കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മവിശ്വാസം കൂട്ടാം ; അല്പം പരദൂഷണം ആകാം

Google Oneindia Malayalam News

ആരാന്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാ അല്ലേ... അതേ നാലാള്‍ കൂടുന്നിടത്ത് പരദൂഷണം പറയുന്നത് തീര്‍ത്തും സ്വാഭാവികം. അതിന് സ്ത്രീ പുരുഷഭേദമൊന്നുമില്ല. എന്നാല്‍ പരദൂഷണത്തിന്റെ വക്താക്കളായി സ്ത്രീകളെ ചിത്രീകരിക്കുന്നവരാണ് സമൂഹത്തിലേറെയും. ഇത്തരക്കാരുടെ ശ്രദ്ധയ്ക്ക്, പരദൂഷണം പറയുന്നത് ആത്മാഭിമാനം കൂട്ടുമെന്നാണ് പുതിയ കണ്ടെത്തല്‍.

മറ്റൊരു വ്യക്തിയെക്കുറിച്ചുളള നല്ലതും ചീത്തയുമായ പരദൂഷണങ്ങള്‍ കേള്‍ക്കുന്നത് നിങ്ങളുടെ ആത്മാഭിമാനം വര്‍ധപ്പിക്കുമെന്നാണ് ഡച്ച് ഗവേഷകര്‍ പറയുന്നത്. നമ്മളെക്കുറിച്ച് സ്വയം വിലയിരുത്താന്‍ പരദൂഷണം ഒരു പരിധിവരെ സഹായിച്ചേക്കും. എന്നാല്‍ കേള്‍ക്കുന്ന കാര്യങ്ങളെ വിമര്‍ശനബുദ്ധിയോടെ നോക്കിയാല്‍ മാത്രമേ ഇത് സാധിക്കൂ കേട്ടോ.

പോസിറ്റീവ് ഗോസിപ്പുകള്‍ സ്ത്രീകളില്‍ സ്വയരക്ഷയ്ക്കുളള ചിന്ത വര്‍ധിപ്പിക്കും. കാരണം ഗോസിപ്പിനിരയായ വ്യക്തിയുടെ അതേ അനുഭവം എന്നെങ്കിലുമൊരിക്കല്‍ തനിക്കുമുണ്ടാകുമെന്ന തിരിച്ചറിവുണ്ടാകും. പുരുഷന്മാരുടെ കാര്യവും മറിച്ചല്ല. നല്ല രീതിയിലുളള പരദൂഷണങ്ങള്‍ ആത്മവിശ്വാസം കൂട്ടുമെന്നും സ്വയം വിലയിരുത്താന്‍ സഹായകമാകുമെന്നുമാണ് പഠനം പറയുന്നത്.

gossip1

മറ്റൊരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും മറഞ്ഞിരുന്ന് കേള്‍ക്കാനും അറിയാനും മനുഷ്യനുളള താല്പര്യം ഏറെയാണ്. ഇതിനെ ആസ്പദമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. നല്ലതും ചീത്തയുമായ ഗോസിപ്പുകള്‍ കേള്‍ക്കുന്നത് ഒരു വ്യക്തിയുടെ മനസ്സിനെ ഏതുതരത്തില്‍ സ്വാധീനിക്കുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിച്ചത്.

English summary
A new study suggests that gossiping may in fact be good for our self-esteem because it allows us to compare ourselves to others. Women who receive negative gossip experience higher self-protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X