത്തിനുള്ളില്‍ ഇത് ഉണ്ടാവുമെന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്.

അതേസമയം ഇവരെ വിട്ടയക്കുന്ന കാര്യം ചര്‍ച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നും, പെട്ടെന്ന് അങ്ങനെ മോചിപ്പിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഗനിയുടെ നിലപാട്. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെയാണ് അഫ്ഗാന്‍ മണ്ണില്‍ യുഎസ് സഖ്യസേനയും താലിബാനും സായുധ പോരാട്ടം തുടങ്ങിയത്. ബിന്‍ലാദനും അല്‍ ഖ്വയിദക്കും താലിബാന്‍ അഭയം നല്‍കിയതാണ് യുഎസ്സിനെ ചൊടിപ്പിച്ചത്.

അക്രമം കുറയ്ക്കണമെന്ന കരാര്‍ ഇല്ലാതായെന്ന് താലിബാന്‍ വക്തമാവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെയുള്ള പോരാട്ടം ഞങ്ങള്‍ തുടരുമെന്നും മുജാഹിദ് പറഞ്ഞു. അതേസമയം കരാര്‍ ഇല്ലാതായോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഫവാദ് അമന്‍ പറഞ്ഞു. അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന പ്രഖ്യാപനം വലിയ ആഘോഷത്തോടെ അഫ്ഗാനിസ്ഥാനില്‍ സ്വീകരിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കരാര്‍ അവസാനിച്ചതായി താലിബാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുപിയില്‍ പുതു സഖ്യം... മുന്‍ ബിജെപി സഖ്യകക്ഷിയുമായി കൈകോര്‍ത്ത് ചന്ദ്രശേഖര്‍ ആസാദ്!!യുപിയില്‍ പുതു സഖ്യം... മുന്‍ ബിജെപി സഖ്യകക്ഷിയുമായി കൈകോര്‍ത്ത് ചന്ദ്രശേഖര്‍ ആസാദ്!!

English summary
taliban to end partial truce operation against afghan forces continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X