മനുഷ്യത്വത്തിന്റെ നന്മക്ക് ഇസ്ലാമിനെ സമാധാനത്തിന്റെ മതമെന്ന് വിളിക്കാതിരിക്കൂ: തസ്ലീമ നസ്രീന്
ദില്ലി: മനുഷ്യത്വത്തിന്റെ നന്മക്ക് ഇസ്ലാമിന്റെ സമാദാനത്തിന്റെ മതമെന്ന് വിളിക്കരുതെന്ന ആഹ്വാനവുമായി പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്. ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതന്റെയും ബ്ലോഗര്‍മാരുടേയും ഹിന്ദുക്കളും കൊല്ലപ്പെട്ടപ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി ഷേക്ക് ഹസീന ധാക്ക റസ്റ്റോറന്റ് ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ചതിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിലാണ് തസ്ലീമയുടെ ആഹ്വാനം.
ആഗോള ഭീകരവാദത്തില്‍ ബംഗ്ലാദേശിന് മികച്ച പങ്കുണ്ടെന്നും, ഇസ്ലാമിനെ സമാധാനത്തിന്റെ മതമെന്ന് വിശേഷിപ്പിക്കരുതെന്നുമുള്ള പ്രസ്താവനകള്‍ക്ക് ശേഷമാണ് തസ്ലീമയുടെ ട്വീറ്റ്. ബംഗ്ലാദേശ് പൗരന്മാര് 36 ഓളം രാജ്യങ്ങളിലെ ഭീകരവാദ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഇസ്ലാമിക് തീവ്രവാദികളാവാന്‍ ദാരിദ്ര്യവും പട്ടിണിയും അനിവാര്യതയല്ലെന്ന് വ്യക്തമാക്കുന്ന തസ്ലീമ 20 പേരുടെ മരണത്തിനിടയാക്കിയ ധാക്ക റസ്റ്റോറന്റ് ആക്രമണത്തിലെ പ്രതികളുടെ പശ്ചാത്തലത്തെ കുറിച്ച് പരാമര്‍ശിക്കുന്നു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെയും ബ്ലോഗര്മാര്ക്കെതിരെയുമുള്ള അതിക്രമങ്ങളില്‍ സര്‍ക്കാര്‍ പാലിക്കുന്ന നിശബ്ദതയെ അടച്ചാക്ഷേരപിക്കുകയായിരുന്നു തസ്ലീമ ട്വീറ്റില്‍. കടുത്ത സ്ത്രീപക്ഷ ചിന്താഗതിയുള്ള തസ്ലീമ നസ്രീന് ഇസ്ലാമിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. നിലപാടുകളും എഴുത്തുകളും കാരണം വിവിധ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് 1994ല്‍ തസ്ലീമ ബംഗ്ലാദേശ് വിട്ടിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications