ടാര്‍സന്‍ താരം ജോ ലാറ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു, മരണപ്പെട്ടവരിൽ ഭാര്യയും മറ്റ് 5 പേരും
ടാര്‍സന്‍ താരം ജോ ലാറ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. 58 വയസ്സായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രമായ ടാര്‍സനിലെ നായകവേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു ജോ ലാറ. അദ്ദേഹത്തിന്റെ ഭാര്യ ഗ്വെന്‍ ലാറയും കഴിഞ്ഞ ദിവസം അമേരിക്കയിലെ നാഷില്ലെ എന്ന സ്ഥലത്ത് വെച്ചുണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ടു. 7 പേരാണ് ഈ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സെസ്‌ന 501 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടാണ് വിമാനം താഴേക്ക് പതിച്ചത്. പ്രാദേശിക സമയം രാവിലെ 11 മണിക്കായിരുന്നു അപകടം. സമിര്‍നയിലെ ടെന്നസീ വിമാനത്താവളത്തില്‍ നിന്നും ഫ്‌ലോറിഡയിലെ പാം ബീച്ചിലേക്ക് പുറപ്പെട്ടതായിരുന്നു അപകടത്തില്‍പ്പെട്ട വിമാനം. ടെന്നസി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടതിന് മിനുട്ടുകള്‍ക്ക് ശേഷം ആണ് അപകടമുണ്ടായത്.
തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

നാഷില്ലെയുടെ തെക്ക് ഭാഗത്ത് നിന്നും 12 മൈല്‍സ് ദൂരത്തുളള പെര്‍സി പ്രീസ്റ്റ് തടാകത്തിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ 7 പേരുണ്ടായിരുന്നതായും അവരെല്ലാവരും മരണപ്പെട്ടതായും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച രാത്രി മുതല്‍ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും മരണപ്പെട്ടവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
1989ലെ ടെലിവിഷന്‍ ചിത്രമായ ടാര്‍സന്‍ ഇന്‍ മാന്‍ഹട്ടനില്‍ ടാര്‍സനായി വേഷമിട്ടാണ് ലാറാ ശ്രദ്ധ നേടുന്നത്. പിന്നീട് ടാര്‍സന്‍ ദ എപിക് അഡ്വെഞ്ചേഴ്‌സ് എന്നുളള ടെലിവിഷന്‍ സീരീസിലും ലാറ പ്രധാന വേഷം അഭിനയിച്ചു. 2018ലാണ് ലാറയും ഗ്വെനും തമ്മിലുള വിവാഹം.
ക്യൂട്ട് ലുക്കില്‍ അതീവ സുന്ദരിയായ ശ്രീയ ശര്‍മ്മ; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications