കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമാഫ്രിക്കൻ തീരത്ത് കാണാതായത് ഇന്ത്യന്‍ ചരക്കുകപ്പൽ: കപ്പൽ കടൽക്കൊള്ളക്കാരുടെ കയ്യിൽ!!

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ നാവികരുമായി പശ്ചിമാഫ്രിക്കൻ രാജ്യത്ത് എണ്ണക്കപ്പൽ കാണാതായി. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിൽ വച്ചാണ് 22 ഇന്ത്യൻ നാവികരുമായി പോയ എംടി മറൈൻ എക്സ്പ്രസ് എണ്ണ ടാങ്കർ‍ കാണാതായത്. ഈ പ്രദേശത്തുവച്ച് കാണാതാകുന്ന രണ്ടാമത്തെ കപ്പാലാണിത്. കടൽക്കൊള്ളക്കാർ കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

2018 ജനുവരി 31ന് വൈകിട്ട് 6.30നാണ് കപ്പലിലുള്ളവരുമായി ഏറ്റവും ഒടുവിൽ ആശയവിനിമയം നടത്തിയത്. ബെനിനിലെ കൊണ്ടൊണോയിൽ കപ്പല്‍ നങ്കുരമിട്ടപ്പോഴായിരുന്നു ഇത്. പിറ്റേ ദിവസം പുലർച്ചെ 2.30 ന് ലഭിച്ച ഉപഗ്രഹ വിവരമനുസരിച്ച് കപ്പൽ ഗൾഫ് ഓഫ് ഗ്വിനിയയിൽ നിന്ന് കാണാതായെന്നാണ് വിവരം.

ഇന്ധനക്കപ്പൽ കാണാതായി


13,500 ടൺ ഗ്യാസോലൈനുമായി പോയ കപ്പലാണ് ഇതോട കാണാതായിട്ടുള്ളളത്. 52 കോടിയോളം രൂപ വിലവരുന്ന ചരക്കുകളാണ് കപ്പലിലുള്ളത്. മോചനദ്രവ്യത്തിന് വേണ്ടി കടൽക്കൊള്ളക്കാർ കപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതകളാണ് ഇപ്പോൾ നിലനിൽക്കുന്നത്. അന്ധേരി ഈസ്റ്റിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പ് മാനേജ്മെന്റിൽ‍ നിന്നുള്ള 22 ഇന്ത്യന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

തിരച്ചിൽ‍ തുടങ്ങി


ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നൈജീരിയ, ബെനിൻ‍ തുടങ്ങിയ രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് കാണാതായ കപ്പലിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കപ്പൽ കാണാതായതായി ഡിജിഎസ് ഡയറക്ടർ ജനറൽ ബിആർ ശേഖർ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾക്ക് വിവരം ലഭിച്ചതോടെ ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജന്‍സികളെ വിവരമറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാണാതായ കപ്പലിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നൈജീരിയൻ സേന പണിതുടങ്ങി

നൈജീരിയൻ നാവിക സേനയും തീരദേശ സേനയും കപ്പലിന്റെ സ്ഥാനം കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കപ്പൽ ഏറ്റവും ഒടുവിൽ നങ്കൂരമിട്ട പ്രദേശം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഇന്ത്യ നൈജീരിയയുമായി ബന്ധപ്പെട്ട് വിവരങ്ങൾ‍ ശേഖരിച്ചു വരികയാണ്.

എങ്ങനെ പറയും


കപ്പലിലെ ഇന്ത്യന്‍ നാവികരെ കണ്ടെത്തുകയോ സംസാരിക്കാതെ കടൽക്കൊള്ളക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ഉറപ്പിക്കുമെന്ന നിലപാടിലാണ് അബുജയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. നേരത്തെ ജനുവരി 9ന് എംടി ബാരറ്റ് എന്ന മറ്റൊരു ചരക്കുകപ്പലും ബെനിന്‍ തീരത്തുനിന്ന് കാണാതായിരുന്നു. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യക്കാരുൾപ്പെടെ 22 നാവികരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. മോചന ദ്രവ്യത്തിന് വേണ്ടി പിടികൂടിയ നാവികര ആറ് ദിവസത്തിന് ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇവരെല്ലാം സുരക്ഷിതരായി ഇന്ത്യയിൽ മടങ്ങിയെത്തുകയും ചെയ്തിരുന്നു. കടൽക്കൊള്ളക്കാരുടെ സാന്നിധ്യമുള്ള ഗൾഫ് ഓഫ് ഗ്വിനിയ ചരക്കുകപ്പലുകൾക്ക് പേടിസ്വപ്നമാണ്.

കടലിലെ ഭീഷണികൾ

ഇന്ത്യൻ മഹാസമുദ്രം വഴി സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾ‍ക്ക് കടൽക്കൊള്ളക്കാരാണ് പ്രധാന ഭീഷണിയുയർത്തുന്നത്. ഇതേ അവസ്ഥയാണ്ഗൾഫ് ഓഫ് ഗ്വിനിയയിലും ഉള്ളത്. ചരക്കുകൾ മോഷ്ടിക്കുന്നതിന് ചരക്കുകപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതും നാവികരെ വിട്ടുനല്‍കുന്നതിനായി മോചന ദ്രവ്യത്തിനും വേണ്ടിയുള്ള കൊള്ളകളാണ് ഈ മേഖലയിൽ നടക്കുന്നത്. പശ്ചിമാഫ്രിക്കയാണ് ഇത്തരത്തിൽ അനധികൃത മത്സ്യബന്ധനം, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് പേരുകേട്ട കേന്ദ്രങ്ങൾ.

English summary
A tanker vessel carrying approximately $8.1 million in gasoline and a crew of 22 Indians has been lost at sea for over 48 hours off the coast of the West African country, Benin. The vessel, MT Marine Express, is the second ship to have gone missing in as many months in this region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X