Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: പ്രതിയെയല്ല ജഡ്ജി ജയിലിലാക്കിയത് പ്രതിയുടെ വക്കീലിനെ

റിയാദ്: അഭിഭാഷകര്‍ പൊതുവെ വാക് ചാതുരിയുള്ളവരാണ്. ഇവരില്‍ പലരും സംസാരപ്രിയരുമാണ്. എന്നാല്‍ അധികമായാല്‍ സംസാരാമായലും ഹാനികരം തന്നെയാണ്. സൗദിയിലാണ് ഒരു കോടതില്‍ വാതോരാതെ സംസാരിച്ച അഭിഭാഷകനെ ജഡ്ജി ജയിലാക്കിയത്.പ്രതിയ്ക്ക് വേണ്ടി കോടതിയിലെത്തിയ അഭിഭാഷകനാണ് ജയിലിലായത്.

വാദത്തിനിടെ പലതവണ ജഡ്ജി അഭിഭാഷകന്റെ സംസാരം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും യാതൊരു കൂസലുമില്ലാതെ സംസാരം തുടര്‍ന്നതിനാണ് ജഡ്ജി അഭിഭാഷകനെ ജയിലാക്കിയത്. സ്വദേശിയായ ഒരാള്‍ക്ക് വേണ്ടി പ്രതിഭാഗം വാദിയ്ക്കുകയായിരുന്ന അഭിഭാഷകനാണ് സംസാരം മൂലം അഴിയ്ക്കുള്ളിലായത്.

Saudi

വാദത്തിനിടെ അഭിഭാഷകനോട് സംസാരം നിയന്ത്രിയ്ക്കാന്‍ വാദം കേട്ട ജഡ്ജി പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ അഭിഭാഷകന്‍ അത് കാര്യമാക്കിയില്ല. തുടര്‍ന്നാണ് അഭിഭാഷകനെ ഒരു ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യാന്‍ ജഡ്ജി ഉത്തരവിട്ടത്.

24മണിയ്ക്കൂര്‍ സമയപരിധി അവസാനിയ്ക്കുന്നതോടെ ഇയാള്‍ ജയില്‍ മോചിതനാകും. സാധാരണ കേസ് തോറ്റാല്‍ പ്രതി ജയിലേയ്ക്ക് പോകാറുണ്ട് പക്ഷേ പ്രതിയുടെ അഭിഭാഷകന്‍ കേസിന് മുന്‍പേ ജയിലിലാകുന്നത് അപൂര്‍വ്വമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+