കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വിമാന സർവ്വീസ് പുനരാരംഭിച്ചേക്കും; ചർച്ചകൾ സജീവം

Google Oneindia Malayalam News

റിയാദ്; കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവ്വീസുകൾ പുനരരാംഭിക്കാനുള്ള ചർച്ചകൾ സജീവമാക്കി ഇന്ത്യയും സൗദി അറേബ്യയും. റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) എന്‍ റാം പ്രസാദ് സൗദി സിവില്‍ ഏവിയേഷയൻ അധികൃതരുമായി ഇത് സംബന്ധിച്ച വിഷയത്തിൽ കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവ്വീസുകൾക്കായി എയർ ബബിൾ കരാറുലെത്തുക, എത്രയും വേഗത്തിൽ വിമാന സർവ്വീസുകൾ പുനരരാംഭിക്കുക, കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനം എടുത്തുമാറ്റുക തുടങ്ങിയ വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ചർച്ച നടത്തിയത്. ആരോഗ്യമന്ത്രാലയമാവും ഇത് സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊള്ളുക.

 flights1-1589

അതിനിടെ ഇന്ത്യയിലുള്ള ആരോഗ്യപ്രവർത്തകർക്ക് മടങ്ങി വരാൻ സൗദിഅനുമതി നൽകിയതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ഇവിടെ നിന്നുള്ളവർക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ഇളവ് പ്രകാരം ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇളവ് ലഭിക്കും. അതേസമയം എയർ ബബിൾ സാധ്യമായാൽ മത്രമാ സാധാരണക്കാരുടെ യാത്ര എളുപ്പമാകൂ.

അതേസമയം സൗദിയിൽ ഇന്ന് 319 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 6842 പേരാണ് ചികിത്സയിൽ ഉള്ളത്. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 354527 ആയി.അതേസമയം ആകെ രോഗമുക്തരുടെ എണ്ണം 341956 ആയി.

English summary
Talks to resume flights between Saudi Arabia and India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X